Connect with us

india

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ആര് സംരക്ഷിക്കും ?

‘പൗരന്‍മാരുടെ നിതാന്ത ജാഗ്രത മാത്രമേ ഭൂരിപക്ഷ സര്‍ക്കാരുകളുടെ തെറ്റായ അമിത പ്രവര്‍ത്തനങ്ങളെ മാറ്റിനിര്‍ത്തുകയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ശോഭയോടെയും കഠിനമായും നിങ്ങളുടെ അത്മാവിലും ഹൃദയത്തിലും തിളങ്ങി നില്‍ക്കുന്നില്ലെങ്കില്‍, ഒരു അടിസ്ഥാന തത്വ സിദ്ധാന്തത്തിനും, കോടതികള്‍ക്കും, ഭരണഘടനക്കും നിങ്ങളെ രക്ഷിക്കാനാവില്ല’.

Published

on

അഡ്വ. മുഹമ്മദ് ഷാ

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പ്രതിപാദിക്കുന്ന ഭരണഘടനാമൂല്യങ്ങളും ഭരണഘടനയുടെ മൂന്നാം അധ്യായത്തില്‍ പ്രതിപാദിക്കുന്ന മാലികവകാശങ്ങളും മൗലികവകാശങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ നിലനില്‍ക്കില്ല എന്ന് പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുഛേദം 13 മാണ് സംസ്‌കാരവും വിശ്വാസവും മറ്റെല്ലാ അവകാശങ്ങളും ആസ്വദിച്ച് ഇന്ത്യയില്‍ ജീവിക്കാന്‍ ബഹുസ്വര സമൂഹത്തിന് അവസരമൊരുക്കുന്നത്. ഈ അടിസ്ഥാനതത്വങ്ങളില്‍ കടന്ന്കയറാനോ അനുഛേദം 368 ലെ ഭരണഘടനാഭേദഗതി ചെയ്യാനുള്ള അധികാരം പാര്‍ലമെന്റ് ദുരുപയോഗം ചെയ്ത് അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താനോ പാടില്ല എന്നും 27.02.1967 ല്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് ഗോലക് നാഥ് vs ്സ്റ്റേറ്റ് ഓഫ് പഞ്ചാബ് (1967 AIR SC 1643) കേസിലും, 24.04.1973 ല്‍ 13 അംഗ ഭരണഘടനാബെഞ്ച് കേശവാനന്ദ ഭാരതി vsസ്റ്റേറ്റ് ഓഫ് കേരളാ (1973 അകഞ ടഇ 1461 കേസിലും 07.11.1975 ല്‍ 5 അംഗ ഭരണഘടനാബെഞ്ച് ഇന്ദിരാഗാന്ധി vs രാജ് നാരായണ്‍ (1975 AIR SC 2299) കേസിലും, 31.07.1980 ല്‍ 5 അംഗ ഭരണഘടനാ ബെഞ്ച് മിനര്‍വാ മില്‍സ് ്‌ െയൂണിയന്‍ ഓഫ് ഇന്ത്യ (1980 AIR SC 1789) കേസിലും, 13.11.1980 ല്‍ 5 അംഗ ഭരണഘടനാബെഞ്ച് വാമന്‍ റാവു vs യൂണിയന്‍ ഓഫ് ഇന്ത്യ (1981 (2) ടഇഇ 362) കേസിലും സുപ്രീംകോടതി വ്യക്തമായ വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. ഒരു ഏകാധിപതിക്കും പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഈ ബഹുസ്വര സമൂഹത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കാനോ ഇന്ത്യയുടെ രാഷ്ട്രീയ സ്വഭാവം മാറ്റാനോ സാധിക്കാത്തത് മുകളില്‍ പ്രതിപാദിക്കുന്ന ഭരണഘടനാ ബെഞ്ച് വിധികളുടെ സംരക്ഷണംകൊണ്ട് മാത്രമാണ് എന്ന സത്യം ഇപ്പോഴെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. ഈ വിധികളോട് യോജിക്കാന്‍ സാധിക്കില്ല എന്ന് ഭരണഘടനാപദവിയിലിരുന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമ്പോള്‍ അതിന്റെ പിന്നിലുള്ള അപകടം മനസ്സിലാക്കാന്‍ കഴിയണം.

ഭരണഘടനയുടെ ഒന്നാം ഭേദഗതിയും പതിനേഴാം ഭേദഗതിയും 1951 ലെ ശങ്കരിപ്രസാദ് സിംഗ് ്‌ െയൂണിയന്‍ ഓഫ് ഇന്ത്യ (SC 1951 458), സജ്ജന്‍ സിംഗ്vs സ്‌റ്റേറ്റ് ഓഫ് രാജസ്ഥാന്‍ (അകഞ 1965 ടഇ 845) എന്നീ കേസുകളില്‍ സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ ഭരണഘടനയുടെ ഏത് ഭാഗവും മൗലികവകാശങ്ങള്‍ക്ക് വിരുദ്ധമായി പോലും ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അനുഛേദം 368 പ്രകാരം അധികാരമുണ്ട് എന്ന വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. അത്‌കൊണ്ട്തന്നെ ഭരണഘടനയുടെ 23-0 ഭേദഗതി വരെയുള്ള ഭേദഗതികളില്‍ പലതും അടിസ്ഥാന തത്വങ്ങള്‍ക്കും മാലികവകാശങ്ങള്‍ക്കും വിരുദ്ധമായിരുന്നു. 1967ല്‍ ഗോലക്‌നാഥ് വിധിയിലൂടെ 1951 ലെ ശങ്കരിപ്രസാദ് വിധിയും 1965 ലെ സജ്ജന്‍ കുമാര്‍ വിധിയും സുപ്രീംകോടതി അസാധുവാക്കിയിട്ടുള്ളതാണ്. കേശവനന്ദ ഭാരതി വിധി വന്ന 24.04.1973 ന് ശേഷം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായ ഭരണഘടനാഭേദഗതികളൊന്നും നിലനില്‍ക്കില്ല എന്ന് 1980ലെ വാമനകുമാര്‍ കേസിന്റെ സുപ്രീംകോടതി വിധിയില്‍ അസന്നിഗ്ധമായി പ്രതിപാദിച്ചിരിക്കുന്നു.

ഈ സാഹചര്യത്തില്‍ അടിസ്ഥാന തത്വ സിദ്ധാന്തത്തിനെതിരായ ഭരണകൂട പ്രചാരണങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും വളരെ പ്രാധാന്യത്തോടെ കാണേണ്ടതുമാണ്. രാജ്യത്തിന്റെ പരമാധികാരം, സോഷ്യലിസം, മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി, സാമ്പത്തിക നീതി, രാഷ്ട്രീയ നീതി, ചിന്തകളുടെ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം, സ്ഥിതി സമത്വം, അവസര സമത്വം, വ്യക്തിയുടെ അന്തസ്സ് ഉറപ്പാക്കുന്ന സാഹോദര്യം, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുചേരുക, ഇന്ത്യയുടെ പ്രദേശങ്ങളിലുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, രാജ്യത്തെവിടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം, നിയമപരമായ തൊഴില്‍ ചെയ്യാനും, കച്ചവടം ചെയ്യാനുമുള്ള സ്വാതന്ത്ര്യം (ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയം), ജീവിതത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം, വിദ്യാഭ്യാസവകാശം, മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശ സംരക്ഷണം, സംസ്‌കാരം സംരക്ഷിക്കാനുള്ള അവകാശം എന്നിവയൊക്കെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായി കണക്കാക്കാവുന്നതാണ്. രാജ്യത്തിന്റെ നാനാത്വത്തിലെ ഏകത്വം സംരക്ഷിക്കാന്‍ രാജ്യത്തെ ഒന്നായി ചേര്‍ത്ത്പിടിക്കാന്‍ അവരുടെ ഓരോരുത്തരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍, രാഷ്ട്ര ശില്‍പിയായ നെഹ്‌റുവിന്റെ പേരക്കുട്ടി ഐതിഹാസിക യാത്രയിലാണ്. ഈ അടിസ്ഥാന തത്വങ്ങളെ ഉയര്‍ത്തിപിടിക്കാനും സംരക്ഷിക്കാനും ഓരോരുത്തരും ബാധ്യസ്ഥരുമാണ്.

ഭരണഘടനയും ഭരണഘടനാകോടതികള്‍ സമ്മാനിച്ച വിധി പ്രസ്താവങ്ങളുമാണ് മതേതര സമൂഹത്തിന്റെ പിടിവള്ളി. മൗലികാവകാശങ്ങളെ അപഗ്രഥിച്ച് സുപ്രീംകോടതി പറഞ്ഞ പല വിധി പ്രസ്താവങ്ങളും ബഹുമാനത്തോടെ കാണേണ്ടതുണ്ട്. വാക്കുകളും പ്രസ്താവനകളും സൂക്ഷ്മതയോടെയാവണം, നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിക്കുന്നതാവണം. നിയമ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചും അവകാശ പോരാട്ടം തുടരാം. അടിസ്ഥാന തത്വ സിദ്ധാന്തം അസാധുവാക്കുന്ന മറ്റൊരു 13 അംഗങ്ങളോ 15 അംഗങ്ങളോ ഉളള ഭരണഘടനാ ബെഞ്ചിന്റെ വിധി ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം. അതിനായി പ്രാര്‍ത്ഥിക്കാം.
ഇന്ത്യ കണ്ട ഏറ്റവും പ്രഗല്‍ഭനായ അഭിഭാഷകന്‍, അടിസ്ഥാന തത്വ സിദ്ധാന്തം സുപ്രീംകോടതിയില്‍ വാദിച്ച് ഫലിപ്പിച്ച സീനിയര്‍ അഭിഭാഷകന്‍ നാനി പാല്‍ക്കിവാല 1970 കളില്‍ പറഞ്ഞു. ‘പൗരന്‍മാരുടെ നിതാന്ത ജാഗ്രത മാത്രമേ ഭൂരിപക്ഷ സര്‍ക്കാരുകളുടെ തെറ്റായ അമിത പ്രവര്‍ത്തനങ്ങളെ മാറ്റിനിര്‍ത്തുകയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ശോഭയോടെയും കഠിനമായും നിങ്ങളുടെ അത്മാവിലും ഹൃദയത്തിലും തിളങ്ങി നില്‍ക്കുന്നില്ലെങ്കില്‍, ഒരു അടിസ്ഥാന തത്വ സിദ്ധാന്തത്തിനും, കോടതികള്‍ക്കും, ഭരണഘടനക്കും നിങ്ങളെ രക്ഷിക്കാനാവില്ല’.

 

india

മഹായുതിയില്‍ വിള്ളലോ? ഷിൻഡെ യോഗത്തിന് എത്തിയില്ല, അജിത് പവാർ ഡൽഹിയിലേക്ക്

തിങ്കളാഴ്ച നടക്കാനിരുന്ന നിർണായക യോഗത്തിൽനിന്ന് കാവൽ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ വിട്ടുനിന്നതോടെ സസ്പെൻസ് തുടരുമെന്ന കാര്യം ഉറപ്പായി.

Published

on

മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്ന് പത്താംദിനവും മുഖ്യമന്ത്രി പദത്തിലേക്ക് ആരെന്ന ചോദ്യത്തിന് ഉത്തരമായില്ല. തിങ്കളാഴ്ച നടക്കാനിരുന്ന നിർണായക യോഗത്തിൽനിന്ന് കാവൽ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ വിട്ടുനിന്നതോടെ സസ്പെൻസ് തുടരുമെന്ന കാര്യം ഉറപ്പായി.

അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് ഷിൻഡെ യോഗത്തിൽ പങ്കെടുക്കില്ലെന്ന തീരുമാനം അറിയിച്ചത്. അതേസമയം സർക്കാർ രൂപവത്കരണ സാധ്യതകൾ ചർച്ച ചെയ്യാനായി എൻ.സി.പി നേതാവ് അജിത് പവാർ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മന്ത്രിസഭാ രൂപവത്കരണത്തിനായി അന്തിമ ചർച്ചകൾ നടത്താനായി ഷിൻഡെ മഹായുതി സഖ്യ നേതാക്കളുടെ യോഗത്തിനെത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പനിയും തൊണ്ടവേദനയുമാണെന്ന് അറിയിച്ച ഷിൻഡെ, മുംബൈയിലെ ഔദ്യോഗിക വസതിയായ വർഷയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നാണ് വിവരം. സ്വദേശമായ സത്താറയിലാണ് അദ്ദേഹമിപ്പോൾ.

അതേസമയം ഷിൻഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത്, തന്നെ ഉപമുഖ്യമന്ത്രിയാക്കണമെന്ന രീതിയിൽ ചർച്ചകൾ നടന്നെന്ന അഭ്യൂഹം അടിസ്ഥാന രഹിതമാണെന്ന് പ്രതികരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം തനിക്ക് കേന്ദ്രമന്ത്രിയാകാനുള്ള അവസരം ഉണ്ടായിരുന്നുവെന്നും എന്നാൽ പാർട്ടിക്കു വേണ്ടി തന്റെ സേവനം ലഭ്യമാക്കേണ്ടതിനാൽ ഓഫർ നിരസിക്കുകയായിരുന്നുവെന്നും ശ്രീകാന്ത് എക്സിൽ കുറിച്ചു.

ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസാകും പുതിയ സർക്കാറിനെ നയിക്കുകയെന്ന അഭ്യൂഹം ശക്തമാണ്. ഷിൻഡെ ഇതിൽ തൃപ്തനല്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് വെള്ളിയാഴ്ച അദ്ദേഹം സത്താറയിലേക്ക് പോയത്.

മഹായുതി സഖ്യത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾ മുന്നണി നേതാക്കൾ തള്ളുന്നുണ്ട്. എന്നാൽ ഷിൻഡെയെ മുഖ്യമന്ത്രി പദത്തിൽനിന്ന് മാറ്റിയാൽ മറാത്ത വിഭാഗക്കാർക്കിടയിൽ അപ്രീതി ഉണ്ടാകുമെന്ന ആശങ്ക ബി.ജെ.പിക്കുമുണ്ട്. സസ്പെൻസിന് ഇന്ന് വിരാമമാകുമെന്ന് കരുതിയെങ്കിലും തീരുമാനം നീണ്ടുപോകുകയാണ്.

Continue Reading

india

യു.പിയില്‍ പുതിയ ജില്ല രൂപീകരിച്ച് യോഗി ആദിത്യനാഥ്; പേര് മഹാ കുംഭ്‌മേള

മഹാകുംഭമേളക്കെത്തുന്ന ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും ഭരണപരമായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനുമായി യോഗി സർക്കാർ രൂപീകരിച്ചതാണ് താത്കാലിക ജില്ല.  

Published

on

2025ലെ മഹാ കുംഭമേളയ്ക്ക് മുന്നോടിയായി ഉത്തർപ്രദേശ് സർക്കാർ ഞായറാഴ്ച മഹാ കുംഭ് പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ചു. മഹാ കുംഭമേള ജില്ല എന്നാണ് പുതിയ ജില്ല അറിയപ്പെടുക. മഹാകുംഭമേളക്കെത്തുന്ന ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും ഭരണപരമായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനുമായി യോഗി സർക്കാർ രൂപീകരിച്ചതാണ് താത്കാലിക ജില്ല.

നാല് തഹസിൽദാർ പ്രദേശങ്ങളിലെ 67 വില്ലേജുകളെ ബന്ധിപ്പിച്ചാണ് പുതിയ ജില്ല രൂപീകരിച്ചത്. ഈ താത്കാലിക ജില്ലയിൽ ഭരണം സാധാരണ ജില്ലകളിൽ പ്രവർത്തിക്കുന്നത് പോലെ പ്രവർത്തിക്കും. ശക്തമായ ക്രമസമാധാനപാലനത്തിനായി പുതിയ ജില്ലയിൽ താത്കാലിക പൊലീസ് സ്റ്റേഷനുകളും സൃഷ്ടിക്കും.

അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന കുംഭമേള മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള സുപ്രധാന ഭരണപരമായ നീക്കമായി ഈ തീരുമാനത്തെ അധികാരികൾ കണക്കാക്കുന്നു. പ്രയാഗ്‌രാജിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് എല്ലാ വിധ സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനായാണ് പുതിയ ജില്ലയുടെ രൂപീകരണം.

പുതുതായി നിർമിച്ച ജില്ലയിൽ മേള സമയത്തെ തയ്യാറെടുപ്പുകൾക്കും സേവനങ്ങൾ പരിപാലിക്കുന്നതിനുമായി ഒരു അഡ്മിനിസ്ട്രേറ്റീവ് ടീം ഉണ്ടായിരിക്കും. കുംഭമേള അവസാനിക്കുന്നത് വരെ ജില്ല നിലനിൽക്കുമെന്ന് അധികാരികൾ പറഞ്ഞു.

Continue Reading

india

എഎസ്പിയായി ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിനിടെ അപകടം; ഐപിഎസ് ഓഫീസര്‍ മരിച്ചു

ഹര്‍ഷ് ബര്‍ധന്‍ (25) ആണ് മരിച്ചത്.

Published

on

കര്‍ണാടകയില്‍ എഎസ്പിയായി ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിനിടെ അപകടത്തില്‍ പെട്ട് ഐപിഎസ് ഓഫീസര്‍ മരിച്ചു. പ്രബോഷണറി ഐപിഎസ് ഓഫീസറാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയും 2023 കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനുമായ ഹര്‍ഷ് ബര്‍ധന്‍ (25) ആണ് മരിച്ചത്.

വാഹനം ഓടിച്ചിരുന്ന കോണ്‍സ്റ്റബിള്‍ മഞ്‌ജേ ഗൗഡയെ ഗുരുതര പരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഔദ്യോഗിക വാഹനത്തില്‍ മൈസൂരുവില്‍ നിന്ന് ഹാസനിലേക്ക് പോകുന്ന വഴിമദ്ധ്യേ ആണ് അപകടം.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഹര്‍ഷ് ബര്‍ധനെ വിദഗ്ദ ചികിത്സകള്‍ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുവരാനിക്കെ ആയിരുന്നു അന്ത്യം. വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സമീപത്തുള്ള മരത്തിലും അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചായിരുന്നു ജീപ്പ് നിന്നത്.

മധ്യപ്രദേശിലെ ദോസര്‍ സ്വദേശിയാണ് ഹര്‍ഷ് ബര്‍ധന്‍.

 

 

Continue Reading

Trending