kerala
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
ചവറ നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ നൈറ്റ് ഡ്യൂട്ടിയിലായിരിക്കെയാണ് സംഭവം നടന്നത്.
കരുനാഗപ്പള്ളിയില്‍ പൊലീസുകാരിയായ യുവതിയോടു ലൈംഗിക അതിക്രമശ്രമം നടത്തിയെന്ന പരാതിയില്‍ പൊലീസ് അസോസിയേഷന് നേതാവും ഉദ്യോഗസ്ഥനുമായ നവാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ചവറ നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ നൈറ്റ് ഡ്യൂട്ടിയിലായിരിക്കെയാണ് സംഭവം നടന്നത്.
ഡ്യൂട്ടി കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടയില്‍ നവാസ് പിന്നാലെ എത്തി പിടിച്ചുകെട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിയെ ഒഴിവാക്കി ഓടി വനിതാ സ്റ്റാഫിന്റെ മുറിയില്‍ കയറി വാതില്‍ പൂട്ടിയതോടെയാണ് യുവതി രക്ഷപ്പെട്ടത്.
അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ലൈംഗിക അതിക്രമശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം നവാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala1 day agoപ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
