Connect with us

Culture

Movie Review: സൗദി വെള്ളക്ക- യഥാര്‍ത്ഥ 99.9% ‘GOLD’

അടുത്തടുത്ത ദിവസങ്ങളില്‍ ഇറങ്ങിയ രണ്ട് സിനിമകള്‍ – ഗോള്‍ഡും സൗദി വെള്ളക്കയും.

Published

on

റാഷിദ് പറശ്ശേരി

അടുത്തടുത്ത ദിവസങ്ങളില്‍ ഇറങ്ങിയ രണ്ട് സിനിമകള്‍ – ഗോള്‍ഡും സൗദി വെള്ളക്കയും. ആദ്യത്തേത് ഇറങ്ങുന്നതിനു മുമ്പേ വാര്‍ത്തകളിലും പ്രേഷകരുടെ പ്രതീക്ഷകളിലും സ്ഥാനം പിടിച്ചവന്‍. പ്രേമം എന്ന മികച്ച സിനിമ മലയാളിക്ക് സമ്മാനിക്കുക വഴി മലയാള സിനിമയില്‍ മുന്‍നിര ചര്‍ച്ചാകേന്ദ്രമായ അല്‍ഫോന്‍സ് പുത്രന്റെ ഏകദേശം 8 വര്‍ഷത്തിനു ശേഷമുള്ള പടം. പൃഥ്വിരാജ് നയന്‍താര അടക്കമുള്ള വമ്പിച്ച താരനിര. ഇറങ്ങുന്നതിന് മുന്‍പേ 50 കോടി ക്ലബ്ബില്‍ എന്ന വാര്‍ത്തകള്‍. ഈ കാരണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ഒന്നിലും പ്രേക്ഷകനെ രസിപ്പിക്കാന്‍ ഗോള്‍ഡിനു സാധിക്കുന്നില്ല എന്ന് തെന്നയാണ് വസ്തുത. ഒരു വണ്‍ ടൈം വാച്ച് സിനിമ എന്ന ഗണത്തില്‍ പോലും പലരും ഗോള്‍ഡിനെ കാണുന്നില്ല എന്നത് അല്‍ഫോന്‍സിന് അടുത്ത ചിത്രത്തിനു മുന്നോടിയായി നന്നായിട്ടുള്ളൊരു ഗൃഹപഠനത്തിനു വഴി കാണിക്കും എന്നതില്‍ സംശയമില്ല. അറുപതോളം കഥാപാത്രങ്ങള്‍ക് കാര്യമായൊന്നും ചെയ്യാനില്ലാത്ത അവരെ കാര്യമായി ഒന്നും കാണിക്കാനില്ലാത്ത സിനിമ എന്ന് കൂടി ചേര്‍ത്തുവായികണം. എഡിറ്റിങ്ങിലെ പുതുമയും ബ്രില്ലിയന്‍സും തിരിച്ചറിയാനും അവലോകനം ചെയ്യാനും സാധാരണ മലയാളി പ്രമുഖ സിനിമേത്രി നിര്‍ദ്ദേശിക്കും പോലെ എഡിറ്റിംഗ് പഠിക്കാത്തതുകൊണ്ട് തിരിച്ചറിയാതെ പോയതായി നമുക്ക് അനുമാനിച്ചു സമാധാനിക്കാം.

മറുവശത്തു തരുണ്‍ മൂര്‍ത്തി എന്ന ഒരു സിനിമ മാത്രം സംവിധാനം ചെയ്തു മുന്‍പരിചയമുള്ള സംവിധായകന്‍ ഒരു പ്രതീക്ഷ തന്നെയാണ്. സിനിമ കഴിഞ്ഞിറങ്ങിയാലും നമ്മെ വിട്ടു പോവാത്ത സിനിമയും കഥാപാത്രങ്ങളും അത് തന്നെയാണ് ഹൈലൈറ്റ്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകന്റെ കണ്ണും കാതും മനസും പിടിച്ചിരുത്താന്‍ സംവിധായകനു കഴിഞ്ഞു. ഉമ്മയും മകനും തമ്മിലുള്ള ബന്ധം അതിന്റെ ആഴത്തില്‍ തൊട്ടറിയിക്കാന്‍ ദേവി വര്‍മയ്ക്കും സുജിത് ശങ്കറിനും സാധിച്ചു. സുജിത് തന്റെ ഭാഗം മികവുറ്റതാക്കി എന്ന് മാത്രമല്ല തന്റെ അഭിനയ ജീവിതത്തിലേക്കു ഒരു നാഴികകല്ലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വര്‍ഷങ്ങളോളം നീണ്ടു പോകുന്ന നമ്മുടെ കോടതിയിലെ കേസുകളെ സിനിമ എടുത്തുകാണിച്ചിട്ടുണ്ട്. നിരപരാധികളും അവശരും വയോധികരും എന്ന് വേണ്ട സകലരും ഗുണഭോക്താക്കളാവുന്ന ഈ ഒച്ചിഴച്ചിലിനെ സിനിമ ഒച്ചിലൂടെ തന്നെ കളിയാക്കുന്നുണ്ട്. സിനിമ അവസാനിക്കുന്ന സീനില്‍ ലുക്മാനോട് ബിനു പപ്പു പറയുന്നുണ്ട് ‘നീയല്ലേ പറഞ്ഞത് മനുഷ്യന്‍ ഇത്രയേ ഉള്ളു എന്ന്, എന്നാല്‍ മനുഷ്യന്‍ ഇത്രയൊക്കെ ഉണ്ട് ‘. സിനിമ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്നത് ഈ വരികളില്‍ ഒതുക്കാന്‍ തിരക്കഥയുടെ കൂടി ഉടമയായ തരുണിന് കഴിഞ്ഞിട്ടുണ്ട്. നമുക്ക് വേണ്ടത് ലോകസിനിമാചരിത്രത്തില്‍ പുതുമകളൊന്നുമില്ലാത്തതെന്ന് സ്വയം വിശേഷിക്കുന്ന പടങ്ങളാണോ അതോ നമ്മുടെ ചിന്തകള്‍ക്ക് പോസിറ്റീവ് ഭക്ഷണം നല്‍കുന്ന സൗദി വെള്ളക്കകളാണോ ചിന്തിക്കേണ്ടി ഇരിക്കുന്നു..

Film

നാനിയുടെ പുതിയ പുതിയ ചിത്രം ഹായ് നാണ്ണായിലെ പുതിയൊരു ഗാനം പുറത്തുവിട്ടു

ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ.

Published

on

നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഹായ് നാണ്ണാ’. മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ. നാനി നായകനായ പാന്‍ ഇന്ത്യന്‍ ചിത്രമായ ഹായ് നാണ്ണായിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

വരികള്‍ എഴുതിയിരിക്കുന്നത് കൃഷ്ണ കാന്താണ്. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം നിര്‍വഹിച്ച് ഗാനം ആലപിച്ചിരിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ജയറാമും ഒരു പ്രധാന വേഷത്തിലുണ്ട്. നാനിയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന ചിത്രം മോഹന്‍ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ നിര്‍വഹിക്കുന്നത്. നാനിയുടേതായി ‘ദസറ’ എന്ന ചിത്രമാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Continue Reading

Film

ഗോഡ്സില്ല എക്‌സ്‌ കോങ്:ന്യൂ എംപയര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ആപ്പിള്‍ ടിവിയില്‍ പുരോഗമിക്കുന്ന മോണാര്‍ക്ക് സീരിസിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം ചിത്രം എത്തും.

Published

on

ലെജന്‍ഡറിയുടെ മോണ്‍സ്റ്റര്‍വേര്‍സിലെ പുതിയ ചിത്രം ഗോഡ്സില്ല എക്‌സ്‌
കോങ്:ന്യൂ എംപയര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പ്രത്യേക ദൌത്യത്തിന് വേണ്ടി ഇരു ഭീകരന്മാരും ഒന്നിക്കുന്നു എന്നതാണ് പുതിയ ചിത്രത്തിന്റെ സൂചന. ഒപ്പം തന്നെ പുതിയ വില്ലനും ഉദയം ചെയ്യുന്നുണ്ട്.

മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ഉറച്ച പുതിയ ഭീകരന്‍ കുരങ്ങിനെതിരെ പോരാടാന്‍ ഗോഡ്‌സില്ലയും കോങും ഒന്നിക്കുന്നതായി ട്രെയിലറില്‍ കാണിക്കുന്നു.

ആദ്യ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലാണ് ഗോഡ്‌സില്ലയും കോങും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്ന് ട്രെയിലര്‍ വ്യക്തമാകുന്നു. ആപ്പിള്‍ ടിവിയില്‍ പുരോഗമിക്കുന്ന മോണാര്‍ക്ക് സീരിസിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം ചിത്രം എത്തും.

സംവിധായകന്‍ ആദം വിംഗാര്‍ഡ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെബേക്ക ഹാള്‍, ബ്രയാന്‍ ടൈറി ഹെന്റി , ഡാന്‍ സ്റ്റീവന്‍സ് , കെയ്ലി ഹോട്ടില്‍ , അലക്സ് ഫേണ്‍സ്, ഫാല ചെന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ടെറി റോസിയോ, സൈമണ്‍ ബാരറ്റ് , ജെറമി സ്ലേറ്റര്‍ എന്നിവരുടെതാണ് തിരക്കഥ. 2024 ഏപ്രില്‍ 10നായിരിക്കും ചിത്രം റിലീസ് ചെയ്യുക.

 

Continue Reading

Film

‘അബ്രഹാം ഓസ്ലര്‍’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍.

Published

on

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് സെപ്റ്റംബറില്‍ അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല.മറിച്ച് ജനുവരി റിലീസ് ആയി എത്തും.

2024 ജനുവരി 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണിത്. ജയറാമാണ് നായകനെന്നതും ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്ന ഘടകമാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍. ഓസ്ലറുടെ രചന മിഥുന്‍ അല്ല. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

 

Continue Reading

Trending