GULF
അഷ്റഫ് കൊക്കൂരിന് UAE കെഎംസിസി കർമ്മോത്തമ്മ പുരസ്കാര സമർപ്പണം
ദുബായ് : പൗരപ്രമുഖനും, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷററും ജില്ലാ കൺവീനറുമായ ബഹു; അഷ്റഫ് കോക്കൂർ പൊതുപ്രവർത്തനരംഗത്ത് മികവാർന്ന 50 വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന് UAE KMCC പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025-OCT-26ന് ദുബൈ ഫോൽക് ലോർ തിയ്യേറ്ററിൽ വൈകീട് 3മണിക്ക് കർമ്മ വിശുദ്ധിയുടെ അരനൂറ്റാണ്ട് എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പ്രൗഡമായ സദസ്സിൽ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ കർമ്മോത്തമ പുരസ്കാര സമർപ്പണം നടത്തും .സ്വീകരണ മഹാ സമ്മേളനത്തിൽ മുഖ്യാതിഥിയായി എംപി അഡ്വ; ഹാരിസ് ബീരാൻ ,MLA ആര്യാടൻ ഷൗക്കത്ത് ,വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് ,വേൾഡ് കെഎംസിസി പ്രസിഡന്റ് ഡോ: പുത്തൂർ റഹ്മാൻ ,ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ പിപി യൂസഫലി ,സിഎം യുസഫ് ,ഷാനവാസ് വട്ടത്തൂർ തുടങ്ങി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെയും കെഎംസിസിയുടെയും നേതാക്കൾ സംബന്ധികുന്ന മഹത്തായ സമ്മേളനത്തിലേക്ക് മുഴുവൻ പ്രാസ്ഥാനിക ബന്ധുക്കളെയും സഹർഷം സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു .
GULF
അനസിന് 16 വര്‍ഷത്തെ സമര്‍പ്പണത്തിനുള്ള അംഗീകാരം
അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.
അബുദാബി: ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009 ലാണ് യുഎഇയില്‍ എത്തുന്നത്. അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.
പിന്നീടുള്ള 16 വര്‍ഷങ്ങളില്‍ ആശുപത്രിയുടെ സീനിയര്‍ എച്ച്ആര്‍ എക്സിക്യൂട്ടിവ്, അസിസ്റ്റന്റ് മാനേജര്‍, മുസഫ മേഖലയുടെ മാനേജര്‍, റീജിയണല്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം.
കോവിഡ് കാലയളവില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മാനേജ് ചെയ്ത മഫ്രക് കോവിഡ് ആശുപത്രിയുടെ എച്ച്ആര്‍ ഓപ്പറേഷന്‍സ് ചുമതല അനസിനായിരുന്നു. ആശുപത്രി കമ്മീഷനിംഗ് മുതല്‍ പ്രവര്‍ത്തനം വിജയകരമായി അവസാനിപ്പിക്കുന്നതുവരെ മഫ്റഖ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതിന് സര്‍ക്കാരിന്റെ ഹീറോസ് ഓഫ് ദി യുഎഇ മെഡലും ഗോള്‍ഡന്‍ വിസയും അനസിന് ലഭിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ടിംഗിനും പരിശീലന പരിപാടികള്‍ക്കും സേവനത്തിനിടെ അവസരം ലഭിച്ചു. നിലവില്‍ ബുര്‍ജീലിന്റെ തന്ത്രപരമായ അന്താരാഷ്ട്ര പദ്ധതികളുടെ എച്ച്ആര്‍ ചുമതലയും അനസിനാണ്.
ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളി ക്കുള്ള പുരസ്കാരം തന്നെ തേടിയെത്തുമ്പോൾ
ആരോഗ്യ മേഖലയിലെ ദീര്‍ഘകാല പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴില്‍ മേഖല ശക്തിപ്പെടുത്തിയതിയതിനുള്ള ആദരവാണ് ഈ പുരസ്കാരം.
നിരവധി വ്യത്യസ്ത പദ്ധതികള്‍ കൈകാര്യം ചെയ്യാന്‍ ജോലിക്കിടെ അവസരം ലഭിച്ചിട്ടുണ്ട്. കര്‍മ്മ മേഖലയില്‍ അത് തന്നെവളരെയധികം പിന്തുണയ്ക്കുകയും കരിയര്‍ വളര്‍ച്ചയില്‍ സഹായിക്കുകയും ചെയ്തു. വിശാസത്തോടെ ചുമതലകള്‍ ഏല്‍പ്പിച്ച ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലിനും മാനേജ്മെന്റിനും നന്ദി. ഇനിയും രാജ്യത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി സാധ്യമായതൊക്കെയും ചെയ്യാനുള്ള പ്രചോദനമാണ് പുരസ്കാരം,’ അനസ് പറഞ്ഞു. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കള്‍ ഹൈറിന്, ഹായ്സ്, ഹൈസ.
GULF
മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്കാരം കോഴിക്കോട് സ്വദേശി അനസിന്
24 ലക്ഷം രൂപയും സ്വര്‍ണ്ണ നാണയവും ആപ്പിള്‍ വാച്ചും
അബുദാബി: യുഎഇ സ്വകാര്യ തൊഴില്‍ മേഖലയിലെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളിക്കുള്ള പുരസ്കാരത്തിന് കോഴിക്കോട് സ്വദേശി അര്‍ഹനായി.
മാനേജ്മെന്റ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്ന് മാനവ വിഭവശേഷി മന്ത്രായലയത്തിന്റെ പുരസ്കാരത്തിന് അര്‍ഹനായത് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് കാതിയാരകത്തിനാണ് ശ്രദ്ധേയമായ അവാര്‍ഡിന് അര്‍ഹനായത്.
മെനയിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്സില്‍ റീജിയണല്‍ ഹ്യൂമന്‍ റിസോഴ്സ്സ് മാനേജരായി ജോലി ചെയ്യുന്ന അനസിന് 24 ലക്ഷം രൂപയുടെ (ഒരു ലക്ഷം ദിര്‍ഹം) ക്യാഷ് അവാര്‍ഡ്, സ്വര്‍ണ നാണയം, ആപ്പിള്‍ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാര്‍ഡ്, പ്രത്യേക ഇന്‍ഷൂറന്‍സ് കാര്‍ഡ്, എന്നിവയാണ് സമ്മാനം.
18,000ത്തിലധികം അപേക്ഷകളില്‍ നിന്നാണ് കമ്പനികളും വ്യക്തികളും ഉള്‍പ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്
പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫോളന്‍ ഹീറോസ് അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അബുദാബിയില്‍ പുരസ്കാരം സമ്മാനിച്ചു. ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സ് വിഭാഗത്തിലെ മാനേജ്മെന്റ് ആന്‍ഡ് എക്സിക്യൂട്ടീവ് ഉപവിഭാഗത്തിലാണ് അനസ് ഒന്നാം സ്ഥാനം നേടിയത്.
രാജ്യത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്കിനെക്കുറിച്ച്
പറഞ്ഞു ശൈഖ് ദിയാബിന്റെ അഭിനന്ദനം നിറഞ്ഞ സന്തോഷത്തോടെയും ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തവുമായാണ് അനുഭവപ്പെട്ടതെന്ന് അനസ് പറഞ്ഞു. കഴിഞ്ഞ 16 വര്‍ഷമായി യുഎഇ തൊഴില്‍ മേഖലയുടെ ഭാഗമായതിന് രാജ്യം നല്കുന്ന അംഗീകാരമായിട്ടാണ് താാനീ പുരസ്കാരത്തെ കാണുന്നതെന്ന് അനസ് വ്യക്തമാക്കി.
വ്യക്തിഗത വിഭാഗത്തോടൊപ്പം സ്ഥാപനങ്ങളുടെ വിഭാഗത്തിലും ബുര്‍ജീല്‍ ഹോള്‍ഡിങ്സ് തിളങ്ങി. അബുദാബിയിലെ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഹെല്‍ത്ത്കെയര്‍ കമ്പനി ഉപവിഭാഗത്തിലാണ് അംഗീകാരം ലഭിച്ചത്. ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഇത് ഹാട്രിക് വിജയമാണ്. ഡോ. ഷംഷീര്‍ വയലിലും ചടങ്ങില്‍ സന്നിഹിതനായിരുന്നു
GULF
കുവൈത്തില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടു
ഞായറായ്ച പുലര്‍ച്ചെ കുവൈത്തില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടു.
കുവൈത്ത് സിറ്റി: ഞായറായ്ച പുലര്‍ച്ചെ കുവൈത്തില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ തിരശ്ചീന ദൃശ്യപരത 100 മീറ്ററില്‍ താഴെയായി കുറയുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇറങ്ങേണ്ട നിരവധി വിമാനങ്ങള്‍ അയല്‍രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട കുവൈത്ത് എയര്‍വേയ്സ് വിമാനം ഇറാഖിലെ ബസ്റയിലേക്ക് തിരിച്ചുവിട്ടു. ഉച്ചയോടെ കാലാവസ്ഥ സ്ഥിരത കൈവരിച്ചതോടെ വിമാനത്താവളത്തിലെ ലാന്‍ഡിംഗ്, ടേക്ക് ഓഫ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. വിമാന യാത്രകളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കായി ആവശ്യമായ എല്ലാ നടപടികളും എയര്‍ലൈന്‍സുകളുമായും അധികാരികളുമായും ഏകോപിപ്പിച്ച് നടപ്പാക്കിയതായി ഡി.ജി.സി.എ വക്താവ് അബ്ദുല്ല അല്‍ രാജ്ഹി അറിയിച്ചു. കാലാവസ്ഥ മാറ്റങ്ങള്‍ നിരന്തരം നിരീക്ഷിക്കുമെന്നും വിമാനത്താവള ജീവനക്കാരുടെയും യാത്രക്കാരുടെയും സഹകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
