Connect with us

Food

ഷവര്‍മ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; യുവതി മരിച്ചു

പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.

Published

on

ചെന്നൈയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ചു. തിരുവീഥി അമ്മന്‍ സ്ട്രീറ്റിലെ താമസക്കാരിയായ ശ്വേത(22) ആണ് മരിച്ചത്. പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.

ഒരാഴ്ച മുമ്പ് ശ്വേത ഷവര്‍മ്മ കഴിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ മീന്‍ കറിയും കഴിച്ചു. ഇതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന പറയുന്നു. ഛര്‍ദ്ദിച്ച് അവശയായ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില ഗുരുതരമായതോടെ സ്റ്റാന്‍ലി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഈ മാസം 18നാണ് ശ്വേത മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയുകയൊള്ളു എന്ന് പൊലീസ് അറിയിച്ചു.

 

Advertisement

 

Food

രുചിയേറും ചിക്കന്‍ ചീസ് ഷാഹി റോള്‍

RAMZAAN
Recipe

Published

on

By

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ (എല്ല് ഇല്ലാതെ)500, വെളുത്തുളി, ഇഞ്ചി പേസ്റ്റ് – 1/2 ടീസ്പൂണ്‍, ബ്രഡ് പീസ് – 3എണ്ണം, കുരുമുളക് പൊടി -1 ടീസ്പൂണ്‍, പച്ചമുളക് ചതച്ചത് -2 എണ്ണം, ചിക്കന്‍ മസാല പൊടി -1/2 ടീസ്പൂണ്‍, മാഗി ചിക്കന്‍ കബ് -1 എണ്ണം, ബട്ടര്‍ – 2 ടീസ്പൂണ്‍(ഉരുക്കിയത് ), ചീസ് ഷീറ്റ് -7 എണ്ണം, മുട്ട-2 എണ്ണം, ബ്രഡ് ക്രംബ്‌സ്-ആവശ്യത്തിന്, വെളിച്ചെണ്ണ -250ഗ്രം.

ഉണ്ടാക്കുന്ന വിധം

കഷണങ്ങളാക്കി വെച്ച ചിക്കനിലേക്ക് ബ്രഡ്, ബട്ടര്‍, കുരുമുളക് പൊടി, പച്ചമുളക്, ചിക്കന്‍ മസാല, മാഗിക്യുബ് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. തയ്യാറാക്കി വെച്ച് മിക്‌സ് ഒരു പ്ലാസ്റ്റിക്ക് പേപ്പറില്‍ എണ്ണ പുരട്ടി പരത്തി മേലെ ചീസ് ഷീറ്റും വെച്ച് റോള്‍ ചെയ്ത് എടുക്കുക.

Advertisement

മുട്ട കലക്കി വെച്ചതിലും, ബ്രഡ് ക്രംബ്‌സിലും പൊതിഞ്ഞ് ചൂടായ വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.

 

 

Advertisement
Continue Reading

Food

റമദാന്‍ സ്‌പെഷ്യല്‍ എഗ്ഗ് പക്കവട

RAMZAAN
Recipe

Published

on

By

ആവശ്യമുള്ള സാധനങ്ങള്‍ : – 50 ഗ്രാം മുട്ട, സവാള – 1 വലുത്, കടല പൊടി -150 ഗ്രാം, മൈദ-3 എണ്ണം, വെളിച്ചെണ്ണ- 200ഗ്രാം, വെള്ളം പാകത്തിന്, പച്ചമുളക്- 2എണ്ണം, ഇഞ്ചി- ചെറിയ കഷ്ണം, കറിവേപ്പില- 2തണ്ട്, മല്ലിയില- 4തണ്ട്, മുളകുപൊടി- 1/2, ടീസ്പൂണ്‍, മഞ്ഞള്‍ പൊടി 1/4 ടീസ്പൂണ്‍, ഗരം മസാല 1/4 ടീസ്പൂണ്‍, ഉപ്പ് പാകത്തിന്

തയാറാക്കുന്ന വിധം :  സവാള പച്ചമുളക് ഇഞ്ചി കറിവേപ്പില മല്ലിയില ചെറുതായി അരിഞ്ഞ് മുളകുപൊടി മഞ്ഞള്‍ പൊടി ഖരം മസാല എന്നിവ കടലമാവും മൈദയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുറേശ്ശേ വെള്ളം ഒഴിച്ച് കൈകൊണ്ട് നന്നായി മികസ് ചെയ്യുക. ഉഴുന്ന് വടയുടെ മാവിന്റെ തോതില്‍ മാവ് റെഡിയാക്കി പുഴുങ്ങിയ മുട്ട ചെറിയ കഷണങ്ങളായി അരിഞ്ഞു മാവില്‍ ചേര്‍ത്ത് സ്പൂണ്‍ കൊണ്ടു ഇളക്കി മാവില്‍ യോജിപ്പിച്ചു വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഓരോ സ്പൂണ്‍ വീതം കോരിയിട്ട് പൊരിച്ചെടുക്കുക.

Continue Reading

Food

മുട്ട കബാബ്

RAMZAAN
Recipe

Published

on

By

അവശ്യസാധനങ്ങള്‍:

1) മുട്ട പുഴുങ്ങിയത് – 4എണ്ണം
2) സവാള 3എണ്ണം
3) പച്ചമുളക് -2 എണ്ണം
4) ഇഞ്ചി -ഒരു ചെറിയ കഷ്ണം
5) വെളുത്തുള്ളി – 8 അല്ലി
6) കറിവേപ്പില -2 തണ്ട്
7) മല്ലിച്ചപ്പ് – 2 തണ്ട്
8) മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍
9) കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
10) മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
11) ഉപ്പ് പാകത്തിന്
12) മൈദ 8 പൂരിയുണ്ടാക്കാന്‍ ആവശ്യത്തിന്
13) അരിപ്പൊടി 1/2 കപ്പ്

ഉണ്ടാക്കുന്ന വിധം:

3 മുതല്‍ 7 വരെയുള്ള സാധനങ്ങള്‍ പൊടിയായി അരിഞ്ഞെടുക്കുക. സവാള കനം കുറഞ്ഞു അരിയുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കൊത്തിയരിഞ്ഞ ചേരുവകള്‍ നന്നായി വഴറ്റുക. ശേഷം സവാള ചേര്‍ത്ത് നന്നായി വഴറ്റുക. 7 മുതല്‍ 10 വരെയുള്ള പൊടികള്‍ കൂടി ചേര്‍ത്ത് ചെറിയ തീയില്‍ പാകത്തിനു ഉപ്പും ചേര്‍ത്ത് വഴറ്റി വാങ്ങിവെക്കാം. പുഴുങ്ങിയ മുട്ട നീളത്തില്‍ മുറിച്ചെടുക്കുക. മുട്ടയുടെ മഞ്ഞകരു കൈകൊണ്ടു പിടിച്ചു മാറ്റി വെച്ച കൂട്ടില്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. മൈദ ചപ്പാത്തിക്കു കുഴക്കുന്നപോലെ കുഴച്ചു പൂരി പരത്തി മുട്ടയില്‍ കൂട്ട് നിറച്ചു പുരിയില്‍ പൊതിഞ്ഞു കൈകൊണ്ടു മുട്ടയുടെ അകൃതിയില്‍ ഉരുട്ടിയെടുക്കുക ശേഷം അരിപ്പൊടിയില്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് അതില്‍ മുക്കി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.

Advertisement
Continue Reading

Trending