X

വ്യായാമം ചെയ്യുമ്പോള്‍ ഇവ ശ്രദ്ധിക്കണം

സ്ഥിരമായ വ്യായമം ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ, ശരീരത്തിന് നല്ലതാണെന്നു കരുതി കഠിനാധ്വാനം ചെയ്യുന്ന പലതും വിപരീത ഫലമാണ് ചെയ്യുക. ഇവ ശ്രദ്ധിക്കുക

എല്ലാ ദിവസവും ഒരേ സമയത്ത് ഒരേ അളവില്‍ വ്യായാമം ചെയ്യുക. പെട്ടെന്നൊരു ദിവസം മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ശരിയല്ല. വര്‍ക്കൗട്ട് ചെയ്യുന്നത് ആസ്വദിക്കാവുന്ന തരത്തില്‍ ആയിരിക്കണം. വ്യായാമം ശരീരത്തിനൊപ്പം മനസ്സിനും ആഹ്ലാദം പകരുന്നതാവണം. ഇല്ലെങ്കില്‍ മടുപ്പ്, വ്യായമത്തോടുള്ള വിരക്തി എന്നിവ ഉണ്ടാകാം.

തുറസ്സായതും വായു സഞ്ചാരമുള്ളതുമായ സ്ഥലത്ത് വ്യായാമം ചെയ്യുക. ടെറസ്, ഗാര്‍ഡന്‍ എന്നിവ പറ്റിയ സ്ഥലങ്ങളാണ്. വീട്ടിനുള്ളിലാണ് വര്‍ക്കൗട്ട് ചെയ്യുന്നതെങ്കില്‍ ജനലുകള്‍ തുറന്നിടുക. ഭക്ഷണമൊന്നു കഴിക്കാതെ വര്‍ക്കൗട്ട് ചെയ്താല്‍ കൂടുതല്‍ ഫലം ലഭിക്കുമെന്ന ധാരണ തെറ്റാണ്. ലഘുവായ ഭക്ഷണം കഴിച്ച് അല്‍പസമയം വിശ്രമിച്ച ശേഷം വര്‍ക്കൗട്ട് തുടങ്ങുക. വര്‍ക്കൗട്ടിനിടയില്‍ നിന്നായി ശ്വാസമെടുക്കുക. ഇടവേളകളില്‍ ശ്വാസം ഉള്ളിലേക്കെടുത്ത് അല്‍പസമയം കഴിഞ്ഞ ശേഷം പതുക്കെ റിലീസ് ചെയ്യുക. എക്‌സര്‍സൈസിന്റെ തുടക്കത്തില്‍ തന്നെ സ്‌ട്രെച്ച് ചെയ്യരുത്. ചെറിയ വ്യായമങ്ങളുമായി ശരീരം വാം ആയതിനു ശേഷമേ സ്‌ട്രെച്ചെ ചെയ്യാവൂ.

വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന ജലാംശം ഇടക്കിടെ വെള്ളം കുടിച്ചുകൊണ്ട് ശരീരത്തിന് തിരികെ നല്‍കുക. വര്‍ക്കൗട്ട് തുടങ്ങുമ്പോള്‍ വെള്ളം കൂടെ കരുതുക. ദാഹം തോന്നുന്നതിനു മുമ്പുതന്നെ അല്‍പാല്‍പമായി വെള്ളം കുടിക്കാം. ശരീരം മെലിയുക എന്നത് ഒരു വലിയ കാര്യമായി കരുതരുത്. തടിയോ മെലിച്ചിലോ അല്ല പ്രധാനം ആരോഗ്യമാണ്.
വ്യായാമത്തിന് ഒരു ദിവസം കൊണ്ടോ രണ്ടു ദിവസം കൊണ്ടോ പ്രത്യക്ഷ ഫലം നല്‍കാന്‍ കഴിയണമെന്നില്ല. തുടര്‍ച്ചയായി ചെയ്യുമ്പോഴേ ഫലം കാണൂ. ഓരോ ദിവസവും വ്യായമത്തിനു മുമ്പ് മെഷറിംഗ് ടേപ്പ് ഉപയോഗിച്ച് അരവണ്ണം അളന്ന് രേഖപ്പെടുത്തുക.

Web Desk: