Connect with us

kerala

മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കുന്നു, ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും: കെ സച്ചിദാനന്ദന്‍

കവിതയുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രം പങ്കെടുക്കാനേ ആഗ്രഹിക്കുന്നുള്ളെന്നും പൊതുയോഗങ്ങള്‍ക്ക് വിളിക്കരുതെന്നും അദ്ദേഹം കുറിച്ചു.

Published

on

മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കുന്നതായി എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്‍. ഓര്‍മ്മക്കുറവ് ബാധിച്ചുതുടങ്ങിയെന്നും അതിനാല്‍ പൊതുയോഗങ്ങളും പ്രസംഗങ്ങളും അവസാനിപ്പിക്കുകയാണെന്നും ക സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കഴിഞ്ഞ അഞ്ചുദിവസത്തോളമായി ആശുപത്രിയിലാണെന്നും കഴിഞ്ഞ മാസം ഒരുപാട് പരിപാടികളില്‍ പങ്കെടുത്തതിനാല്‍ സ്‌ട്രെസ് കൂടിയെന്നും അദ്ദേഹം പറയുന്നു.

കവിതയുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രം പങ്കെടുക്കാനേ ആഗ്രഹിക്കുന്നുള്ളെന്നും പൊതുയോഗങ്ങള്‍ക്ക് വിളിക്കരുതെന്നും അദ്ദേഹം കുറിച്ചു. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം താന്‍ എഴുതുമെന്നും അദ്ദേഹം പറയുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ, ഞാന്‍ ഏഴ് വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന് വിധേയനായിരുന്നു. അന്നുമുതല്‍ മരുന്നും കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍ നവംബര്‍ 1ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പനേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. അഞ്ച് ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്‌ട്രെസ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു.

ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗംകൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്‍ഷത്തെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയുംവരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.

 

kerala

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് ഈ ആഴ്ചമുതല്‍

നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

Published

on

സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന റെഗുലേറ്ററി കമ്മീഷന്‍ ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കമ്മീഷന്‍ ചെയര്‍മാന്‍ നാലാം തീയതി തിരുവനന്തപുരത്തെത്തും. സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം ഡിസംബര്‍ അഞ്ചിന് ഈ വര്‍ഷത്തെ നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കാനാണ് നീക്കം. ഉപതെരഞ്ഞെടുപ്പിനിടെ നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചാല്‍ സംഭവിച്ചേക്കാവുന്ന തിരിച്ചടി കാരണമാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം നീണ്ടത്.

വേനല്‍കാലത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി സമ്മര്‍ താരിഫ് എന്ന ഒരു നിര്‍ദേശവും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫായി ഈടാക്കണമെന്നാണ് ആവശ്യം.

Continue Reading

kerala

കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ കൊല്ലം ചിറയിൽ കാണാതായ 19കാരന്റെ മൃതദേഹം കണ്ടെത്തി

ഫയർ ഫോഴ്സും പൊലീസും നടത്തിയ പരിശോധനയ്ക്കൊടുവിൽ വൈകീട്ട് ഏഴരയോടെയാണ് മൃത​ദേഹം കണ്ടെത്തിയത്.

Published

on

കൊയിലാണ്ടി കൊല്ലം ചിറയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി വെള്ളറക്കാട് നാസറിന്റെ മകൻ നിയാസ് (19) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ചിറയിൽ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു.

ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. നല്ല ആഴമുള്ള ചിറയാണിത്. ഫയർ ഫോഴ്സും പൊലീസും നടത്തിയ പരിശോധനയ്ക്കൊടുവിൽ വൈകീട്ട് ഏഴരയോടെയാണ് മൃത​ദേഹം കണ്ടെത്തിയത്.

Continue Reading

kerala

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി സാദിഖലി ശിഹാബ് തങ്ങള്‍

ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വത്തിക്കാനിലെത്തിയത്.

Published

on

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തി. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഫ്രെയിമുകളില്‍ ഒന്നായി ഈ മഹത്തായ സംഗമം. സ്‌നേഹവും സാഹോദര്യവും നിറഞ്ഞൊഴുകുന്ന പാണക്കാടിന്റെ പെരുമയില്‍ നമുക്ക് അഭിമാനിക്കാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അതേസമയം ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വത്തിക്കാനിലെത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സമ്മേളനം ശിവഗിരി മഠമാണ് സംഘടിപ്പിക്കുന്നത്. ലോക ക്രിസ്തീയ വിശ്വാസി സമൂഹത്തിന്റെ ആത്മീയ വെളിച്ചമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി ആയിട്ടാണ് സാദിഖലി തങ്ങളെ ക്ഷണിക്കപ്പെട്ടിട്ടുള്ളത്.

Continue Reading

Trending