X

വിസയനുവദിച്ചില്ല; തെരുവോരം മുരുകന് അമേരിക്ക കാണാനുള്ള പ്രാപ്തിയില്ല

കൊച്ചി: അവാർഡ് സ്വീകരണർത്ഥം അമേരിക്ക സന്ദർശിക്കാനായി സന്നദ്ധ  പ്രവര്‍ത്തകന്‍ തെരുവോരം മുരുകന് അയച്ച വിസ അപേക്ഷ അമേരിക്കന്‍ എംബസി നിഷേധിച്ചു. മുരുകന്റെ പ്രവർത്തനങ്ങളെ ആദരിക്കുന്നതിനായി  ഇന്തോ അമേരിക്ക പ്രസ്സ് ക്ലബ് ഏർപ്പെടുത്തിയ അവാര്‍ഡ് വാങ്ങുന്നതിനായാണ് മുരുകന്‍ വിസക്ക് അപേക്ഷിച്ചത്. എന്നാൽ ഓട്ടോ റിക്ഷാ തൊഴിലാളിയായ മുരുകന്റെ വരുമാനം അമേരിക്കയില്‍ പോകാന്‍ മതിയാകില്ലെന്ന് കാട്ടി എംബസി വിസ നിഷേധിക്കുകയായിരുന്നു.

അമേരിക്ക യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ വിസ ലഭിക്കണമെങ്കിൽ അപേക്ഷകന്റെ പേരിൽ ഒരു നിശ്ചിത തുക ബാങ്ക് ബാലൻസായി വേണം. സദാ ഓട്ടോ ഡ്രൈവറായ മുരുകന്റെ കയ്യിൽ ഈ തുക ഇല്ലാത്തതാണ് വിനയായത്.

വര്‍ഷങ്ങളായി തെരുവോരം മുരുകന്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിനായാണ് ഇന്തോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബ് അദ്ദേഹത്തെ അമേരിക്കയിലേക്ക് ക്ഷണിച്ചത്. മുരുകന്റെ യാത്രാ, താമസ ചിലവുകള്‍ മുഴുവന്‍ സംഘാടകര്‍ വഹിക്കുമെന്ന് ക്ഷണക്കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം മുന്നിൽ കണ്ടാണ് മുരുകൻ വിസക്ക് അപേക്ഷിച്ചത്.

എന്നാൽ വരുമാനത്തിന്റെ പേരില്‍ തന്നെ മാറ്റി നിര്‍ത്തിയ കാര്യം അമേരിക്കയുടെ പ്രസിഡണ്ട് ബരാക് ഒബാമയുള്‍പ്പെടെയുള്ളവരെ ഇ മെയില്‍ വഴി അറിയിക്കാനൊരുങ്ങുകയാണ് ഇനി പദ്ധതിയെന്ന് മുരുകൻ അറിയിച്ചു.

Web Desk: