ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ അട്ടിമറികള്‍ തുടരുന്നു. പുരുഷ വിഭാഗം സിംഗിള്‍സിന്റെ മൂന്നാം റൗണ്ടില്‍ 12-ാം സീഡ് ഫ്രാന്‍സിന്റെ വില്‍ഫ്രഡ് സോങയെ അമേരിക്കയുടെ സാം ക്വറി അട്ടിമറിച്ചു. സ്‌കോര്‍ 6-2, 3-6, 7-6, 1-6, 7-5. വനിതാ വിഭാഗത്തില്‍ 14-ാം സീഡ് സ്‌പെയിനിന്റെ ഗാര്‍ബൈന്‍ മുഗുരസ റൊമാനിയയുടെ സോരാന ചിര്‍സ്റ്റീയെ 6-2, 6-2 എന്ന സ്‌കോറിന് തോല്‍പിച്ചപ്പോള്‍ റഷ്യയുടെ സ്വറ്റ്‌ലാന കുസ്‌നറ്റ്‌സോവ റഷ്യയുടെ തന്നെ ഹര്‍കോഗിനെ 6-4, 6-0 എന്ന സ്‌കോറിന് കീഴടക്കി. റഷ്യയുടെ റിബാരികോവ ഉക്രൈന്‍ താരം സുരന്‍കോയെ 6-2, 6-1 എന്ന സ്‌കോറിന് കീഴടക്കി. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ഫ്രാന്‍സിന്റെ വാസലിന്‍ സഖ്യം ബ്രിട്ടീഷ് ജോഡിയായ കെന്‍ സ്‌കുപ്‌സ്‌കി-നീല്‍ സ്‌കുപ്‌സ്‌കി സഖ്യത്തോട് 7-6, 6-3, 6-7, 6-3 എന്ന സ്‌കോറിന് തോറ്റു പുറത്തായപ്പോള്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് ചൈനയുടെ യൂ ഷു സഖ്യം ഫ്രഞ്ച്-റൊമാനിയന്‍ ജോഡിയായ മാര്‍ട്ടിന്‍-ഒലറു സഖ്യത്തോട് 7-5, 3-6, 2-6 എന്ന സ്‌കോറിനും തോറ്റ് പുറത്തായി.