Connect with us

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തരുടെ പോരാട്ടം; ആഴ്‌സനല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും

പത്ത് മത്സരങ്ങള്‍ മാത്രം മത്സരം ബാക്കിയുള്ള ലീഗില്‍ കിരീടം നേടാന്‍ ഇരു ടീമിനും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

Published

on

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ടേബിള്‍ ടോപ്പര്‍മാരുടെ പോരാട്ടം. ലീഗില്‍ 28 മത്സരങ്ങളില്‍ നിന്നും 64 പോയിന്റുള്ള ആഴ്സനലും അത്രയും മത്സരങ്ങളില്‍ നിന്ന് 63 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും പരസ്പരം നേര്‍ക്ക് നേര്‍ ഏറ്റുമുട്ടും. പത്ത് മത്സരങ്ങള്‍ മാത്രം മത്സരം ബാക്കിയുള്ള ലീഗില്‍ കിരീടം നേടാന്‍ ഇരു ടീമിനും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

64 പോയിന്റുമായി ലിവര്‍പൂളും കിരീട പോരാട്ടത്തില്‍ ഒപ്പമുണ്ട്. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ ഡിഫന്‍ഡര്‍മാരായ ജോണ്‍ സ്റ്റോണ്‍സും കെയ്ല്‍ വാക്കറുമില്ലാതെയാണ് സിറ്റി ഇറങ്ങുക. പരിക്കേറ്റ് പുറത്തായിരുന്ന കെവിന്‍ കെവിന്‍ ഡി ബ്രൂയ്‌നും എഡെയ്‌സണും തിരിച്ചു വരുന്നു എന്നതാണ് സിറ്റി ക്യാമ്പിലെ ആശ്വാസം.

തുടര്‍ച്ചയായ മൂന്നാം ലീഗ് കിരീടമാണ് സിറ്റി ലക്ഷ്യമിടുന്നത്. 20 വര്‍ഷത്തിന് ശേഷം കിരീട നേട്ടത്തിലേക്ക് തിരിച്ചു വരാനാണ് ആഴ്സനല്‍ ശ്രമിക്കുന്നത്. സിറ്റി തട്ടകമായ ഇത്തിഹാദിലാണ് മത്സരം. ആഴ്‌സനലിനെതിരെ കഴിഞ്ഞ എട്ട് ഹോം മത്സരങ്ങളും വിജയിക്കാനായി എന്നത് സിറ്റിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. എന്നാല്‍ സീസണിന്റെ തുടക്കത്തില്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ആഴ്സനല്‍ തോല്‍പ്പിച്ചിരുന്നു. ശേഷം ഒക്ടോബറില്‍ കമ്മ്യൂണിറ്റി ഷീല്‍ഡ് പോരാട്ടത്തിലും വിജയിക്കാന്‍ ആഴ്‌സനലിന് കഴിഞ്ഞിരുന്നു.

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Trending