Connect with us

india

മോദികാലത്ത് ഇന്ത്യ വലിയതോതില്‍ വിഭജിക്കപ്പെട്ടതായി ബിബിസി ഡോക്യുമെന്ററി രണ്ടാം ഭാഗം

ചൈനയോട് ഏറ്റുമുട്ടുന്നത് കാരണമാണ് പാശ്ചാത്യരാജ്യങ്ങള്‍ ഇന്ത്യയിലെ അതിക്രമങ്ങളെ അപലപിക്കാത്തതെന്ന വിദഗ്ധന്റെ വിലയിരുത്തലുമുണ്ട്.

Published

on

നരേന്ദ്രമോദി 2014ല്‍ അധികാരത്തിലെത്തിയപ്പോള്‍ ഇന്ത്യ വലിയതോതില്‍ പൗരാവകാശരംഗത്ത് മാറുമെന്നാണ ്കരുതപ്പെട്ടതെന്നും എന്നാല്‍ മോദികാലത്ത് രാജ്യം വലിയതോതില്‍ വിഭജിക്കപ്പെടുകയാണുണ്ടായതെന്നും ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം . ഇന്നലെ രാത്രിയാണ് രണ്ടാംഭാഗം സംപ്രേഷണം ചെയ്തത്. ആദ്യഭാഗം ജനുവരി 17നായിരുന്നു. ആദ്യഭാഗത്ത് ഗുജറാത്ത് കലാപത്തിന് മോദി നേരിട്ടുത്തരവാദിയാണെന്ന് പറയുമ്പോള്‍ ഇതില്‍ മോദിക്ക് കീഴിലെ മുസ്‌ലിംവിരുദ്ധതയുടെ ചുരുളുകളൊന്നൊന്നായി അഴിച്ചെടുക്കുകയാണ് ബിബിസി. മുഹമ്മദ് അഖ്‌ലാഖ്, അലിമുദ്ദീന്‍, മുസ്‌ലിം സ്ത്രീകള്‍ തുടങ്ങിയവരെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഡോക്യമെന്ററിയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. ഇന്ത്യയിലെ മൃഗസമ്പത്ത് നശിപ്പിക്കുകയാണ് ഇറച്ചി കയറ്റുമതിയിലൂടെ ചെയ്യുന്നതെന്ന് മോദിയാണ് ആദ്യമായി പ്രസംഗിച്ചതെന്ന് ഡോക്യുമെന്ററി പറയുന്നു. ഇതാണ് പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണമായത്. ബി.ജെ.പി ക്കാരാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍. 2014ന് ശേഷം അമ്പതോളം പേരാണ് ആള്‍ക്കൂട്ടക്കൊലകളില്‍ കൊല്ലപ്പെട്ടത്. സര്‍ക്കാരിന്റെ പിന്തുണയാണ് ഇതിന് കാരണം.

2017ല്‍ ഝാര്‍ഖണ്ടിലെ കൊല്ലപ്പെട്ട അലിമുദ്ദീന്റെ ഭാര്യ സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ആക്രമണങ്ങളെക്കുറിച്ച് അമിതമായ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ബി.ജെ.പി എം.പി പറയുമ്പോള്‍ , സര്‍ക്കാരിന്റെ പിന്തുണയാണ് ഇതിന് പിന്നിലെന്ന് അരുന്ധതി റോയ് ്പറഞ്ഞു. 2019ല്‍ വലിയ ഭൂരിപക്ഷത്തോടെയാണ് മോദി വീണ്ടും അധികാരത്തിലെത്തിയത്. ഇതിനെ പക്ഷേ പേശീബലത്തിനുള്ള അംഗീകാരമായാണ് ബി.ജെ.പി വ്യാഖ്യാനിച്ചത്. ഭൂരിപക്ഷമേധാവിത്വ രാഷ്ട്രത്തിനുവേണ്ടിയാണ് മോദി പ്രവര്‍ത്തിക്കുന്നതെന്ന് അരുന്ധതിറോയ് പറയുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ഏകാധിപത്യസ്വരത്തിലുള്ള ഭരണം രൂപപ്പെടുന്നതെന്ന് പറയുന്ന ബിബിസി കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതും വെളിപ്പടുത്തുന്നു.
2019 ഓഗസ്റ്റ് 5നായിരുന്നു ഇത്. മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമായതുകൊണ്ടാണ് ഇത് ചെയ്തത്. 370 ആക്ട് എന്തിനെന്ന് സുബ്രഹ്മണ്യംസ്വാമി ചോദിക്കുന്നു. ഭീകരവേട്ടയെന്ന പേരിലാണ് സൈനികശക്തിയുപയോഗിച്ച് കശ്മീരിനെ വരുതിയിലാക്കിയത്. പുറംലോകവുമായി ബന്ധവുമില്ലാത്ത രീതിയിലാണ് കശ്മീരിനെ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍നിന്നാണ് ഇപ്പോള്‍ ജമ്മുകശ്മീരിനെ ഭരിക്കുന്നത്. ചരിത്രപരമെന്നാണ് ഇതിനെ മോദി വിശേഷിപ്പിച്ചത്.

ആയിരക്കണക്കിന് മുസ്‌ലിംകളെ ഒറ്റയടിക്ക് പൗരന്മാരല്ലാതാക്കി പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കി. പൗരത്വഭേദഗതിനിയമവും ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നു. വിദ്യാര്‍ത്ഥികളും മറ്റും നടത്തിയ പ്രക്ഷോഭങ്ങളും കാണുക്കുന്നുണ്ട്. ആരെയും ബാധിക്കില്ലെന്ന് അമിത്ഷാ പറയുന്നതും കോണ്‍ഗ്രസ് എം.പിയായിരുന്ന കപില്‍ സിബല്‍ ഭരണഘടനാവിരുദ്ധമാണെന്ന് പാര്‍ലമെന്റില്‍ വാദിക്കുന്നതും ചിത്രീകരിക്കുന്നു. ഡല്‍ഹി കലാപം, പൗരത്വപ്രക്ഷോഭം എന്നിവ പറയുമ്പോള്‍ സഫൂറ സര്‍ഗാരിനെപോലുള്ളവരെ അഭിമുഖം ചെയ്യുന്നു. അഹമ്മദാബാദില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോദിയും പങ്കെടുത്ത പൊതുയോഗവും കാണിക്കുന്നുണ്ട്. ‘കൊല്ലൂ അവന്മാരേ’ എന്ന് നിലവിളിക്കുന്ന സംഘപരിവാര്‍ ആക്രോശങ്ങളുടെ ഭീകരദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. പൊലീസ് മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന് പരിധി വേണമെന്ന് ബി.ജെ.പി എം.പി വാദിക്കുന്നതും കാണാം. സിദ്ദാര്‍ത്ഥ് വരദരാജനെന്ന മാധ്യമപ്രവര്‍ത്തകന്റെ അഭിമുഖത്തില്‍ പത്രസ്വാതന്ത്ര്യം ഹനിക്കപ്പെട്ടതായി പറയുന്നു. മനുഷ്യാവകാശപ്രവര്‍ത്തകരെ ആക്രമിക്കുന്നത് പതിവായി. ആംനസ്റ്റി ഇന്റര്‌നാഷനലിനെ പുറത്താക്കിയതും എടുത്തുപറയുന്നുണ്ട്. മോദി വന്നതിന് ശേഷം രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യം വ്യാപകമായി ഹനിക്കപ്പെട്ടു. രണ്ടാംതരം പൗരന്മാരായി ജീവിക്കാനാണ് മുസ്‌ലിംകളോട് പറയുന്നത്. അലിമുദ്ദീനെ കൊന്ന കേസിലെ പ്രതി ഇപ്പോഴും പുറത്താണ്. ചൈനയോട് ഏറ്റുമുട്ടുന്നത് കാരണമാണ് പാശ്ചാത്യരാജ്യങ്ങള്‍ ഇന്ത്യയിലെ അതിക്രമങ്ങളെ അപലപിക്കാത്തതെന്ന വിദഗ്ധന്റെ വിലയിരുത്തലുമുണ്ട്. ‘ഹര ഹര മഹാദേവ് .’എന്ന മോദിയുടെ ഉച്ചത്തിലുള്ള മന്ത്രോച്ചാരണത്തോടെയാണ് ഡോക്യുമെന്ററി സമാപിക്കുന്നത്.

india

അദാനിക്കെതിരെ പ്രസംഗിച്ചതുമുതൽ തുടങ്ങിയതാണ് രാഹുലിനെതിരെയുള്ള നീക്കമെന്ന് കെ,സി,വേണുഗോപാൽ

മോദി സർക്കാരിനെതിരെ സംസാരിക്കുന്നവരെയെല്ലാം ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് രാഹുലിനെതിരായ നീക്കമെന്നും വേണുഗോപാൽ പറഞ്ഞു.

Published

on

രാഹുലിനെ അയോഗ്യനാക്കാനുള്ള നീക്കമായിരുന്നു ബിജെപി തുടക്കം മുതൽ നടത്തിയിരുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പറഞ്ഞു. അദാനിക്കെതിരെ പ്രസംഗിച്ചത് മുതലാരംഭിച്ചതാണ് ഈ നീക്കം. ലണ്ടൻ പ്രസംഗത്തിൽ മറുപടി നൽകാൻ രാഹുൽ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ലോക്സഭയിൽ സംസാരിക്കാൻ അനുവദിച്ചില്ല. ഇനിയൊരിക്കലും രാഹുൽ ലോക്സഭയിൽ സംസാരിക്കരുതെന്ന ലക്ഷ്യവുമായാണ് ഇപ്പോൾ അയോഗ്യനാക്കിയത്. മോദി സർക്കാരിനെതിരെ സംസാരിക്കുന്നവരെയെല്ലാം ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് രാഹുലിനെതിരായ നീക്കമെന്നും വേണുഗോപാൽ പറഞ്ഞു.

 

Continue Reading

india

‘ജനങ്ങള്‍ക്ക് നേര്‍വഴി കാട്ടാന്‍ അല്ലാഹു അയച്ചതാണ് രാമനെ’ -ഫാറൂഖ് അബ്ദുല്ല

Published

on

രാമന്‍ ഹിന്ദുക്കള്‍ക്ക് മാത്രമായുള്ള ദൈവമല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല. ഹിന്ദുക്കളുടെ മാത്രം ദൈവമാണ് രാമന്‍ എന്ന് അവകാശപ്പെടുന്നവര്‍ വോട്ടിനു വേണ്ടിയാണ് ആ അവകാശവാദം ഉന്നയിക്കുന്നതെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. രാമന്‍ എല്ലാവരുടെയും ദൈവമാണ്. ജനങ്ങള്‍ക്ക് ശരിയായ വഴി കാണിക്കാന്‍ അല്ലാഹു അയച്ചതാണ് രാമനെ – പാക് എഴുത്തുകാരനെ ഉദ്ധരിച്ച് ഫാറൂഖ് അബുദുല്ല കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ സ്ഥാപക ദിനമായ മാര്‍ച്ച് 23ന് ഉദ്ദംപൂര്‍ ജില്ലയിലെ ഗര്‍നയിയില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘എനിക്ക് നിങ്ങളോട് പറയാനുള്ളതെന്തെന്നു വെച്ചാല്‍, രാമന്‍ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. ഇത് മനസിലാക്കണം. രാമന്‍ എല്ലാവരുടെയും ദൈവമാണ്. മുസ്‌ലിംകളുടെ, ക്രിസ്ത്യാനികളുടെ, മറ്റുള്ളവരുടെയെല്ലാം. അതുപോലെ അല്ലാഹുവും എല്ലാവരുടെയും ദൈവമാണ്. മുസ്‌ലിംകളുടെത് മാത്രമല്ല.

പാകിസ്താനിലെ ഈയിടെ അന്തരിച്ച പ്രമുഖനായ എഴുത്തുകാരന്‍, എഴുതിയത് ജനങ്ങള്‍ക്ക് നല്ല വഴി കാണിക്കാന്‍ അല്ലാഹു അയച്ചതാണ് രാമനെ എന്നാണ്. അതിനാല്‍ രാമന്റെ മാത്രം ഭക്തരാണെന്ന് പറയുന്നവര്‍ വിഡ്ഢികളാണ്. അവര്‍ രാമനെ വില്‍ക്കുകയാണ്. അവര്‍ക്ക് രാമനോട് താത്പര്യമില്ല. അധികാരത്തോട് മാത്രമാണ് താത്പര്യം.’ – ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. അമ്മമാരും പെണ്‍കുട്ടികളും ക്ഷേത്രം ക്ഷേത്രം എന്ന് ആവര്‍ത്തിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് വേളിയില്‍ മാത്രമേ രാമക്ഷേത്രം ഉയരുകയുള്ളു. വലിയ പണം ഇവിടേക്ക് ഒഴുകിയെത്തും. എപ്പോഴും നിങ്ങളുടെ വോട്ടിന്റെ ശക്തിയെ കുറിച്ച് ഓര്‍ക്കുക. ബ്രിട്ടീഷുകാരെ പുറത്താക്കാന്‍ എങ്ങനെയാണ് സ്വാതന്ത്ര്യസമര സേനാനികള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതെന്ന് ഓര്‍മിക്കുക. അവര്‍ ജാതിയോ മതമോ അടിസ്ഥനമാക്കി വേര്‍തിരിവുണ്ടാക്കിയില്ല. അവര്‍ക്ക് വേണ്ടത് ബ്രിട്ടീഷുകാരെ പുറത്താക്കുക എന്നതായിരുന്നു. നിങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അധികാരവും അധികാരകളെ മാറ്റാനുള്ള ശക്തിയും തന്നത് ഈ സ്വാതന്ത്ര്യ സമര സേനാനികളാണെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

india

രാഹുലിനെ എത്രഭയക്കുന്നുവെന്നതിന് തെളിവ്:പി.കെ കുഞ്ഞാലിക്കുട്ടി

ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി രാഹുലിനോടൊപ്പമുണ്ട്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

അമ്പരപ്പിക്കുന്ന വേഗത്തിലാണ് രാഹുല്‍ഗാന്ധിക്കെതിരെ നടപടികള്‍ ഉണ്ടാകുന്നത്. ആ മനുഷ്യനെ ഇവര്‍ എത്രമാത്രം ഭയക്കുന്നുണ്ട് എന്നത് നേരിയ സാധ്യതകളെ പോലും രാഹുലിനെതിരെയുള്ള ആയുധങ്ങളാക്കാനുള്ള വെപ്രാളത്തില്‍ നിന്നും മനസ്സിലാകുന്നുണ്ട്. ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി രാഹുലിനോടൊപ്പമുണ്ട്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Continue Reading

Trending