Connect with us

kerala

ലഹരിയോട് യുദ്ധം ചെയ്യാം

കടുത്ത ജനരോഷം ഉണ്ടായിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാന്റ്‌റ് തുടങ്ങാന്‍ അനുമതി നല്‍കുന്ന പിണറായി സര്‍ക്കാറിന്റെ നിലപാടും മദ്യ മാഫിയക്ക് അനുകൂലമാണ്.

Published

on

പി.കെ ഫിറോസ്

നമ്മുടെ കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലും ഇന്ത്യയില്‍ മുന്‍ നിരയിലുള്ള സംസ്ഥാനങ്ങളിലൊന്നായിരു ന്നു. എന്നാല്‍ ഇന്ന് ലഹരി ഉപയോഗത്തിലും വിതരണത്തിലുമാണ് മുന്നിലാണെന്നുള്ളത് ഏറെ അപമാനകരവും ഞെട്ടലുളവാ ക്കുന്നതുമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജീ വന്‍ രക്ഷാമരുന്നുകളെ ‘ഡ്രഗ് ‘എന്ന് വിളിച്ചിരുന്നെങ്കിലും ഇന്ന് ജീവിതം തകര്‍ക്കുന്ന മയക്ക് മരുന്നുകളെയാണ് ഈ ഓമന പേരിട്ട് വിളിക്കുന്നത്. രാജ്യത്തിന്റെ ഭാവി പ്രതീക്ഷകളായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ പുതു തലമുറ ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ അകപ്പെട്ടു എന്നത് നിസാരമായി കാണാനാവില്ല. പുസ്തക കെട്ടുകളുമായി കലാലയങ്ങളിലേക്ക് പറഞ്ഞയക്കുന്ന മക്കള്‍ ലഹരി ഉപഭോക്താക്കള്‍ മാത്രമല്ല കാലക്രമേണ വിതരണക്കാരുമായി മാറുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ലഹരി വസ്തുക്കളെ പ്രധാനമായും പുകയില, മദ്യം, മയക്ക്മരുന്ന് എന്നിങ്ങിനെ തരം തിരിച്ചിരുന്നത്. എന്നാല്‍ ഇന്ന് പുകയി ല, കഞ്ചാവ് എന്നിവയില്‍ നിന്നുള്ള വിവിധ തരം ഉല്‍പന്നങ്ങളും മയക്ക് ഗുളികകളും കുത്തിവെപ്പ് മരുന്നുകളും സ്റ്റിക്കര്‍ രൂപത്തിലുള്ള എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി രൂപാ ന്തരം പ്രാപിച്ചിരിക്കുന്നു. ഇതിനെല്ലാം പുറമെ ചില മരുന്ന് ശാലകള്‍ ലഹരിക്കായി ദുരൂപ യോഗപ്പെടുത്താവുന്ന മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തുന്നതായി എക്‌സൈസും ഡ്രഗ് കണ്‍ട്രോള്‍ വകുപ്പും നടത്തിയ പരിശോധനയില്‍ വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. പതിനാല് മുതല്‍ മുപ്പത് വയസ്സ് വരെയുള്ളവരില്‍ ലഹരി ഉപയോഗം വലിയ രീതിയില്‍ വര്‍ധിച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലഹരി ഉപയോഗം ഒരു സുപ്രഭാതത്തില്‍ ഉണ്ടാകുന്നതല്ല. എന്തെന്നറിയാനുള്ള ആകാംക്ഷ, അതില്‍ ലഭ്യമാകുന്ന ഉന്മാദാവസ്ഥ ആസ്വദിക്കാനുള്ള ത്വര, കൂട്ടുകെട്ടിലൂടെ കിട്ടുന്ന പ്രേരണ, നിരാശയും ക്ഷീണവും അകറ്റാന്‍ ഉത്തമമാണെന്നുള്ള തെറ്റായ ധാരണ, ശിഥിലമായ കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ക്കുണ്ടാവുന്ന അരക്ഷിതാവസ്ഥ, വിദ്യാര്‍ത്ഥികളില്‍ അനാവശ്യമായ മത്സരബുദ്ധി വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗം കണ്ടെത്തല്‍ എന്നിവയാണ് ചെറുപ്രായത്തില്‍ തന്നെ ലഹരിയില്‍ അഭയം കണ്ടെത്തുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നത്.

ഇന്ന് സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ വല വിരിച്ചിരിക്കുന്നത്. പൊലീസില്‍ നിന്നും രക്ഷ നേടാന്‍ വിദ്യാര്‍ത്ഥികളെ ഇവര്‍ മറയാക്കുന്നു. മയക്കുമരുന്ന് വ്യാപനത്തിനായി കോളജുകളില്‍ പ്രവേശനം നേടാനുള്ള വഴികളും ഇവര്‍ തേടുന്നു. മൊബൈലും ബൈക്കും നല്‍കി വി ദ്യാര്‍ത്ഥികളെ വശീകരിച്ചാണ് ഇവര്‍ ഇവിടെ ഇടം നേടുന്നത്.

നിരന്തരമായ ബോധവല്‍ക്കരണ ത്തിലൂടെ ലഹരിക്കെതിരെയുള്ള സാമൂഹ്യ മുന്നേറ്റത്തിന് കളമൊ രുക്കണം. ഇതിനായി ജന മനസ്സുകളെ ഉണര്‍ത്താനാണ് ലഹരിക്കെ തിരെ വണ്‍ മില്യണ്‍ ഷൂട്ടും പ്രതി ജ്ഞയും ഇന്ന് സംസ്ഥാന വ്യാപക മായി പഞ്ചായത്ത് തലങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പി ക്കുന്നത്. ലഹരിക്കെതിരെയുള്ള യുദ്ധത്തില്‍ നമുക്ക് ഒന്നിച്ച് അ ണിചേരാം.

2016 മുതല്‍ കേരളം ഭരിച്ച് കൊണ്ടിരി ക്കുന്ന പിണറായി സര്‍ക്കാറിന്റെ നിലപാടുകളും മദ്യ മാഫിയക്ക് വലിയ രീതിയില്‍ വളരാന്‍ കേരളത്തില്‍ അവസരം ഒരുക്കിയിട്ടുണ്ട്. ആരാധനാലയങ്ങളില്‍ നിന്നും 200 മീറ്റര്‍ അകലെയായിരുന്നു മദ്യശാലകള്‍ തുടങ്ങാന്‍ യു.ഡി.എഫ് ഭരണകാലത്ത് അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ ദൂരപരിധി വെറും 50 മീറ്റര്‍ മാത്രമായി പിണറായി സര്‍ക്കാര്‍ പുനര്‍നിര്‍ണ്ണയിച്ചു. ഇതിനാല്‍ യ ഥേഷ്ടം മദ്യമാഫിയക്ക് അഴിഞ്ഞാടാന്‍ വഴിയൊരുങ്ങി. പ്രാദേശിക സര്‍ക്കാറുകളായ തദ്ദേശസ്ഥാപനങ്ങള്‍ക്കായിരുന്നു മദ്യശാലകളുടെ ലൈസന്‍സ് സംബന്ധമായ കാര്യ ങ്ങള്‍ അനുവദിക്കുന്നതിനും പരിശോധിക്കു ന്നതിനും അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ എല്‍.ഡി എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഈ അധികാരം തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും എടുത്ത് മാറ്റുകയാണുണ്ടായത്. ഇതും മദ്യ മാഫിയകളുടെ പ്രാദേശിക കടന്ന് കയറത്തിനു കാരണമായിത്തീര്‍ന്നു. കടുത്ത ജനരോഷം ഉണ്ടായിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാന്റ്‌റ് തുടങ്ങാന്‍ അനുമതി നല്‍കുന്ന പിണറായി സര്‍ക്കാറിന്റെ നിലപാടും മദ്യ മാഫിയക്ക് അനുകൂലമാണ്.

ഇന്ന് സംസ്ഥാന വ്യാപകമായി ലഹരി ഉപയോഗം കൊണ്ടുള്ള വിപത്തുകള്‍ വര്‍ധിച്ച് വരികയാണ്. ആഘോഷ പാര്‍ട്ടികളുടെ പേരില്‍ നടത്തുന്ന ഡി.ജെ പാര്‍ട്ടികള്‍ പല പ്പോഴും ലഹരി പാര്‍ട്ടികളായി മാറുന്നു. വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ നിന്നും ദിനംപ്രതി നിരവധി കേസുകളാണ് റി പ്പോര്‍ട്ട് ചെയ്യുന്നത്. ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സമൂഹത്തിന്റെ ഉന്നത തലത്തിലുള്ളവര്‍ വരെ ഈ ശൃംഖലയില്‍ കണ്ണികളാണെന്നുള്ളത് ഇതിന്റെ ആഴം വ്യക്തമാക്കുന്നു. ലഹരി സംഘം സ്ഥിരമായി ഒത്ത് കൂടുന്ന പ്രദേശങ്ങളില്‍ ശക്തമായ രാത്രി നിരീക്ഷണം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടിക ളെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെടുന്നുവെന്ന പരാതികളും വ്യാപകമായി ഉയര്‍ന്ന് വരുന്നുണ്ട്.

കോഴിക്കോട് അടിവാരം സ്വദേശിയായ സുബൈദയെ മകന്‍ ആശിഖ് വെട്ടി കൊല പ്പെടുത്തിയ വാര്‍ത്ത ഏറെ വേദനയോടെയാ ണ് കേരളം കേട്ടത്. ബ്രയിന്‍ ട്യൂമറിന് ചികിത്സയെ തുടര്‍ന്ന് സഹോദരിയുടെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്ന സുബൈദയെ കാണാന്‍ വന്ന മകന്‍ ആശിഖ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാരകമായ മയക്ക് മരുന്നിന് അടിമയായ ആശിഖ് ബെംഗളുരു വില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്നാണ് സ്വന്തം മാതാവിനെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് വന്നത്. എറണാകുളത്ത് പറവൂരില്‍ മയക്ക് മരുന്നിന് അടിമയായ ഋതു എന്ന യുവാവ് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്പ് വടികൊണ്ട് അക്രമിച്ച് കൊലപ്പെടുത്തി. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. നിരവധി മോഷണ കേസിലെ പ്രതിയായ ഋതുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായാണ് കൊല നടത്തിയത്.

കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകങ്ങള്‍ കഴിഞ്ഞ ആഴ്ച്ചകളിലാണ് നടന്നത്. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ക്യാന്‍സറായി മാറിയ ലഹരിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്ന് വരണം. കോളജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ജാഗ്രത സമിതികളുണ്ടാക്കുകയും അവ കടലാസി ലൊതുങ്ങാതെ കര്‍മ്മപഥത്തില്‍ നിരതരാവുകയും വേണം. പ്രാദേശിക തലത്തില്‍ ഇത്തരം സമിതികള്‍ രൂപപ്പെടുത്താന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും വൈറ്റ് ഗാര്‍ഡ് അംഗങ്ങളും രംഗത്തിറങ്ങണം. നിരന്തരമായ ബോധ വല്‍ക്കരണത്തിലൂടെ ലഹരിക്കെതിരെയുള്ള സാമൂഹ്യ മുന്നേറ്റത്തിന് കളമൊരുക്കണം. ഇതിനായി ജന മനസ്സുകളെ ഉണര്‍ത്താനാണ് ലഹരിക്കെതിരെ വണ്‍ മില്യണ്‍ ഷൂട്ടും പ്രതിജ്ഞയും ഇന്ന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരെയുള്ള യുദ്ധത്തില്‍ നമുക്ക് ഒന്നിച്ച് അണിചേരാം.

kerala

കെ.ഇ.ഇസ്മയിലിന് സസ്‌പെന്‍ഷന്‍; പി. രാജുവിന്റെ മരണത്തിലെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് നടപടി

. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് കെ.ഇ.ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്.

Published

on

മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്തു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് കെ.ഇ.ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. പി. രാജുവിന്റെ മരണത്തിലെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി നടപടി.

്അതേസമയം സംഭവത്തില്‍ കെ ഇ ഇസ്മയിലിനോട് വിശദീകരണം തേടിയിരുന്നു. കെ ഇ ഇസ്മയിലിന്റെ പ്രതികരണത്തിനെതിരെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുക്കാനുള്ള തീരുമാനം.

മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ഇസ്മയില്‍ നിലവില്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്.

പി രാജുവിന്റെ മരണത്തവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. പി രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനായി വെക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. അത്സമയം പി രാജുവിന്റെ കുടുംബത്തിന്റെ പരാതികളില്‍ കഴമ്പുണ്ടെന്ന് കാണിക്കുന്ന പ്രതികരണമായിരുന്നു കെ ഇ ഇസ്മയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.

 

Continue Reading

kerala

‘ആശ സമരങ്ങളെ പുച്ഛിക്കുന്നവര്‍ കമ്മ്യൂണിസ്റ്റല്ല, മുതലാളിത്ത സര്‍ക്കാര്‍’; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

550 രൂപയില്‍ നിന്നും അഞ്ച് വര്‍ഷം കൊണ്ട് വേതനം 10000 രൂപയാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

അങ്കണവാടി ജീവനക്കാര്‍ക്ക് മിനിമം കൂലിയുടെ പകുതി പോലും നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 550 രൂപയില്‍ നിന്നും അഞ്ച് വര്‍ഷം കൊണ്ട് വേതനം 10000 രൂപയാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് മൂന്നു തവണയായി കിട്ടുന്ന തുച്ഛ വേതനത്തില്‍ നിന്നും അങ്കണ്‍വാടിയുടെ ചിലവിനുള്ള പണം കൂടി അവര്‍ക്ക് കണ്ടത്തേണ്ടി വരുന്നു. 9 മാസമായി പെന്‍ഷനും നല്‍കുന്നില്ല.
അങ്കണവാടി, ആശ സമരങ്ങളെ പുച്ഛിക്കുന്നവര്‍ കമ്മ്യൂണിസ്റ്റല്ല. മുതലാളിത്ത സര്‍ക്കാരാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് സംരക്ഷണം നല്‍കാന്‍ സ്പീക്കര്‍ തയാറായില്ലെങ്കില്‍ നിയമസഭ നടപടികളുമായി സഹകരിക്കണമോയെന്ന് പ്രതിപക്ഷത്തിന് ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

”യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 10,000 രൂപയായും ഹെല്‍പര്‍മാരുടേത് 7,000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രിയായിരുന്ന കെ.കെ ശൈലജ 2016ല്‍ പറഞ്ഞിരുന്നു. ഇന്ന് പോഷകാഹാര വിതരണം, അനൗപചാരിക വിദ്യാഭ്യാസം, നവജാത ശിശുക്കളുടെയും ഗര്‍ഭിണികളുടെയും ഭവന സന്ദര്‍ശനം, അവര്‍ക്കുവേണ്ട ന്യൂട്രീഷന്‍ കൗണ്‍സലിംഗ് എന്നിവ അങ്കണവാടി പ്രവര്‍ത്തകര്‍ ചെയ്യണം. അങ്കണവാടി പ്രവര്‍ത്തകരുടെ ജോലിഭാരം വര്‍ധിച്ചു. സാമൂഹ്യാധിഷ്ഠിത പരിപാടി, ഗ്രാമീണ ആരോഗ്യ-ശുചിത്വ-പോഷക ദൗത്യം , മൊബിലൈസിങ് പ്രവര്‍ത്തനം എന്നിവ കൂടാതെ സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏല്‍പ്പിക്കുന്ന വിവിധ ജോലികള്‍, സര്‍വേകള്‍, സെന്‍സസ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യണം.

കേരളത്തിലെ മിനിമം വേജസ് ഒരുദിവസം 700 രൂപയായിട്ടും അങ്കണവാടി ജീവനക്കാര്‍ക്ക് കിട്ടുന്നത് മൂന്നൂറോ 350 രൂപയോ മാത്രമാണ്. ഇപ്പോള്‍ കിട്ടുന്ന ഓണറേറിയം തന്നെ മൂന്നു തവണയായാണ് കിട്ടുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിഹിതം വര്‍ധിപ്പിക്കണമെന്നതു തന്നെയാണ് യുഡിഎഫിന്റെ നിലപാടെന്നും ഇന്നത്തെ ജീവിതചെലവ് കൂടി പരിഗണിച്ച് അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

2024 മുതല്‍ ഒന്‍പത് മാസമായി അങ്കണ്‍വാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയിട്ടില്ലെന്നും ഇതിനൊക്കെ വേണ്ടി സമരം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ പരിഹസിച്ചാല്‍ നിങ്ങള്‍ ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിയല്ല, മുതലാളിത്ത പാര്‍ട്ടിയാണെന്ന് പറയേണ്ടി വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Continue Reading

kerala

വൈക്കത്ത് വീടിനുള്ളില്‍ ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ഇറുമ്പയം ശാരദവിലാസം വീട്ടിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

Published

on

കോട്ടയം വൈക്കം വെള്ളൂര്‍ ഇറുമ്പയത്ത് വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇറുമ്പയം ശാരദവിലാസം വീട്ടിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം. വയോധിക ദമ്പതികളും മകനുമാണ് വീട്ടില്‍ താമസിക്കുന്നത്.

ദമ്പതികള്‍ ബന്ധുവീട്ടില്‍ പോയി തിരികെ എത്തിയപ്പോഴാണ് വീടിന്റെ തിണ്ണയില്‍ കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മകന്റേതു തന്നെയാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മകന്‍ ആരോടും അധികം സംസാരിക്കാറില്ലെന്നും തങ്ങളെ പോലും ഫോണ്‍ ചെയ്യാറില്ലെന്നുമാണ് ദമ്പതികള്‍ പറയുന്നത്.

 

 

Continue Reading

Trending