X

എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി

കൊച്ചി: തൃക്കാക്കരയില്‍ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍. ആവശ്യക്കാര്‍ക്കിടയില്‍ ഇരുവരും ഇക്കയെന്നും അമ്മു എന്നും അറിയപ്പെടുന്ന മലപ്പുറം സ്വദേശി ഷംസീര്‍(31), പത്തനംതിട്ട സ്വദേശിനി പ്രില്‍ജ(23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ഇരുവരില്‍ നിന്നുമായി 13.91 ഗ്രാം സിന്തറ്റിക്ക് മയക്കുമരുന്ന് ഇനത്തില്‍പ്പെടുന്ന എംഡിഎംഎ പിടിച്ചെടുത്തു. ഇരുവരുമൊന്നിച്ച് ബംഗളൂരിവില്‍ നിന്നാണ് കൊച്ചിയിലേക്ക് എത്തിക്കുന്നത്. ഇവരുടെ ഉപഭോക്താക്കള്‍ കൂടുതലും സ്ത്രീകളും വിദ്യാര്‍ത്ഥികളുമാണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

webdesk14: