Connect with us

local

കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി

Published

on

ജുബൈൽ:സഊദി കെഎംസിസി ജുബൈൽ കേന്ദ്ര കമ്മിറ്റി റമദാൻ 2025 റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കളമശ്ശേരി മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി സൗജന്യ ഡയാലിസിസ്, വൃക്ക- അർബുദ രോഗ നിർണ്ണയം തുടങ്ങിയ ചികിൽസാ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹെൽത്ത് കെയർ ട്രസ്റ്റിന് ധന സഹായം നൽകി.
കെഎംസിസിയുടെ ധന സഹായം ട്രസ്റ്റ് ചെയർമാനും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വികെ ഇബ്രാഹിം കുഞ്ഞ് സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ ജനറൽ സെക്രട്ടറി സിറാജ് ആലുവയിൽ നിന്നും ഏറ്റുവാങ്ങി.

കളമശ്ശേരി മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറിയും അൽകോബാർ കെഎംസിസി സ്ഥാപക ജനറൽ സെക്രട്ടറിയുമായ
അഷറഫ് പാനായിക്കുളം,ആലങ്ങാട് പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി അമീറലി ചിറയം എന്നിവർ പങ്കെടുത്തു.സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ള സി എച്ച് സെൻ്ററുകളും ശിഹാബ് തങ്ങൾ റിലീഫ് സെൻ്ററുകൾ അടക്കം ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി 24 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയതായി ജൂബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ ആർ സലാം ആലപ്പുഴ,ബഷീർ വെട്ടുപാറ, അസീസ് ഉണ്ണിയാൽ, ഷിബു കവലയിൽ പല്ലാരിമംഗലം എന്നിവർ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി

വമ്പൻ ഓഫറുകളും സർപ്രൈസ് സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്; ലുലു ഹാപ്പിനെസ് അംഗങ്ങൾക്കായി 20 ലക്ഷം ദിർഹത്തിന്റെ ഡയമണ്ട് ഗിഫ്റ്റുകൾ

Published

on

ദുബായ്: വേനലവധിക്കാലത്തിന്റെ തയ്യാറെടുപ്പിലാണ് യുഎഇയിലെ പ്രവാസി കുടുംബങ്ങൾ. നാട്ടിൽ അവധി ആഘോഷമാക്കാനും പുതിയ യാത്രാനുഭവങ്ങൾ സ്വന്തമാക്കാനുമുള്ള ഒരുക്കത്തിലാണ് ഏവരും. അവധിക്കാലം ബജറ്റ് ഫ്രണ്ട്ലിയായി ആഘോഷമാക്കാൻ ഏറ്റവും മികച്ച ഓഫറുകളുമായി ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിൻ യുഎഇയിൽ ആരംഭിച്ചു. ദുബായ് സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ക്യാമ്പെയിന് ഔദ്യോഗിക തുടക്കമായി. ഗ്രോസറി, നട്സ്, ഡ്രൈ ഫ്രൂട്സ്, ചോക്ലേറ്റ്, ട്രാവൽ ആക്സസറീസ്, ഫാഷൻ ഉത്പന്നങ്ങൾ, ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, സൺഗ്ലാസ് തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകളാണ് യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കായി ഫ്രീ സമ്മർ ക്യാമ്പെയിൻ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.

ജന്മനാട്ടിലേക്ക് യാത്രക്കൊരുങ്ങുന്ന പ്രവാസി കുടുംബങ്ങളുടെ ഷോപ്പിംഗ് ബജറ്റ് ഫ്രണ്ട്ലിയാക്കാൻ ‘ഹോളിഡേ സേവ്ഴ്സ്’, ബാഗുകൾ, ലഗേജ് ട്രാവൽ ആക്സസറീസ് എന്നിവയ്ക്ക് മികച്ച ഓഫറുകളുമായി ട്രാവൽ ഫെസ്റ്റ്, കോസ്മെറ്റിക്സ്-സ്കിൻ കെയർ- ബ്യൂട്ടി ഉത്പന്നങ്ങൾക്കായി ‘സീസൺ ടു ഗ്ലോ’, വേനൽക്കാലത്തിന് അനുയോജ്യമായ ഫാഷൻ ശേഖരവുമായി ‘ട്രാവൽ ഇൻ സ്റ്റൈൽ’, സൺഗ്ലാസുകൾക്ക് മികച്ച ഓഫറുകളുമായി ‘ഹലോ സമ്മർ’ തുടങ്ങി ആകർഷകമായ പ്രൊമോഷനുകളാണ് ലുലു സ്റ്റോറുകളിൽ നടക്കുന്നത്.

വൈവിധ്യമാർന്ന ജ്യൂസുകളുടെയും പാനീയങ്ങളുടെയും രുചിഭേദങ്ങളുമായി ‘സിപ് സമ്മർ’, ‘മെലൺ ഫെസ്റ്റ്’, ചോക്ലേറ്റുകളുടെ വ്യത്യസ്ഥമായ ശേഖരവുമായി ‘ഹാപ്പിനസ്സ് ഇൻ എവരി ബൈറ്റ്’ പ്രൊമോഷനും ഏവരുടെയും മനംകവരുന്നതാണ്. ഓർഗാനിക്- ഹെൽത്തി ഭക്ഷ്യോത്പന്നങ്ങളുടെ വിപുലമായ ശ്രേണിയുമായി ‘ഹെൽത്തി ഈറ്റ്സ്’ പ്രൊമോഷനും ക്യാമ്പെയിനിന്റെ ഭാഗമായുണ്ട്.

എസി, റഫ്രിജറേറ്റർ, കൂളർ തുടങ്ങിയവയ്ക്ക് ഏറ്റവും മികച്ച ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, മൊബൈൽ ആക്സസറീസ് തുടങ്ങിയവയ്ക്കും നല്ല ഓഫറുകളാണുള്ളത്.

കുട്ടികൾക്കായി ഇ-ഗെയിമിംഗ് ചാമ്പ്യൻഷിപ്പുകളും ഫ്രീ സമ്മർ ക്യാമ്പെയിനും ഒരുക്കിയിട്ടുണ്ട്.

ലുലുവിന്റെ വാല്യൂ ഷോപ്പിംഗ് സ്റ്റോറായ ലോട്ടിലും മികച്ച ഓഫറുകളാണ് ഉറപ്പാക്കിയിരിക്കുന്നത്. 19 ദിർഹത്തിൽ താഴെ വിലയിലാണ് ലോട്ടിൽ നിരവധി ഉത്പന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

ഉപഭോക്താക്കൾക്കായി സർപ്രൈസ് സമ്മാനങ്ങളും ക്യാമ്പെയിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 100 ദിർഹത്തിൽ കൂടുതൽ ഷോപ്പ് ചെയ്യുന്ന ഹാപ്പിനെസ് അംഗങ്ങൾക്കായി 20 ലക്ഷം ദിർഹം വരെയുള്ള ഡയമണ്ട് ഗിഫ്റ്റുകളും വൗച്ചറുകളും കാത്തിരിക്കുന്നു. പ്രമുഖ ജുവലറി ബ്രാൻഡായ തനിഷ്കുമായി സഹകരിച്ചാണ് ഈ സമ്മാനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ജൂലൈ 31 വരെയാണ് സമ്മർ വിത്ത് ലുലു ക്യാമ്പെയിൻ.

Continue Reading

GULF

“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്

Published

on

അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി “വൈബ്രന്റ് തലശ്ശേരി “എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി 2025 ജൂൺ 21 ശനിയാഴ്ച രാത്രി 7:30 മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.

മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുൽ ആബിദ് (സഫാരി) സാഹിബിന് ആദരവ് നൽകുന്ന പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.

തുടർന്ന് അബുദാബി സ്കൂളുകളിൽ നിന്നും SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ തലശ്ശേരി മണ്ഡലത്തിൽ പെട്ട വിദ്യാർത്ഥികൾക്കും ബിസിനസ്സ് സംരംഭകർക്കും മുൻ കേരള നിയമസഭ സ്പീക്കർ സീതിസാഹിബിന്റെ പേരിലുള്ള എക്സലൻസ് അവാർഡ് വിതരണവും നടക്കും. UAE KMCC യുടെയും വിവിധ ഘടങ്ങളുടെയും പ്രധാന നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. യു എ യിലെ പ്രശസ്ത ഗായികമാരായ നസ്മിജ ഇബ്രാഹിം, ഡോ : ശാസിയ എന്നിവർ നയിക്കുന്ന ഗാനവിരുന്നും പരിപാടിയിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Continue Reading

local

ലുലു ഫാഷൻ വീക്ക്‌ കേരള പ്രൈഡ് പുരസ്‌കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം

വിവിധ ഫാഷൻ അവാർഡുകളും വിതരണം ചെയ്തു

Published

on

കോഴിക്കോട്: ലുലു ഫാഷൻ വീക്കിന്റെ കേരള പ്രൈഡ് പുരസ്‌കാരം തരുൺ മൂർത്തിക്ക്. മന്ത്രി മുഹമ്മദ്‌ റിയാസും, ലുലു ഗ്രൂപ്പ്‌ ഇന്ത്യ സി. ഒ. ഒ രജിത്ത് രാധാകൃഷ്ണനും, കോഴിക്കോട് മാൾ റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിലും ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങി റാമ്പിൽ സംവിധായകൻ തരുൺ മൂർത്തി നടന്നതോടുകൂടിയാണ് ഈ വർഷത്തെ ലുലു ഫാഷൻ വീക്കിന് സമാപനമായത്. ചടങ്ങിൽ ഫാഷൻ രംഗത്തെ വിവിധ ബ്രാന്റുകൾക്കുള്ള അവാർഡുകളും സമ്മാനിച്ചു.

സ്റ്റൈൽ എക്സലൻസ് അവാർഡ് ബോളിവുഡ് നടൻ അബ്രാർ സഹൂർ ന് ലുലു ഗ്രൂപ്പ്‌ ഇന്ത്യ സി. ഒ. ഒ രജിത്ത് രാധാകൃഷ്ണൻ സമ്മാനിച്ചു. ഇന്ത്യൻ മോഡൽ അർഷിന സാമ്പുളിന് ലുലു മാൾ റീജിയണൽ ഡയറക്ടർ ഷരീഫ് മാട്ടിലും പുരസ്‌കാരം സമ്മാനിച്ചു.

രണ്ട് ദിവസമായി നടന്ന ഫാഷന്‍ വീക്കിന്റെ റാംപില്‍ തിളങ്ങിയത് മലയാളത്തിന്റെ പ്രിയ താരഞങ്ങളാണ്. നടി രമ്യാ പണിക്കര്‍, അഭിഷേക് ജയദീപ്, മിസ് യൂണിവേഴ്‌സ് കേരള ഐശ്വര്യ ശ്രീനിവാസന്‍, നയനാ എല്‍സ, ധ്രുവന്‍ , ദീപാ തോമസ്, മുന്‍സില, അശ്വിൻ കുമാർ, രാഹുൽ രാജശേഖരൻ, ദിലീന, ഋതു മന്ത്ര, റോൺസൺ വിൻസെന്റ്, അബ്രാർ സഹൂർ തുടങ്ങി പ്രമുഖരാണ് റാംപിലെത്തിയത്. വിവിധ ബ്രാന്‍ഡുകളുടെ വസ്ത്ര, ആഭരണ ട്രെന്‍ഡുമായി തിളങ്ങിയ ഫാഷന്‍ വീക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ഓരോ ബ്രാന്‍ഡിന് വേണ്ടിയും ഷോ സ്റ്റോപ്പേഴ്‌സായി നിരവധി സെലിബ്രിറ്റി താരങ്ങള്‍ റാംപില്‍ ചുവടുവച്ചു.

ഇന്ത്യയിലെ പ്രശസ്തരായ മോഡലുകളാണ് ഫാഷന്‍ വീക്കില്‍ അണിനിരന്നത്. ലുലു ഫാഷന്‍ വീക്കിന്റെ ആദ്യ എഡിഷന്‍ കോഴിക്കോട് തുടക്കമിട്ടപ്പോള്‍ മലബാറിന് പുതിയ ഒരു കാഴ്ചാനുഭവമായി മാറി. സമ്മര്‍, മന്‍സൂണ്‍ സീസണുകളുടെ വസ്ത്ര ട്രെന്‍ഡുകള്‍ അവതരിപ്പിച്ചു കൊണ്ടാണ് ഫാഷന്‍ വീക്ക് അരങ്ങേറിയത്. എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമായി. യു.എസ് പോളോ അവതരിപ്പിക്കുന്ന ഫാഷന്‍ വീക്കിന്റെ പവേഡ് ബൈ പാര്‍ട്ടണര്‍ അമുക്തിയാണ്. ഒരു ദിവസം എട്ട് ഷോ വീതം അവതരിപ്പിച്ച ഫാഷൻ റാമ്പിൽ പ്രശസ്ത സ്‌റ്റൈലിസ്റ്റും ഷോ ഡയറക്ടറുമായ ശ്യാം ഖാന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ പ്രമുഖ മോഡലുകളാണ് ചുവടുവെച്ചത്. കോഴിക്കോട് ലുലു മാൾ ജനറൽ മാനേജർ ഷെരീഫ് സൈദുവും, ബയിങ് മാനേജർ പ്രദീപും ചടങ്ങിൽ സന്നിഹിതരായി.

Continue Reading

Trending