ന്യൂഡല്‍ഹി: സീസണില്‍ രണ്ടാം രഞ്ജി സെഞ്ച്വറിയുമായി കളം നിറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. ബറോഡക്കെതിരെ നടക്കുന്ന മത്സരത്തിലാണ് യുവിയുടെ സെഞ്ച്വറി. യുവരാജിന്റെ 26ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ് ആദ്യ ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 346 റണ്‍സെന്ന ശക്തമായ നിലയിലാണ്. 124 റണ്‍സുമായി യുവി ക്രീസിലുണ്ട്. 174 പന്തില്‍ നിന്ന് 17 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് യുവിയുടെ ഇന്നിങ്‌സ്. മത്സരത്തില്‍ മനന്‍ വോറയും സെഞ്ച്വറി നേടി. 151 റണ്‍സുമായി വോറയാണ് യുവിക്കൊപ്പം ക്രീസിലുള്ളത്. നേരത്തെ മധ്യപ്രദേശിനെതിരായ മത്സരത്തിലും യുവി സെഞ്ച്വറി നേടിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൂടെ കരുത്ത് തെളിയിച്ച് ടീം ഇന്ത്യയിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് യുവരാജ് സിങ്.


dont miss: തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഗൗതം ഗംഭീര്‍ തിരിച്ചുവരുന്നു