Connect with us

award

എം.മുകുന്ദനും വി.ജെ ജെയിംസിനും പത്മരാജൻ സാഹിത്യ പുരസ്‌കാരം; ചലച്ചിത്ര പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്കും ശ്രുതി ശരണ്യത്തിനും

സാറാ ജോസഫ് അധ്യക്ഷയും മനോജ് കുറൂര്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്രീകുമാരന്‍ തമ്പിയുടെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ദീപിക സുശീലനുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

Published

on

2022 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി.പത്മരാജൻ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിങ്ങള്‍ എന്ന നോവല്‍ രചിച്ച എം. മുകുന്ദനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം.വെള്ളിക്കാശ് എന്ന ചെറുകഥയുടെ കര്‍ത്താവായ വി. ജെ. ജെയിംസ് മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.

ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍, നന്‍പകല്‍ നേരത്തു മയക്കം എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്കാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ്. ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ രചയിതാവ് ശ്രുതി ശരണ്യമാണ് മികച്ച തിരക്കഥാകൃത്ത്. ലിജോയ്ക്ക് 25000 രൂപയും, ശ്രുതിക്ക് 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.

സാറാ ജോസഫ് അധ്യക്ഷയും മനോജ് കുറൂര്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്രീകുമാരന്‍ തമ്പിയുടെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ദീപിക സുശീലനുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.
പുരസ്‌കാരങ്ങള്‍ ഓഗസ്റ്റില്‍ വിതരണം ചെയ്യുമെന്ന് പത്മരാജൻ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ.ചന്ദ്രശേഖര്‍ എന്നിവർ അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Agriculture

കമ്പത്തെ മുന്തിരിക്ക് ഭൗമസൂചിക പദവി ലഭിച്ചു, കര്‍ഷകര്‍ ഇരട്ടി സന്തോഷത്തില്‍

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കമ്പത്തെ മുന്തിരിയെത്തേടി അംഗീകാരം എത്തിയത്

Published

on

സംസ്ഥാന അതിര്‍ത്തി ജില്ലയായ തേനിയിലെ കമ്പം മേഖലയിലെ മുന്തിരിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഭൗമസൂചിക പദവി ലഭിച്ചത് കര്‍ഷകര്‍ക്ക്്് ഇരട്ടി സന്തോഷം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കമ്പത്തെ മുന്തിരിയെത്തേടി അംഗീകാരം എത്തിയത്.

ദേശപരമായ സവിശേഷതകളാലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലും പരമ്പരാഗത മേന്മ വഴിയും ലഭിക്കുന്നതാണ് ഭൗമസൂചിക പദവി. മികച്ച ഗുണനിലവാരവും തനിമയുള്ള ഉല്‍പന്നങ്ങള്‍ക്കാണ് പ്രദേശത്തിന്റെ പേരില്‍ ഇത്തരം പഠനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം നല്‍കുക. കേരളത്തില്‍ ഭൗമസൂചിക പദവിയില്‍ ആറന്മുളകണ്ണാടി മുതല്‍ ആലപ്പുഴ കയറും നവര അരിയും പാലക്കാടന്‍ മട്ടയും മറയൂര്‍ ശര്‍ക്കരയും വരെ ഇടം പിടിച്ചതാണ്.

മേഘമല വന്യജീവി സങ്കേതത്തിന്റെ അടിവാര പ്രദേശത്ത് കമ്പം കാര്‍ഷികമേഖലയിലെ നൂറോളം ഗ്രാമങ്ങളിലാണ് മുന്തിരി വിളയുന്നത്. പ്രദേശതേതെ താപനില, മണ്ണ്, വെള്ളം എന്നിവയെല്ലാം അനുകൂലമായതിനാല്‍ മികച്ച വിളവാണ് മുന്തിരി കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കൃഷിക്ക് മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ഭൗമസൂചിക പദവി ലഭിച്ചതോടെ കയറ്റുമതി വര്‍ധിക്കുകയും മികച്ച വില ലഭിക്കുകയും ചെയ്യുമെന്നതാണ് കര്‍ഷകരെ സന്തോഷത്തിലാക്കുന്നത്.

Continue Reading

Art

പ്രശസ്ത കവി വി. മധുസൂദനന്‍ നായര്‍ക്ക് ജ്ഞാനപ്പാന പുരസ്‌കാരം

മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും

Published

on

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം പ്രശസ്ത കവിയും അധ്യാപകനുമായ പ്രൊഫ. വി മധുസൂദനന്‍ നായര്‍ക്ക്. 50,001 രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത പത്ത് ഗ്രാം സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ജ്ഞാനപ്പാന പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.

പൂന്താനത്തിന്റെ ജന്മദിനമായ ഫെബ്രുവരി 24, വൈകീട്ട് അഞ്ചിന് മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗമായ ആലങ്കോട് ലീലാകൃഷ്ണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, വിജി രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

Continue Reading

Trending