Connect with us

crime

ആയുധക്കടത്ത് ആരോപിച്ച് ജോര്‍ദാന്‍ എം.പിയെ ഇസ്രഈല്‍ സൈന്യം അറസ്റ്റ് ചെയ്തു

അഭിഭാഷകനും ജോര്‍ദാനിലെ ഫലസ്തീന്‍ കമ്മിറ്റി മെമ്പറുമായ അദ്‌വാന്റെ വാഹനത്തില്‍ നിന്ന് സ്വര്‍ണവും തോക്കുകളും കണ്ടെത്തിയെന്നാരോപിച്ചാണ് ഇസ്രഈല്‍ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്

Published

on

വെസ്റ്റ് ബാങ്കിലേക്ക് ആയുധങ്ങല്‍ കടത്തിയെന്നാരോപിച്ച് ജോര്‍ദാന്‍ എം.പിയെ ഇസ്രഈല്‍ സൈന്യം അറസ്റ്റ് ചെയ്തു. ജോര്‍ദാനിലെ സാള്‍ട്ട് സിറ്റിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ഇമാദ് അല്‍ അദ്‌വാനെയാണ് ഇസ്രഈല്‍ അറസ്റ്റ് ചെയ്തതെന്ന് ജോര്‍ദാന്‍ വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

അഭിഭാഷകനും ജോര്‍ദാനിലെ ഫലസ്തീന്‍ കമ്മിറ്റി മെമ്പറുമായ അദ്‌വാന്റെ വാഹനത്തില്‍ നിന്ന് സ്വര്‍ണവും തോക്കുകളും കണ്ടെത്തിയെന്നാരോപിച്ചാണ് ഇസ്രഈല്‍ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരായും മന്ത്രാലായങ്ങളുമായും ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ നടക്കുകയാണെന്ന് ജോര്‍ദാന്‍.

അതേസമയം ഇമാദിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്തതാണെന്ന തരത്തില്‍ ആയുധങ്ങളുടെ വീഡിയോ ടൈംസ് ഓഫ് ഇസ്രഈല്‍ പുറത്ത് വിട്ടിട്ടുണ്ട്. 3 ബാഗുകളില്‍ നിന്നായി പിടിച്ചെടുത്തതാണെന്ന തരത്തില്‍ 100 കിലോ സ്വര്‍ണവും 12 മെഷീന്‍ ഗണ്ണുകളും 270 മീഡിയം റിവോള്‍വറുകളുടെയും വീഡിയോയാണ് ഇസ്രഈല്‍ മാധ്യമം പുറത്ത് വിട്ടത്. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ഇസ്രഈല്‍ ഇതുവരെ തയ്യാറായിട്ടില്ല.

crime

പിതാവ് ആറു വയസ്സുകാരിയെ വെട്ടിക്കൊന്ന സംഭവം: മഴു കണ്ടെടുത്തു; കൊലപാതകം ആസൂത്രിതം

പൊലീസ് കനത്ത സുരക്ഷ ഒരുക്കിയാണ് ഇയാളെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുവന്നത്

Published

on

മാവേലിക്കര പുന്നമ്മൂട്ടില്‍ ആറ് വയസുകാരിയെ അച്ഛന്‍ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ് റിപ്പോര്‍ട്ട്. പ്രതിയുടെ വീട്ടില്‍ വച്ച് നടത്തിയ തെളിവെടുപ്പില്‍ കൊലക്കുപയോഗിച്ച മഴു കണ്ടെടുത്തു. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയാണ് ഇയാളെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുവന്നത്.

കുട്ടിയോട് മഹേഷിന് വിരോധമുണ്ടായിരുന്നവെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ എഫ് ഐ ആറിലാണ് വിവരങ്ങള്‍ ഉള്ളത്. കൊലപാതകത്തിന് വേണ്ടി പ്രത്യാകം തയ്യാറാക്കിയതാണ് കണ്ടെടുത്ത മഴു. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

crime

‘പങ്കാളി ആത്മഹത്യ ചെയ്തതാണ്’; ഭയന്നതിനാല്‍ ശരീരം വെട്ടിനുറുക്കിയെന്ന് മുംബൈ കൊലപാതകക്കേസിലെ കുറ്റാരോപിതന്‍

പങ്കാളി വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നും ഭയന്നതിനാലാണ് ശരീരം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ചത്

Published

on

പങ്കാളി ആത്മഹത്യ ചെയ്തതാണെന്ന് മുബൈയില്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ച കേസിലെ കുറ്റാരോപിതന്‍. പങ്കാളി വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നും ഭയന്നതിനാലാണ് ശരീരം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ചത്. പങ്കാളി സരസ്വതി വൈദ്യയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നും കുറ്റാരോപിതന്‍ മനോജ് സഹാനി പൊലീസിനു മൊഴിനല്‍കി.

പങ്കാളി ജീവനൊടുക്കിയപ്പോള്‍ മനോജ് ഭയന്നു. വായിലൂടെ പത വരാന്‍ തുടങ്ങിയപ്പോള്‍ ഭയന്ന ഇയാള്‍ ഒരു ട്രീ കട്ടര്‍ വാങ്ങിയാണ് ശരീരം വെട്ടിമുറിച്ചത്. പൊലീസെത്തുമ്പോള്‍ ഇയാള്‍ പങ്കാളിയുടെ ശരീരഭാഗങ്ങള്‍ വേവിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് പ്രതി പങ്കാളിയെ മുറിച്ചത്. ശരീരഭാഗങ്ങള്‍ കുക്കറില്‍ പാകം ചെയ്തതായും പൊലീസ് വൃത്തങ്ങള്‍ കണ്ടെത്തിയിരുന്നു. മനോജ് സഹാനി എന്നയാളാണ് അറസ്റ്റിലായത്. ഗീതാ നഗര്‍ ഫേസ് ഏഴിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ (36) എന്ന യുവതിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മനോജ് സഹാനിയോടൊപ്പമാണ് താമസം. ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ബോരിവാലിയില്‍ ചെറിയ കട നടത്തുകയാണ് മനോജ്.

പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ വീട്ടില്‍ നിന്ന് അഴുകിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നോനാലോ ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മനോജ് സഹാനിയും സരസ്വതി വൈദ്യയും ലിവ് ഇന്‍ റിലേഷനായിരുന്നു. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും മനോജ് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.

Continue Reading

crime

മണിപ്പൂരില്‍ തലയ്ക്ക് വെടിയേറ്റ ബാലനെ കൊണ്ടുപോയ ആംബുലന്‍സിന് തീയിട്ടു; അമ്മയും മകനും വെന്തുമരിച്ചു

Published

on

മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ 8 വയസുകാരനെ കൊണ്ടുപോയ ആംബുലൻസിന് അക്രമികൾ തീയിട്ടു. തീയില്പെട്ട് ബാലനും അമ്മയും അടക്കം മൂന്നുപേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഇംഫാലിലെ ഇറോയ്സെംബ ഏരിയയിൽ വച്ച് ഞായറാഴ്ചയാണ് സംഭവം. 8 വയസുകാരനായ ടോൺസിങ്ങ് ഹാങ്ങ്സിങ്ങ്, അമ്മ മീന ഹാങ്ങ്സിങ്ങ്, ഇവരുടെ ബന്ധു ലിഡിയ ലൗറെംബം എന്നിവരാണ് മരിച്ചത്.

പ്രതിഷേധക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് പരുക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയുടെ അമ്മ മെയ്തേയും പിതാവ് കുകി വിഭാഗവുമാണ്. അസം റൈഫിൾസിൻ്റെ ദുരിതാശ്വാസ ക്യാമ്പിലാണ് കുട്ടി കഴിഞ്ഞിരുന്നത്. ഈ സമയത്താണ് കുട്ടിയ്ക്ക് വെടിയേറ്റത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കാനാണ് ആംബുലൻസ് ഏർപ്പാടാക്കിയത്. ആദ്യത്തെ കുറച്ചുദൂരം ആംബുലൻസിനെ അസം റൈഫിൾസ് അകമ്പടി സേവിച്ചിരുന്നു. തുടർന്ന് പൊലീസ് ദൗത്യം ഏറ്റെടുത്തു. വൈകിട്ട് 6.30ഓടെ ചിലർ ആംബുലൻസ് തടഞ്ഞുനിർത്തി തീവെക്കുകയായിരുന്നു.

Continue Reading

Trending