Connect with us

india

ഏല്‍ക്കേണ്ടി വന്നത് കണ്ണീര്‍വാതകവും ജലപീരങ്കിയും; എന്നിട്ടും പൊലീസിന് വെള്ളവും ഭക്ഷണവും നല്‍കി കര്‍ഷകര്‍!

ഒരു കൂട്ടം പൊലീസുകാര്‍ വരി നിന്ന് കര്‍ഷകര്‍ നല്‍കുന്ന ഭക്ഷണം വാങ്ങുന്നതാണ് ചിത്രം. യൂണിഫോമില്‍ ചിരിച്ചു കൊണ്ടാണ് അവര്‍ ഭക്ഷണം വാങ്ങി മടങ്ങിപ്പോകുന്നത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ ഊട്ടുക എന്നതാണ് കര്‍ഷകരുടെ അടിസ്ഥാന ദൗത്യം. ആ ദൗത്യം പ്രതിഷേധച്ചൂടിലും അവര്‍ മറന്നില്ല. തങ്ങളെ കണ്ണീര്‍വാതകവും ജലപീരങ്കിയും കൊണ്ട് നേരിട്ട പൊലീസിന് കര്‍ഷകര്‍ നല്‍കിയത് കുടിവെള്ളവും ഭക്ഷണവും!.

ഹരിയാനയിലെ പ്രതിഷേധത്തില്‍ നിന്നാണ് ഈ മനോഹരമായ കാഴ്ച. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഒരു കൂട്ടം പൊലീസുകാര്‍ വരി നിന്ന് കര്‍ഷകര്‍ നല്‍കുന്ന ഭക്ഷണം വാങ്ങുന്നതാണ് ചിത്രം. യൂണിഫോമില്‍ ചിരിച്ചു കൊണ്ടാണ് അവര്‍ ഭക്ഷണം വാങ്ങി മടങ്ങിപ്പോകുന്നത്.

മറ്റൊരു ചിത്രത്തില്‍ കര്‍ഷകരുടെ ട്രക്കില്‍ നിന്ന് പൊലീസുകാര്‍ വെള്ളം കുടിക്കുന്നതായും കാണാം.

ഏതായാലും കര്‍ഷക പ്രതിഷേധത്തിനു മുമ്പില്‍ കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ മുട്ടുമടക്കി. ഏതാനും ദിവസം പൊലീസിനെ ഉപയോഗിച്ചുള്ള ചെറുത്തുനില്‍പ്പിന് ശേഷമാണ് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയത്. ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ പ്രതിഷേധിക്കാനാണ് അനുമതി നല്‍കിയത്.

ഉത്തര്‍പ്രദേശ്, ഹരിനായ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ ഈയിടെ പാസാക്കിയ കാര്‍ഷിക നിയമം റദ്ദാക്കണം എന്നാണ് ഇവരുടെ ആവശ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കേരളത്തിലെ വന്ദേഭാരത് ട്രെയിനുകൾ ‘കണ്ടുമുട്ടി’; വിഡിയോ പങ്കുവച്ച് ഇന്ത്യന്‍ റെയിൽവേ

കേരളത്തിലെ വന്ദേഭാരത് ട്രെയിനുകള്‍ കണ്ടുമുട്ടിയപ്പോള്‍ എന്ന് ആരംഭിക്കുന്ന കുറിപ്പോടെയാണ് ദക്ഷിണ റെയില്‍വേ വിഡിയോ പങ്കുവച്ചിരിക്കുന്നത്

Published

on

കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ വരവ് ആവേശത്തോടെയാണ് യാത്രക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കാസര്‍കോട് നടന്ന ഉദ്ഘാടന ചടങ്ങിന് പിന്നാലെ, കേരളത്തിന്റെ ട്രാക്കിലൂടെ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കുതിച്ചു പായുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ.

കേരളത്തിലെ വന്ദേഭാരത് ട്രെയിനുകള്‍ കണ്ടുമുട്ടിയപ്പോള്‍ എന്ന് ആരംഭിക്കുന്ന കുറിപ്പോടെയാണ് ദക്ഷിണ റെയില്‍വേ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘20634 തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത്, 02631 കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരതിനെ കണ്ടുമുട്ടുന്നു’ സമൂഹമാധ്യമത്തില്‍ റെയില്‍വേ പങ്കുവച്ചു.

Continue Reading

Football

ഏഷ്യന്‍ ഗെയിംസ്: ഫുട്‌ബോളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍

ഇന്ത്യക്കായി 23ആം മിനിട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോള്‍ നേടിയപ്പോള്‍ 74ആം മിനിട്ടില്‍ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ നേടി

Published

on

ഏഷ്യന്‍ ഗെയിംസ് ഫുട്ബാളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍. മ്യാന്മറുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അവസാന പതിനാറിലേക്ക് മുന്നേറിയത്. 13 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിന്റെ നോക്കൗട്ടില്‍ പ്രവേശിക്കുന്നത്.

ഇന്ത്യക്കായി 23ആം മിനിട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോള്‍ നേടിയപ്പോള്‍ 74ആം മിനിട്ടില്‍ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ നേടി. 23ആം മിനിട്ടില്‍ ഒരു പെനാല്‍റ്റിയിലൂടെയാണ് ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഇന്ത്യക്കായി നായകന്‍ ഗോള്‍ നേടുന്നത്.

റഹീം അലിക്കെതിരായ ഫൗളിനു ലഭിച്ച പെനാല്‍റ്റി ഛേത്രി അനായാസം ഗോളാക്കി. 74ആം മിനിട്ടില്‍ ഒരു ഹെഡറിലൂടെ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ കണ്ടെത്തി. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യ സൗദി അറേബ്യയെ നേരിടും.

 

Continue Reading

india

ചിന്ന ഗ്രഹത്തിൽ നിന്നുള്ള കല്ലും മണ്ണുമായി നാസ പേടകം തിരിച്ചെത്തി

300 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് പേടകം തിരിച്ചെത്തിയത്

Published

on

ഏഴുവർഷം മുമ്പ് നാസ വിക്ഷേപിച്ച പേടകം ഇന്ന് തിരിച്ചെത്തി. 2016 ൽഅമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വിക്ഷേപിച്ച പേടകമാണ് ചിന്ന ഗ്രഹമായ ബെന്നുവിൽ നിന്ന് കല്ലും മണ്ണും ശേഖരിച്ച് തിരിച്ചെത്തിയത്.

300 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് പേടകം തിരിച്ചെത്തിയത്. യൂട്ടോ മരുഭൂമിയിൽ ആണ് ഇന്ന് വൈകിട്ട് 8 മണിയോടെ പേടകം തിരിച്ചെത്തിയതായി നാസ അറിയിച്ചത്. ഒസിരിസ് റെക്സ് എന്ന പേടകം 2018 ലാണ് ഗ്രഹത്തിലെത്തിയത്. ഇത്രയും ദൂരത്തേക്ക് ഒരു പേടകം സഞ്ചരിക്കുന്ന ഇത് ആദ്യമാണ്. പരീക്ഷണങ്ങൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തറിയിക്കും.

Continue Reading

Trending