X

ചൂട് പ്രവചനാതീതം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ താപതരംഗം സ്വാധീനിച്ചേക്കും

ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ചില്‍ ചൂട് കുറഞ്ഞെങ്കിലും ഈ മാസം പ്രവചനാതീതമെന്ന് കാലാവസ്ഥ ഗവേഷകര്‍. കേരളത്തില്‍ സാധാരണ രീതിയിലുള്ള ചൂടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. പകല്‍, രാത്രികാല താപനില സാധാരണ നിലയിലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ്. അതേ സമയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ താപതരംഗ സാധ്യതയെന്നും ഗവേഷകര്‍.

വരും ദിവസങ്ങളില്‍ മധ്യ, കിഴക്ക്, വടക്ക്, പടിഞ്ഞാറന്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയും വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനം കേരളത്തില്‍ ഉണ്ടാവുമെന്ന നിലപാടാണ് പ്രശസ്ത കാലാവസ്ഥ ഗവേഷകനായ ഡോ. എസ് അഭിലാഷ് പങ്കുവെക്കുന്നത്. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പ്രത്യകിച്ചും വടക്കന്‍ ജില്ലകളിലും ഇതിന്റെ അനുരണനങ്ങള്‍ ഉണ്ടായേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേ സമയം ഫെബ്രുവരിയില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയ ചൂട് മാര്‍ത്തില്‍ ഒരു ഡിഗ്രിയിലേക്ക് കുറഞ്ഞു. ഇത് താപവ്യതിയാനം കുറച്ചു. എന്നാല്‍ ആര്‍ദ്രത കുറയാത്ത സാഹചര്യമെന്ന് വല്ലാതെ പുഴുക്കും ചൂടും അനുഭവപ്പെടുന്നതിന് കാരണം. ചൂട് കൂടിയതും മഴ കുറഞ്ഞതുമായ സാഹചര്യത്തില്‍ ജലക്ഷാമം മുന്നില്‍ കാണുന്നുണ്ട്.

നിലവില്‍ തെക്കന്‍ ജില്ലകളിലെ കിഴക്കന്‍ മേഖലകളില്‍ മാത്രമാണ് മഴ ലഭിക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 10 വരെ 26.2 മില്ലിലിറ്റര്‍ മഴ ലഭിക്കേണ്ട കണ്ണൂരില്‍ മാനം കനിഞ്ഞിട്ടുമില്ല. മലപ്പുറം93, കോഴിക്കോട് ജില്ലകളില്‍ 91 ശതമാനവും മഴക്കുറവാണുള്ളത്. ഇടുക്കിയിലും 16 ശതമാനവും വയനാട് 36 ശതമാനവും മഴ കൂടുതലാണ്.

webdesk13: