ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ അട്ടിമറി തുടരുന്നു. മൂന്നാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയെ സ്ലോവേന്യയുടെ മക്ദലീന റിബാരികോവ അട്ടിമറിച്ചു. സ്‌കോര്‍ 6-3, 5-7, 2-6. അതേ സമയം ഒന്നാം സീഡ് ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബര്‍ ഫഌപ്കന്‍സിനെ 7-5, 7-5 എന്ന സ്‌കോറിന് കീഴടക്കി മൂന്നാം റൗണ്ടിലെത്തി. മറ്റു മത്സരങ്ങളില്‍ റഷ്യയുടെ സ്വറ്റ്‌ലാന കുസ്‌നറ്റ്‌സോവ 6-0, 7-5 എന്ന സ്‌കോറിന് എകരോവയേയും കരോലിന്‍ വോസ്‌നിയാക്കി പിരോന്‍കോവയെ 6-3, 6-4 എന്ന സ്‌കോറിനും കീഴടക്കി. 12-ാം സീഡ് മ്ലാഡനോവിച്ചിനെ റിസ്‌കെ 2-6, 6-4, 6-4 എന്ന സ്‌കോറിന് അട്ടിമറിച്ചു. അതേ സമയം പുരുഷ വിഭാഗം സിംഗിള്‍സില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ ലാജോവിച്ചിനെ 7-6, 6-3, 6-2 എന്ന സ്‌കോറിന് കീഴടക്കി മൂന്നാം റൗണ്ടിലെത്തി. ഡൊമിനിക് തീം 5-7, 6-4, 6-2, 6-4 എന്ന സ്‌കോറിന് സിമോണിനേയും റാവോനിച്ച് 3-6, 7-6, 6-4, 7-5 എന്ന സ്‌കോറിന് യൗസ്‌നിയേയും കീഴടക്കി. തോമസ് ബര്‍ഡിക് 6-4, 6-3, 6-7, 6-3 എന്ന സ്‌കോറിന് ഹാരിസണേയും മരിയോ സിലിച്ച് ജോണ്‍സണെ 4-6, 6-7, 4-6 എന്ന സ്‌കോറിനും കീഴടക്കി.