Connect with us

india

ബെംഗളൂരു എ.ടി.എം കവര്‍ച്ച: 7.11 കോടി രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; 5.76 കോടി വീണ്ടെടുത്തു

പ്രതികളില്‍ നിന്നും 5.76 കോടി രൂപ വീണ്ടെടുത്തു.

Published

on

ബെംഗളൂരു: എ.ടി.എം റിഫില്ലിംഗിനായി കൊണ്ടുപോയ 7.11 കോടി രൂപ കവര്‍ന്ന സംഘത്തിലെ മൂന്ന് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്നും 5.76 കോടി രൂപ വീണ്ടെടുത്തു. തുടര്‍ച്ചയായ 60 മണിക്കൂര്‍ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

കവര്‍ച്ച നടത്തിയ സംഘം ഉപയോഗിച്ച ടൊയോട്ട ഇന്നോവ കാര്‍ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതികള്‍ ഇന്നോവ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നായിരുന്നു അന്വേഷണത്തിലുണ്ടായിരുന്ന സംശയം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് കവര്‍ച്ച നടന്നത്. അശോക സ്തംഭംജയനഗര്‍ ഡയറി പ്രദേശത്ത് എ.ടി.എം റിഫില്‍ ചെയ്യാനെത്തിയ ജീവനക്കാരെ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. അവര്‍ ഇന്നോവ കാറില്‍ രക്ഷപ്പെടുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് സിദ്ധാപുര പൊലിസ് സ്റ്റേഷനില്‍ ആര്‍.ബി.ഐ. ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശേഷമുള്ള അന്വേഷണം വേഗത്തിലാക്കി പൊലീസ് പ്രതികളെ കണ്ടെത്തുകയും വലിയൊരു ഭാഗം പണവും വീണ്ടെടുക്കുകയും ചെയ്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്‍ഡിഗോ വിമാനയാത്രയ്ക്കിടെ സ്യൂട്ട്‌കേസുകള്‍ മുറിച്ച് 40,000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് പരാതി

റിതിക അറോറ എന്ന യുവതിയാണ് ലിങ്ക്ഡ് ഇന്‍-പോസ്റ്റിലൂടെ സംഭവം പുറത്തുവിട്ടത്.

Published

on

മുംബൈ: ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ സ്യൂട്ട്‌കേസുകള്‍ മുറിച്ച് 40,000 രൂപ വിലമതിക്കുന്ന വസ്തുക്കള്‍ മോഷ്ടിച്ചതായി യുവതി പരാതി ഉന്നയിച്ചു. റിതിക അറോറ എന്ന യുവതിയാണ് ലിങ്ക്ഡ് ഇന്‍-പോസ്റ്റിലൂടെ സംഭവം പുറത്തുവിട്ടത്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപക ശ്രദ്ധ നേടുകയാണ്.

എന്നാല്‍ ഈ ആരോപണം ഇന്‍ഡിഗോ തള്ളി. ‘മോഷണത്തിന്റെയോ ക്രമരഹിതമായ കൈകാര്യമെന്നതിന്റെ സൂചനകളൊന്നും കണ്ടെത്താനായില്ല’ എന്നതാണ് കമ്പനിയുടെ നിലപാട്.

ലിങ്ക്ഡ് ഇന്‍-പോസ്റ്റില്‍ റിതിക അറോറ കീറിമുറിച്ച സ്യൂട്ട്‌കേസുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച്,
‘ഇന്‍ഡിഗോയില്‍ യാത്രയ്ക്കിടെ രണ്ട് ചെക്ക്-ഇന്‍ സ്യൂട്ട്‌കേസുകള്‍ മുറിച്ച് 40,000 രൂപയുടെ വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടു. ഇന്‍ഡിഗോയുടെ ഉത്തരവാദിത്തമില്ലായ്മയില്‍ അത്യന്തം നിരാശയുണ്ട്’ എന്ന് എഴുതി.

”മിസ് അറോറ, ഞങ്ങളോട് സംസാരിക്കാന്‍ നല്‍കിയ സമയം നന്ദി. നിങ്ങളുടെ അനുഭവത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ മോഷണമോ തെറ്റായ കൈകാര്യമോ ഒന്നും കണ്ടെത്താനായില്ല.”പരാതിക്ക് മറുപടിയായി ഇന്‍ഡിഗോ വ്യക്തമാക്കി.

അതേസമയം, ഇത്തരം സംഭവങ്ങള്‍ തങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന്, ഇന്‍ഡിഗോ ഉപയോഗിക്കുമ്പോള്‍ ബാഗേജ് കേടുപാടുകള്‍ നേരിട്ടിട്ടുണ്ടെന്ന്, ഈ പോസ്റ്റിന് കീഴില്‍ നിരവധി ലിങ്ക്ഡ് ഇന്‍ ഉപയോക്താക്കള്‍ പ്രതികരിച്ചു.

 

Continue Reading

india

എ.സി കോച്ചില്‍ കെറ്റിലില്‍ നൂഡില്‍സ് പാചകം ചെയ്തു; വൈറലായി വീഡിയോ; കേസെടുത്ത് റെയില്‍വെ

എക്‌സ്പ്രസ് ട്രെയിനിലെ മൊബൈല്‍ ചാര്‍ജിംഗിനായി മാത്രം അനുവദിച്ച പ്ലഗില്‍ നിന്ന് അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ചതാണ് റെയില്‍വേയെ പ്രകോപിപ്പിച്ചത്.

Published

on

മുംബൈ: ട്രെയിനിന്റെ എ.സി കോച്ചില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് നൂഡില്‍സ് പാചകം ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയ സ്ത്രീക്കെതിരെ റെയില്‍വേ നടപടി സ്വീകരിക്കുന്നു. എക്‌സ്പ്രസ് ട്രെയിനിലെ മൊബൈല്‍ ചാര്‍ജിംഗിനായി മാത്രം അനുവദിച്ച പ്ലഗില്‍ നിന്ന് അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ചതാണ് റെയില്‍വേയെ പ്രകോപിപ്പിച്ചത്.

”എവിടെയും അടുക്കളയാക്കാം” എന്ന അവകാശവാദത്തോടെയാണ് യാത്രക്കാരിയായ സ്ത്രീ കെറ്റിലില്‍ വെള്ളം തിളപ്പിച്ച് യാത്രക്കാരര്‍ക്കായി നൂഡില്‍സ് തയ്യാറാക്കിയത്. ഇതോടൊപ്പം ഏകദേശം 15 പേര്‍ക്കായി ചായയും ഉണ്ടാക്കിയതായി വീഡിയോയില്‍ കാണാം.

വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ലൈവായി പ്രചരിച്ചതോടെ സംഭവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ഇതുവഴിയാണ് റെയില്‍വേ അധികൃതരുടെ ശ്രദ്ധയിലും സംഭവം എത്തിയത്.

റെയില്‍വേയുടെ അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ച് റെയില്‍വേ ഉപകരണങ്ങള്‍ തെറ്റായി ഉപയോഗിച്ചതിന് കേസെടുക്കാവുന്ന റെയില്‍വേ നിയമത്തിലെ 147(1) വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് സെന്‍ട്രല്‍ റെയില്‍വേ വ്യക്തമാക്കി.

സരിത ലിംഗായത്ത് എന്ന സ്ത്രീയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. യാത്രാരേഖകളും വിലാസവും പരിശോധിച്ച് നിയമനടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നവംബര്‍ 20നാണ് സംഭവം നടന്നതെന്നും വീഡിയോയില്‍ റെയില്‍വേയെ പരിഹസിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ഉള്ളതായും സൂചനയുണ്ട്.

 

Continue Reading

india

ധാരാവിയില്‍ വന്‍ തീപിടുത്തം;ഹാര്‍ബര്‍ റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

തീപിടുത്തത്തെ തുടര്‍ന്ന് ഹാര്‍ബര്‍ റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വെസ്റ്റേണ്‍ റെയില്‍വേ കണ്‍ട്രോള്‍ റൂം അറിയിച്ചു.

Published

on

മുംബൈ: മാഹിം റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള ധാരാവി പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 12.29ഓടെ വന്‍ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് ഹാര്‍ബര്‍ റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വെസ്റ്റേണ്‍ റെയില്‍വേ കണ്‍ട്രോള്‍ റൂം അറിയിച്ചു. മാഹിംബാന്ദ്ര റൂട്ടിലെ ഹാര്‍ബര്‍ ലൈനിന് ചേര്‍ന്നുള്ള കുടിലുകളാണ് തീയില്‍ പൂര്‍ണമായും കത്തി നശിച്ചത്.

സംഭവത്തില്‍ ആരും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

വിവരം ലഭിച്ചതോടെ മുംബൈ ഫയര്‍ ബ്രിഗേഡ്, ആംബുലന്‍സ്, ബി.എം.സി വാര്‍ഡ് ജീവനക്കാര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീപിടുത്തത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരവധി ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനങ്ങളാണ് തീ പടര്‍ന്നതിനു കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ഓവര്‍ഹെഡ് ഉപകരണങ്ങളിലേക്കുള്ള വൈദ്യുതി വിതരണവും താല്‍ക്കാലികമായി വിച്ഛേദിച്ചതായി വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. മാഹിംബാന്ദ്ര സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിനുകള്‍ നിയന്ത്രിച്ചിട്ടുണ്ടെന്നും യാത്രക്കാരനും ട്രെയിനുകള്‍ക്കും അപകട ഭീഷണി ഇല്ലെന്നാണ് റെയില്‍വേ വകുപ്പിന്റെ വിശദീകരണം.

 

Continue Reading

Trending