അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില് ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്.
പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്പ്പെടെയായിരുന്നു അറസ്റ്റിലായത്.
മുഖ്യമന്ത്രിയെ പുകഴ്ത്താന് പുതിയ പുതിയ വാക്കുകള് കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിനിധികള്.
ദുരന്തത്തിനു ശേഷമുള്ള രക്ഷാപ്രവര്ത്തനങ്ങളിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉദാസീനമായ സമീപനമുണ്ടായെന്നും മരണപ്പെട്ടവരുടെയും അപകടത്തില് പെട്ടവരുടെയും കൃത്യമായ വിവര ങ്ങള്പോലും പുറത്തുവിടാന് യോഗി സര്ക്കാര് തയാറായില്ലെന്നും ആരോപണം ഉയര്ന്നിരുന്നു.
പ്രഖ്യാപനങ്ങള്ക്കൊണ്ടോ അവകാശവാദങ്ങള്ക്കൊണ്ടോ വന്യജീവികളെ തളക്കാനോ തടയാനോ കഴിയില്ലെന്ന് ഈ ഭരണക്കാര് തിരിച്ചറിയുമ്പോഴേക്കും പ്രതിസന്ധികളുടെ നടുക്കടലിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു ജനതക്ക് നഷ്ടപ്പെടാന് ഇനിയൊന്നും ബാക്കിയുണ്ടാകില്ല എന്നതാണ് വസ്തുത.
അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില് 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്ട്ട്.
കടുത്ത ജനരോഷം ഉണ്ടായിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാന്റ്റ് തുടങ്ങാന് അനുമതി നല്കുന്ന പിണറായി സര്ക്കാറിന്റെ നിലപാടും മദ്യ മാഫിയക്ക് അനുകൂലമാണ്.