X

കൊടും കാറ്റില്‍ വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ബോയിങ് വിമാനം

പൈലറ്റിനെ ഏറ്റവും കുഴക്കുന്ന കാര്യമേതെന്ന് ചോദിച്ചാല്‍ ഏത് പൈലറ്റും പറയുക ലാന്റിങ് എന്നു തന്നെ. ശക്തമായ കാറ്റും മഴയുമുണ്ടെങ്കില്‍ ലാന്റിങ് പൈലറ്റിനെ ഭയപ്പെടുത്തുകയും ചെയ്യും.

ശക്തമായ കാറ്റില്‍ ബോയിങ് 737-430 വിമാനത്തിന്റെ ലാന്റിങ് ഇപ്പോള്‍ യൂട്യൂബില്‍ വൈറലായിരിക്കുകയാണ്. പ്രാഗിലെ വാക്ലാവ് ഹാവല്‍ എയര്‍പോര്‍ട്ടില്‍ ലാന്റിങിന് ശ്രമിച്ച വിമാനം കാറ്റില്‍ ഒരു ഭാഗത്തേക്ക് ചെരിഞ്ഞു. എന്നാല്‍ അത്യാഹിതം മുന്നില്‍ കണ്ട പൈലറ്റ് അതിസാഹസികമായി വിമാനമുയര്‍ത്തി അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ്. റാഡ്‌കോ നാസിനെക് പകര്‍ത്തിയ വിഡിയോ യൂട്യൂബില്‍ ഹിറ്റായിരിക്കുകയാണ്.

Web Desk: