Connect with us

gulf

ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയുടെ ഭൂമിയിലേക്കുള്ള മടങ്ങി വരവ് തത്സമയം കാണാന്‍ അവസരം

കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് നയാധിയും സംഘവും ബഹിരാകാശത്തിലെത്തിയത്.

Published

on

ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യത്തിന് യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നയാദിയുടെ തിരിച്ചുവരവ് തല്‍സമയം കാണാന്‍ അവസരം. സെപ്റ്റംബര്‍ 2 3 തീയതികളില്‍ എന്ന www.mbrsc.ae/live-
വെബ്‌സൈറ്റിലൂടെ തല്‍സമയം കാഴ്ചകള്‍ കാണാനാവും.

ആറുമാസത്തെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ മൂന്നിന് അദ്ദേഹം മടങ്ങുമെന്ന് അധികൃതര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ മൂന്നിന് യുഎസിലെ ഫളോറിഡ തീരത്ത് ബഹിരാകാശ പേടകം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിക്കുന്നു

കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് നയാധിയും സംഘവും ബഹിരാകാശത്തിലെത്തിയത്. ഏറ്റവും വലിയകാലം ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കുന്ന ആദ്യ എമറാത്തി എന്നിങ്ങനെ പുത്തന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചാണ് അദ്ദേഹം തിരിച്ചു വരുന്നത്.

ബഹിരാകാശത്തെ നിരവധി വീഡിയോകളും നെയാദി പങ്കുവെച്ചിരുന്നു.

gulf

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി

ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

Published

on

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് ദുബായി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

ചെക്ക് ഇന്‍ തുടങ്ങാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് യാത്രക്കാര്‍ വിമാനം റദ്ദാക്കിയ വിവരമറിയുന്നത്. ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

എന്താണ് വിമാനം റദ്ദാക്കുന്നതെന്നുള്ള വ്യക്തമായ ഉത്തരം അധികൃതര്‍ നല്‍കിയിട്ടില്ല. സാങ്കേതിക തകരാറാണെന്ന് മാത്രമാണ് അറിയിച്ചത്. നാളെ രാവിലെ വിമാനം പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ട്‌

Continue Reading

gulf

കൈയ്യില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശക്തമായ തെളിവുകള്‍ ; കോടതിയില്‍ നിരപരാധിത്വം തെളിയിക്കും; മല്ലു ട്രാവലര്‍

സോഷ്യല്‍ മീഡിയയില്‍ റീച്ച് ഉണ്ടാക്കുകയാണ് എനിക്കെതിരെ കേസ് കൊടുത്തയാളുടെ ലക്ഷ്യം. അതിനുള്ള തരികിട പരിപാടിയാണിത്

Published

on

സഊദി യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ പ്രതികരണവുമായി വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന്‍. കേസില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ശക്തമായ രേഖകള്‍ കൈയിലുണ്ട്.നിരപരാധിത്വം കോടതിയില്‍ തെളിയിക്കും. കാനഡ യാത്ര കഴിഞ്ഞ് ദുബൈയിലാണുള്ളതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാല്‍ നാട്ടില്‍ വരുമെന്നും മല്ലു അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ റീച്ച് ഉണ്ടാക്കുകയാണ് എനിക്കെതിരെ കേസ് കൊടുത്തയാളുടെ ലക്ഷ്യം. അതിനുള്ള തരികിട പരിപാടിയാണിത്. അയാളുടെ ചാനലില്‍ മുഴുവന്‍ എന്നെക്കുറിച്ചുള്ള വളരെ മോശമായ രീതിയിലുള്ള അപവാദങ്ങളാണുള്ളത്. വെല്ലുവിളികളും വരുന്നുണ്ട്. കേസില്‍ ഞാന്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചുവെന്ന് പറയുന്നുണ്ട്.

എന്നാല്‍, ഞാന്‍ ഒരിക്കലും ഒത്തുതീര്‍പ്പിനു ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല, 100 ശതമാനം ഇനിയൊരിക്കലും ഒത്തുതീര്‍പ്പിനു ശ്രമിക്കുകയുമില്ല. എനിക്കെതിരെ ആരോപണം ഉന്നയിച്ചത് അവരാണ്. അത് അവര്‍ തെളിയിക്കട്ടെയെന്നും മല്ലു യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയില്‍ പറഞ്ഞു.

”സ്ത്രീയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ നാട്ടിലെ നിയമം അനുസരിച്ച് ഞാന്‍ നാട്ടില്‍ വന്നാല്‍ പൊലീസ് എന്നെ അറസ്റ്റ് ചെയ്ത് ജയിലിലിടും. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചാല്‍ ഞാന്‍ നാട്ടില്‍ വരും. ശബ്ദസന്ദേശം അടക്കമുള്ള സി.സി.ടി.വി കാമറാ രേഖകളും ശക്തമായ തെളിവുകളും കൈയിലുണ്ട്. എന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കും.”

ഈ കേസ് തീരാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും. അതുകഴിഞ്ഞ് നാളെ നിരപരാധിയായി പുറത്തുവന്നാലും ജനങ്ങളുടെ മുന്നില്‍ ഞാന്‍ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ ആളാകും. ഇത് എന്റെ കുടുംബത്തെയും ബാധിക്കും. നാട്ടില്‍ ഒരു സ്ത്രീ വിചാരിച്ചാല്‍ ഏതു പുരുഷനെയും തകര്‍ക്കാനാകും.

എനിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന തരത്തില്‍ മാധ്യമങ്ങളില്‍ ഒരുപാട് വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ട്. പൊലീസില്‍ വിളിച്ചുചോദിച്ചപ്പോള്‍ അങ്ങനെയൊരു നോട്ടിസും ഇറങ്ങിയിട്ടില്ലെന്നാണു പറഞ്ഞതെന്നും മല്ലു ട്രാവലര്‍ കൂട്ടിച്ചേര്‍ത്തു.

സഊദി യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തത്. പരാതിയില്‍ 354ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം യുവതി എറണാകുളം ജില്ലാ കോടതിയിലെത്തി രഹസ്യമൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.

Continue Reading

gulf

മന്ത്രിയാകാന്‍ അപേക്ഷ ക്ഷണിച്ച് യു.എ.ഇ; 7 മണിക്കൂറിനിടെ ലഭിച്ചത് 4700 അപേക്ഷ

2016ല്‍ രാജ്യത്തെ സര്‍വകലാശാലകള്‍ നാമനിര്‍ദ്ദേശം ചെയ്ത 22കാരനെയാണ് യുവജന മന്ത്രിയാക്കിയത്.

Published

on

ദുബായ്: യു.എ.ഇയില്‍ യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും ചെയ്യുന്നതിന് മന്ത്രിയെ നിശ്ചയിക്കാന്‍ അപക്ഷേ ക്ഷണിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മന്ത്രിയാകുന്ന വ്യക്തിക്ക് യു.എ.ഇയെക്കുറിച്ച് അറിവുണ്ടായിരിക്കണമെന്നും രാജ്യത്തെ സേവിക്കാന്‍ താല്‍പര്യമുണ്ടായിരിക്കണമെന്നും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷ ക്ഷണിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അപേക്ഷ അയക്കാനുള്ള ഇമെയില്‍ അഡ്രസും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2016ല്‍ രാജ്യത്തെ സര്‍വകലാശാലകള്‍ നാമനിര്‍ദ്ദേശം ചെയ്ത 22കാരനെയാണ് യുവജന മന്ത്രിയാക്കിയത്.

അതേസമയം കഴിഞ്ഞ 7 മണിക്കൂറിനിടെ ലഭിച്ചത് 4700 അപേക്ഷയാണ്.

Continue Reading

Trending