kerala
സച്ചിദാനന്ദന്‍ സ്വകാര്യസ്ഥാപനത്തിലെ പദവി വഹിച്ചത് ശരിയായില്ല : കെ.വി മോഹന്‍കുമാര്‍
എന്നാല്‍ ജൂറി തീരുമാനം എക്‌സി. കമ്മിറ്റി അട്ടിമറിച്ചുവെന്ന് ഞാന്‍ പറഞ്ഞതായി ചില പത്ര -സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ പരാമര്‍ശിച്ചു കാണുന്നു.അങ്ങനെയല്ല എന്റെ കുറിപ്പില്‍ ഞാന്‍ പറഞ്ഞിരുന്നതെന്ന് മോഹന്‍കുമാര്‍ പറഞ്ഞു.

കവി സച്ചിദാനന്ദന്‍ സ്വകാര്യസ്ഥാപനത്തിലെ പദവി വഹിച്ചത് ശരിയായില്ലെന്ന് പ്രമുഖകഥാകൃത്തും വയലാര്‍ അവാര്‍ഡ് ജേതാവുമായ കെ.വി മോഹന്‍കുമാര്‍. കേരളസാഹിത്യ അക്കാദമി ചെയര്‍മാനാണ് സച്ചിദാനന്ദന്‍. സച്ചിദാനന്ദന്‍ മാഷ് അക്കാദമി ചെയര്‍മാനായിരിക്കെ ഒരു സ്വകാര്യ പ്രസാധക സ്ഥാപനം നടത്തിയ ലിറ്റററി ഫെസ്റ്റിന്റെ ഡയറക്ടര്‍ പദവിയിലിരുന്നത് ശരിയല്ല എന്ന് തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം എഴുത്തുകാരെ വിവേചനമില്ലാതെ കാണേണ്ടതുണ്ട് . ആ പ്രസാധക സ്ഥാപനമാവട്ടെ,സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റ് ഉപയോഗിച്ച് നടത്തിയ ആ ലിറ്റററി ഫെസ്റ്റില്‍ അവരുടെ വിപണന താല്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എഴുത്തുകാര്‍ക്ക് മാത്രമാണ് ഇടം കൊടുത്തത്.എഴുത്തുകാരോട് വേര്‍തിരിവും പക്ഷപാതിത്വവും കാട്ടിയ അത്തരമൊരു മേളയുടെ നേതൃത്വത്തില്‍ അക്കാദമി ചെയര്‍മാനായ സച്ചിദാനന്ദന്‍ മാഷ് ഉണ്ടാവരുതായിരുന്നു എന്ന് തന്നെയാണ് എന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ഐ.എ.എസ്സുകാരന്‍ കൂടിയാണ് മോഹന്‍കുമാര്‍.
സാഹിത്യത്തിലെ നവകാല ദൂഷിത വലയങ്ങളെ കുറിച്ച് കഴിഞ്ഞദിവസം ഞാനൊരു ഫെയ്സ്ബുക്ക്പോസ്റ്റ് ഇട്ടിരുന്നു.അതില്‍ എന്റെ ‘ഉഷ്ണരാശിക്ക് 2019 ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തരാനുള്ള ജൂറി തീരുമാനം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ അംഗമായിരുന്ന ഒരു എഴുത്തുകാരന്‍ കലിതുള്ളിയതായും ഉഷ്ണരാശിക്ക് അവാര്‍ഡ് കൊടുക്കുന്നതിനെതിരെ അറുത്ത് മുറിച്ച് വാദിച്ചതായും പരാമര്‍ശിച്ചിരുന്നു.അല്ലാതെ അവാര്‍ഡ് തീരുമാനം കമ്മിറ്റി അട്ടിമറിച്ചതായോ എന്റെ കൃതിക്ക് അവാര്‍ഡ് നിരസിച്ചതായോ എന്റെ കുറിപ്പില്‍ പറഞ്ഞിരുന്നില്ല.(അന്ന് ആ സംഭവത്തിന് സാക്ഷ്യം വഹിച്ച വിശ്വസ്തനായൊരു അക്കാദമി അംഗം തന്നെയാണ് ഇക്കാര്യം പിന്നീട് എന്നോട് പറഞ്ഞത് )ജൂറി തീരുമാനം എക്‌സി. കമ്മിറ്റിക്കോ ജനറല്‍ കൗണ്‍സിലിനോ അട്ടിമറിക്കാനാവില്ല .ആ വര്‍ഷം എന്റെ ‘ഉഷ്ണരാശി’ക്ക് തന്നെയാണ് അവാര്‍ഡ് ലഭിച്ചത്.
എന്നാല്‍ ജൂറി തീരുമാനം എക്‌സി. കമ്മിറ്റി അട്ടിമറിച്ചുവെന്ന് ഞാന്‍ പറഞ്ഞതായി ചില പത്ര -സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ പരാമര്‍ശിച്ചു കാണുന്നു.അങ്ങനെയല്ല എന്റെ കുറിപ്പില്‍ ഞാന്‍ പറഞ്ഞിരുന്നതെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. സാഹിത്യത്തിനുള്ള ഒന്നാം നോബൽ സമ്മാനം ലിയോ ടോൾസ്റ്റോയിക്ക് കിട്ടുമെന്ന് വായനാലോകം പ്രത്യാശിച്ചു.കിട്ടിയത് ഫ്രഞ്ച് കവി സുള്ളി പ്രോദോമിന് .രണ്ടാം നോബൽ സമ്മാനം കൊടുത്തത് തിയഡോർ മോംസണ് .ടോൾസ്റ്റോയിക്ക് നോബൽ സമ്മാനം കിട്ടിയില്ല .പ്രൊദൊമിനെയും മോംസനെയും ലോകം എന്നേ മറന്നു .ടോൾസ്റ്റോയി ഇന്നും വായിക്കപ്പെടുന്നു.ജ്ഞാനപീഠം ലഭിച്ച തകഴിയേക്കാൾ ഇന്ന് വായിക്കപ്പെടുന്നത് പുരസ്കൃതനല്ലാത്ത വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളാണ് !- മോഹന്‍കുമാര്‍ പറഞ്ഞു
kerala
സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം
സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് അപേക്ഷ നല്‍കും

കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം. സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് തന്നെ അപേക്ഷ നല്‍കും. മാറ്റുന്നതിനുള്ള ചിലവ് സ്‌കൂള്‍ മാനേജ്‌മെന്റ് വഹിക്കും.
മൂന്ന് ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് ഇല്ലാത്ത ക്ലാസുകളില്‍ പഠനം ഉണ്ടാകില്ലെന്നും കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
മിഥുന്റെ സംസ്‌കാരം നാളെ നടക്കും. അഞ്ച് മണിക്ക് വിളന്തറ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പത്ത് മണി മുതല്‍ 12 മണി വരെ മൃതദേഹം തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നാട്ടിലെത്തും.
തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ആണ് ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.
kerala
കിഴക്കനേല എല്‍പി സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികള്‍ ആശുപത്രിയില്‍
സ്‌കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി.

തിരുവനന്തപുരം കിഴക്കനേല എല്‍.പി. സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി. ബുധനാഴ്ച നല്‍കിയ ഫ്രൈഡ് റൈസും ചിക്കന്‍ കറിയും കഴിച്ച കുട്ടികള്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് 36 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചു. സാധാരണ നല്‍കുന്ന മെനുവില്‍ നിന്ന് വ്യത്യസ്തമായി മാംസാഹാരം കുട്ടികള്‍ക്ക് നല്‍കിയതും ഹെല്‍ത്ത് വിഭാഗത്തെ അറിയിച്ചില്ലെന്ന വിമര്‍ശനമുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവിഭാഗം സ്‌കൂളില്‍ പരിശോധന നടത്തി. സ്‌കൂളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala20 hours ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News3 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india3 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
kerala3 days ago
ഹേമചന്ദ്രന് കൊലപാതകക്കേസ്; മൃതദേഹം കടത്താനുപയോഗിച്ച കാര്‍ കണ്ടെത്തി
-
kerala3 days ago
വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു; ഭര്‍ത്താവ് നിധീഷിനെ ചര്‍ച്ചക്ക് വിളിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
-
india3 days ago
ടോയ്ലറ്റില് നിന്ന് വാദം കേട്ടയാള്‍ക്ക് ഗുജറാത്ത് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു
-
kerala3 days ago
വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധന: ബസുടമകളെ ചര്‍ച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാര്