Sports
മൂന്നാംദിന ടിക്കറ്റ് എടുത്ത ആരാധകരോട് ട്രാവിസ് ഹെഡിന്റെ ക്ഷമാപണം
വെറും രണ്ട് ദിവസത്തിനുള്ളില്‍ മത്സരം തീര്‍ന്നു എന്നത് ആഷസ് ചരിത്രത്തിലെ തന്നെ അപൂര്‍വ സംഭവമായി.
പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റിന്റെ ഭേദപ്പെട്ട വിജയം കരസ്ഥമാക്കി. വെറും രണ്ട് ദിവസത്തിനുള്ളില്‍ മത്സരം തീര്‍ന്നു എന്നത് ആഷസ് ചരിത്രത്തിലെ തന്നെ അപൂര്‍വ സംഭവമായി.
ഓസീസിന്റെ വേഗ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ്. 83 പന്തില്‍ 123 റണ്‍സ് നേടി ഹെഡ് ഇംഗ്ലീഷ് ബൗളര്‍മാരെ തകര്‍ത്തു; 16 ഫോറുകളും നാല് സിക്സറുകളും ഉള്‍പ്പെടെ.
മത്സരശേഷം ഹെഡ് രസകരമായ ശൈലിയില്‍ മൂന്നാം ദിനത്തേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത 60,000 ക്രിക്കറ്റ് ആരാധകരോട് ക്ഷമ ചോദിച്ചു.
‘ഇംഗ്ലണ്ട് ഇന്നലെ നന്നായി പന്തെറിഞ്ഞു; ഞങ്ങളെ ഒന്ന് പ്രതിരോധത്തിലാക്കി. പക്ഷേ മത്സരം വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. എല്ലാം വളരെ വേഗത്തില്‍ നടന്നു. ഇങ്ങനെ രണ്ട് ദിവസത്തിനുള്ളില്‍ ജയിക്കാനായത് വലിയ കാര്യം തന്നെയാണ്. നാളത്തേക്ക് ടിക്കറ്റ് എടുത്ത 60,000 ആരാധകരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു,” ട്രാവിസ് ഹെഡ് പറഞ്ഞു.
ഇംഗ്ലണ്ടിന്റെ ബാറ്റിങും ബൗളിങും രണ്ടുദിവസത്തിനുള്ളില്‍ തകര്‍ന്നടിഞ്ഞതോടെ ഓസ്ട്രേലിയ പരമ്പരയില്‍ തുടക്കം മുതല്‍ തന്നെ ശക്തമായ മുന്നേറ്റം നേടി.
Sports
രണ്ട് ദിവസംകൊണ്ട് നിര്‍ണയം; 104 വര്‍ഷത്തെ റെക്കോര്‍ഡ് പുതുക്കി ഓസ്ട്രേലിയ
വെറും രണ്ട് ദിവസത്തിനുള്ളില്‍ മത്സരം അവസാനിച്ചതോടെ 104 വര്‍ഷത്തിനുശേഷം ഏറ്റവും വേഗത്തില്‍ ഫലം കണ്ട ആഷസ് ടെസ്റ്റ് എന്ന റെക്കോര്‍ഡും പുതുക്കി
പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ ചരിത്രജയം നേടി. വെറും രണ്ട് ദിവസത്തിനുള്ളില്‍ മത്സരം അവസാനിച്ചതോടെ 104 വര്‍ഷത്തിനുശേഷം ഏറ്റവും വേഗത്തില്‍ ഫലം കണ്ട ആഷസ് ടെസ്റ്റ് എന്ന റെക്കോര്‍ഡും പുതുക്കി. 1921-ല്‍ നോട്ടിംഗ്ഹാമില്‍ നടന്ന ആഷസ് ടെസ്റ്റാണ് അവസാനമായി രണ്ട് ദിവസത്തിനുള്ളില്‍ നിര്‍ണയമായിരുന്നത്. അന്നും ഓസ്ട്രേലിയ തന്നെയായിരുന്നു വിജയം നേടിയത്.
ഒന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. 205 റണ്‍സ് വിജയലക്ഷ്യം വെറും 28.2 ഓവറില്‍ മറികടക്കുകയായിരുന്നു. ട്രാവിസ് ഹെഡ് സെഞ്ചുറിയും മാര്‍നസ് ലബുഷെയ്ന് അര്‍ധസെഞ്ചുറിയും നേടി ഓസീസ് വിജയം അനായാസമാക്കി.
83 പന്തില്‍ 16 ഫോറുകളും നാല് സിക്സറുകളും അടങ്ങിയ 123 റണ്‍സിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് ട്രാവിസ് ഹെഡ് നടത്തിയത്. ലബുഷെയ്ന് 49 പന്തില്‍ ഒരു സിക്സും നാല് ബൗണ്ടറിയും ഉള്‍പ്പെടുത്തി 51 റണ്‍സ് നേടി അണിചേര്‍ന്നു.
നേരത്തെ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 164 റണ്‍സിന് ഓസ്ട്രേലിയ പവിഴിപ്പിച്ചിരുന്നു. 40 റണ്‍സിന്റെ ലീഡുമായി ഇറങ്ങിയ ഇംഗ്ലീഷ് ടീമിനെ ഓസീസ് പേസര്‍മാര്‍ തകര്‍ത്തു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോര്‍ 172 റണ്‍സിനാണ് മറുപടി പറഞ്ഞ ഓസ്ട്രേലിയ 132 റണ്‍സില്‍ ഒറ്റുങ്ങിയത്.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഏഴ് വിക്കറ്റുകളുടെ തീപാറുന്ന ബൗളിംഗാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അതിന് മറുപടിയായി ഇംഗ്ലീഷ് നായകന് അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.
Sports
ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സെഞ്ച്വറി നേടിയ ആദ്യ താരം: ഷായ് ഹോപ്
ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങള്‍ക്കെതിരെയും അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് ഹോപ് നേപിയറില്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ നേടിയ 109 (69) റണ്‍സിലൂടെ സ്വന്തമാക്കിയത്.
നേപിയര്‍ (ന്യൂസിലാന്‍ഡ്): ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പുതുമയാര്‍ന്ന നേട്ടം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് താരം ഷായ് ഹോപ്. ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങള്‍ക്കെതിരെയും അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് ഹോപ് നേപിയറില്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ നേടിയ 109 (69) റണ്‍സിലൂടെ സ്വന്തമാക്കിയത്.
ഈ നേട്ടത്തോടെ ഇന്ത്യയുടെ ‘ദി വാള്’ രാഹുല്‍ ദ്രാവിഡിനെ ഹോപ് പിന്നിലാക്കി. ദ്രാവിഡ് തന്റെ കാലത്ത് ടെസ്റ്റ് കളിച്ചിരുന്ന 10 രാജ്യങ്ങളില്‍ 9 ടീമുകള്‍ക്കെതിരെയാണ് ടെസ്റ്റ് സെഞ്ച്വറി നേടിയിരുന്നത്. ദ്രാവിഡ് വിരമിച്ച ശേഷം 2017ലാണ് അഫ്ഗാനിസ്ഥാനും അയര്‍ലണ്ടും ടെസ്റ്റ് പദവി നേടിയത്. സച്ചിന് ടെണ്ടുല്‍ക്കര്‍ ടെസ്റ്റ് കളിക്കുന്ന ഒമ്പത് രാജ്യങ്ങള്‍ക്കെതിരെയാണ് സെഞ്ച്വറികളോടെ നിറഞ്ഞത്.
6000 ഏകദിന റണ്‍സ്: വിവിയന്‍ റിച്ചാര്‍ഡ്സിന് ശേഷം വേഗത്തില്‍ (142 ഇന്നിംഗ്സ്) 6000 റണ്‍സ് നേടുന്ന കരീബിയന്‍ താരം. റിച്ചാര്‍ഡ്സ് 141 ഇന്നിംഗ്സില്‍ നേട്ടം നേടിയിരുന്നു.
ഏകദിന സെഞ്ച്വറികള്‍ 19: ബ്രയന്‍ ലാറയുമായി രണ്ടാം സ്ഥാനത്ത്. ക്രിസ് ഗേള്‍ (25) ഒന്നാമത്. 6097 റണ്‍സ്, 50.8 ശരാശരി, 19 സെഞ്ചുറി, 30 അര്‍ധസെഞ്ചുറി. കിവീസ് 5 വിക്കറ്റിന് ജയിച്ചു
അതേസമയം മഴ രസംകൊല്ലിയായ മത്സരത്തില്‍ കിവീസാണ് വിജയം സ്വന്തമാക്കിയത്. ഹോപിന്റെ സെഞ്ച്വറിക്കരുത്തില്‍ 34 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് വിന്‍ഡീസ് അടിച്ചെടുത്തത്. കിവികള്‍ക്കായി നേഥന്‍ സ്മിത്ത് നാലും കൈല്‍ ജേമിസന്‍ മൂന്നും വിക്കറ്റുകള്‍ പിഴുതു. മറുപടി ബാറ്റിങ്ങില്‍ ഡെവണ്‍ കോണ്‍വെയും (84 പന്തില്‍ 90) രചിന് രവീന്ദ്രയും (46 പന്തില്‍ 56) ആതിഥേയരുടെ ചേസിങ് എളുപ്പമാക്കി. ടോം ലാഥം (29 പന്തില്‍ 39*), ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ (15 പന്തില്‍ 34) എന്നിവരുടെ ഇന്നിങ്സ് ജയമുറപ്പിച്ചു. ഹോപ് കളിയിലെ താരമായെങ്കിലും അഞ്ച് വിക്കറ്റിന് കിവീസ് വിജയെ സ്വന്തമാക്കി. മൂന്ന് മത്സര പരമ്പരയില്‍ 2-0ന് മുന്നിലാണ് ന്യൂസിലന്‍ഡ്.
Sports
2026 ലോകകപ്പിനോട് സമാന്തരമായി യോഗ്യതയില്ലാത്ത രാജ്യങ്ങളുടെ ലോകകപ്പുമായി റഷ്യ
യോഗ്യത നേടാതെ പുറത്തായ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു സമാന്തര അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ റഷ്യ ആലോചിക്കുന്നതായി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍.
മോസ്കോ: 2026-ല്‍ മെക്സിക്കോ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലായി അരങ്ങേറുന്ന ഫിഫ ലോകകപ്പിനോടൊപ്പം തന്നെ യോഗ്യത നേടാതെ പുറത്തായ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു സമാന്തര അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ റഷ്യ ആലോചിക്കുന്നതായി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍.
റഷ്യന്‍ ഫുട്ബോള്‍ യൂണിയന് (ആര്.എഫ്.യു) മുന്നോട്ടുവച്ചിരിക്കുന്ന പുതിയ ആശയം, റഷ്യയെ വീണ്ടും ആഗോള കായിക ഭൂപടത്തില്‍ സാന്നിധ്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമായിട്ടാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോകകപ്പിന്റെ ദിവസങ്ങളിലേയ്ക്ക് തന്നെ റഷ്യയില്‍ ടൂര്‍ണമെന്റ് നടത്തുക എന്നതാണ് പ്രാഥമിക രൂപരേഖ.
റഷ്യയുക്രെയിന്‍ യുദ്ധത്തെ തുടര്‍ന്ന് തുടര്‍ന്നുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ യൂണിയന് ഉപരോധങ്ങള്‍, അതോടൊപ്പം 2022 മുതല്‍ ഫിഫ ടൂര്‍ണമെന്റുകളില്‍നിന്നുള്ള വിലക്ക്മഹഹ രീായശില ചെയ്തുറഷ്യയെ അന്താരാഷ്ട്ര കായികവേദികളില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി പ്രാധാന്യം നേടുന്നത്.
സെര്‍ബിയ, ഗ്രീസ്, ചിലി, പെറു, വെനിസ്വേല, നൈജീരിയ, കാമറൂണ്‍, ചൈന എന്നിവയാണ് ലോകകപ്പ് യോഗ്യത നേടാത്ത പ്രധാന ടീമുകള്‍
ചരിത്രപരമായി ശക്തരായതും ലോകകപ്പ് പാരമ്പര്യമുള്ളതുമായ ഈ ടീമുകള്‍, കൂടാതെ പുതിയ ആശയം പിന്തുണക്കുന്ന രാജ്യങ്ങള്‍ എന്നിവയെ ഒറ്റ വേദിയിലേയ്ക്കു കൊണ്ടുവരുകയെന്നതാണ് റഷ്യയുടെ ലക്ഷ്യം.
ടൂര്ണമെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്ന് ആര്.എഫ്.യു വ്യക്തമാക്കുന്നു.
-
india24 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala23 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala21 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
india23 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala19 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

