Connect with us

News

ജോക്കോവിച്ച് വീണു; കാർലോസ് അൽകാരസ് വിംബിൾഡൺ ചാമ്പ്യൻ

Published

on

വിംബിൾഡൺ പുരുഷ ടെന്നീസിൽ പുതുയുഗം പിറന്നു . റെക്കോഡ്‌ ഗ്രാൻഡ്‌ സ്ലാം മോഹിച്ചെത്തിയ നൊവാക്‌ ജൊകോവിച്ചിനെ വീഴ്ത്തി കാർലോസ്‌ അൽകാരസ്‌ ചാമ്പ്യനായി.ലണ്ടനിലെ സെന്റർ കോർട്ടിൽ നാല്‌ മണിക്കൂറും 42 മിനിറ്റും നീണ്ട അഞ്ച്‌ സെറ്റ്‌ പോരിലാണ്‌ ജയം. സ്‌കോര്‍: 1-6, 7-6, 6-1, 3-6, 6-4. ലോക ഒന്നാം നമ്പര്‍ താരമായ അല്‍ക്കറാസിന്റെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണും അല്‍ക്കറാസിനായിരുന്നു.

ആദ്യ സെറ്റ്‌ നഷ്ടമായശേഷമായിരുന്നു സ്‌പാനിഷുകാരന്റെ തേരോട്ടം.രണ്ടാംസെറ്റിൽ അൽകാരസ്‌ ചുവടുമാറ്റി. കരുത്തും വേഗവും കൂട്ടി. ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി. അൽകാരസ്‌ പുതുഷോട്ടുകൾ ഉതിർത്തു. ഇരുപതുകാരന്റെ വീര്യത്തിനുമുന്നിൽ മുപ്പത്താറുകാരനായ ജൊകോയ്‌ക്ക്‌ റാക്കറ്റ്‌ താഴ്‌ത്തേണ്ടിവന്നു. ടൈബ്രേക്കിൽ 8–-6ന്‌ സെറ്റ്‌ നേടി. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായില്ല. മൂന്നാംസെറ്റിൽ സമഗ്രാധിപത്യമായിരുന്നു. മൂന്നുതവണ ജൊകോയുടെ സർവ്‌ ഭേദിച്ചു അൽകാരസ്‌. 6–-1ന്‌ സെറ്റ്‌ നേടി.എന്നാൽ, വിട്ടുകൊടുക്കാൻ ജൊകോ തയ്യാറായിരുന്നില്ല. . 6–-3ന്‌ സെറ്റ്‌ പിടിച്ചു. ഇതോടെ അഞ്ചാംസെറ്റിന്റെ വിധിയെഴുത്തിലേക്ക്‌ കളി നീണ്ടു. അവസാന സെറ്റിൽ ആദ്യ പോയിന്റ്‌ ജൊകോ നേടി. എന്നാൽ, അൽകാരസ്‌ വേഗം മറുപടി നൽകി. തുടർച്ചയായി മൂന്ന്‌ പോയിന്റുകൾ കുറിച്ചു. ഒടുവിൽ 6–-4ന്‌ സെറ്റും കളിയും ജയിച്ച് കാർലോസ്‌ അൽകാരസ്‌ എന്ന ഇരുപതുകാരൻ ലോക ടെന്നീസിന്റെ നെറുകയിലെത്തി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

വയനാട് ലോക്‌സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13നും വോട്ടെണ്ണല്‍ നവംബര്‍ 23നും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.

Published

on

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13നും വോട്ടെണ്ണല്‍ നവംബര്‍ 23നും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. പത്രിക സമര്‍പ്പണം ഈ മാസം 29 മുതല്‍ ആരംഭിക്കും. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രിയില്‍ നവംബര്‍ 20ന് തെരഞ്ഞെടുപ്പ് നടക്കും. ജാര്‍ഖണ്ഡില്‍ രണ്ടു ഘട്ടമായി നടക്കുന്നതെരഞ്ഞെടുപ്പില്‍ നവംബര്‍ 13ന് ആദ്യ ഘട്ടവും നവംബര്‍ 20ന് രണ്ടാംഘട്ടവും നടക്കും.

എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

 

Continue Reading

india

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പോളിങ് ബൂത്തിലേക്ക്; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് വോട്ടെടുപ്പ് നടക്കും. ജാര്‍ഖണ്ഡില്‍ നവംബര്‍ 13ന് ആദ്യ ഘട്ടവും രണ്ടാംഘട്ടം നവംബര്‍ 20നും നടക്കും

Published

on

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. ഒക്ടോബര്‍ 29 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ 288 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 9.63 കോടി വോട്ടര്‍മാരാണ് മഹാരാഷ്ട്രയില്‍ ഉള്ളത്.

ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 13ന് ആദ്യ ഘട്ടവും രണ്ടാംഘട്ടം നവംബര്‍ 20നും നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 81 അംഗ നിയമസഭയിലേക്കാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2.6 കോടി വോട്ടര്‍മാര്‍ സംസ്ഥാനത്തുണ്ട്.

എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

Continue Reading

kerala

അബ്ദുന്നാസിര്‍ മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

വിദഗ്ദ്ധ മെഡിക്കല്‍ സംഘം വിശദമായ പരിശോധനക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തു.

Published

on

പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ രോഗം കൂടിയതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഉച്ചക്ക് 12 മണിയോടെ കടുത്ത ശ്വാസതടസ്സം നേരിടുകയും ഓക്‌സിജന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ അറിയിച്ചു.

ഹൃദയമിടിപ്പ് കുറയുകയും, ബിപി ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്ത അവസ്ഥയിലായിരുന്നു. വിദഗ്ദ്ധ മെഡിക്കല്‍ സംഘം വിശദമായ പരിശോധനക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വാസോഛ്വാസം ക്രമീകരിച്ചിരിക്കുന്നത്. കീമോ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

 

Continue Reading

Trending