ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന്, മികച്ച പോരാട്ടം കാഴ്ചവച്ച സിംബാബ്വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.
ലാഹോര്‍: ശ്രീലങ്ക, പാകിസ്താന്, സിംബാബ്വെ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് പരമ്പര മികച്ച ആവേശത്തോടെയാണ് ആരംഭിച്ചത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന്, മികച്ച പോരാട്ടം കാഴ്ചവച്ച സിംബാബ്വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.
ടോസ് നേടിയ പാകിസ്താന് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ സിംബാബ്വെയുടെ ഓപ്പണര്‍മാരായ ബ്രയന്‍ ബെനറ്റും തടിവനാഷെ മരുമാനിയും ശക്തമായ പിടിമുറുക്കം കാട്ടി. 36 പന്തില്‍ 49 റണ്‍സ് നേടിയ ബെനറ്റും, 22 പന്തില്‍ 30 റണ്‍സ് നേടിയ നിരുമാനിയും ചേര്‍ന്ന് 72 റണ്‍സിന്റെ ആദ്യ വിക്കറ്റ് പങ്കാളിത്തം നല്കി.
ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 24 പന്തില്‍ പുറത്താകാതെ 34 റണ്‍സ് നേടി ടീമിനെ സ്ഥിരതയിലേക്ക് നയിച്ചുവെങ്കിലും, മറ്റു ബാറ്റര്‍മാര്‍ വലിയ സംഭാവനകളുമായി മുന്നോട്ടുവന്നില്ല. നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന സ്കോറിലാണ് സിംബാബ്വെയുടെ ഇന്നിംഗ്സ് അവസാനിച്ചത്.
മറുപടി ബാറ്റിങ്ങില്‍ പാകിസ്താന് ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയില്‍ തകര്‍ന്നിരുന്നു. ഫഖര്‍ സമാന്റെയും 32 പന്തില്‍ 44, ഉസ്മാന് ഖാന്റെയും 28 പന്തില്‍ പുറത്താകാതെ 37, മുഹമ്മദ് നവാസിന്റെയും 12 പന്തില്‍ പുറത്താകാതെ 21 എന്നിങ്ങനെയുള്ള സംഭാവനകളാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്.
19-ാം ഓവറില്‍ ബ്രാഡ് എവാന്‍സിന്റെ പന്തില്‍ മുഹമ്മദ് നവാസിന്റെ കാച്ച് ബ്രയന്‍ ബെനറ്റ് വിട്ടതും പിന്നാലെ വന്ന നോബോള്‍ സമ്മര്‍ദ്ദം കുറക്കുന്നതും പാകിസ്താനെ വിജയത്തിലേക്ക് എത്തിച്ചു. അവസാനമായി 19.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം പാകിസ്താന് നേടി.
ത്രിരാഷ്ട്ര പരമ്പരയിലെ അടുത്ത മത്സരം നാളെ സിംബാബ്വെയും ശ്രീലങ്കയും തമ്മില്‍ നടക്കും.
പുരുഷ ഡബിള്‍സില്‍ ടോപ് സീഡുകളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
സിഡ്നി: ഓസ്ട്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 500 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് മിശ്രഫലങ്ങള്‍. പുരുഷ ഡബിള്‍സില്‍ ടോപ് സീഡുകളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ചൈനീസ് തായ്പെയുടെ ചാങ് കോ ചി പോ ലി വെയ് കൂട്ടുകെട്ടിനെ 25-23, 21-16 എന്ന നേരിട്ടുള്ള സെറ്റ് സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ മറികടന്നത്.
അടുത്ത റൗണ്ടില്‍ ഇവര്‍ വീണ്ടും ചൈനീസ് തായ്പേയ് അംഗങ്ങളായ സു ചിങ്ഹെങ് വു ഗുവാന്‍ സുന് കൂട്ടുകെട്ടിനെ നേരിടും.
അതേസമയം, വനിതാ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി. മലയാളി ട്രീസ ജോളി ഗായത്രി ഗോപിചന്ദ് സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഇന്തോനേഷ്യയുടെ ഫെബ്രിയാന ദ്വിപുജി കുസുമ മെയ്ലിസ ട്രിയാസ് പുസ്പിതസരി കൂട്ടുകെട്ട് 21-10, 21-14 എന്ന വ്യത്യാസത്തിലാണ് ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തിയത്.
സിംഗിള്‍സില്‍ ലക്ഷ്യ സെന്‍, എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത്, ആയുഷ് ഷെട്ടി എന്നിവര്‍ ബുധനാഴ്ച കോര്‍ട്ടില്‍ ഇറങ്ങും.
ഇന്ത്യക്കായി ഹര്‍ഷ് ദുബെ 44 പന്തില്‍ 7 ഫോറും ഒരു സിക്സും ഉള്‍പ്പടെ 53 റണ്‍സുമായി അര്‍ധ സെഞ്ച്വറി നേടി.
എമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ നേടിയ 135 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്കായി ഹര്‍ഷ് ദുബെ 44 പന്തില്‍ 7 ഫോറും ഒരു സിക്സും ഉള്‍പ്പടെ 53 റണ്‍സുമായി അര്‍ധ സെഞ്ച്വറി നേടി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ ബാറ്റര്‍ വസിം അലിയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. ഇന്ത്യക്കായി ഗുര്‍ജ്പ്നീത് സിങ്, സുയാഷ് ശര്‍മ എന്നിവര്‍ രണ്ടും ഹര്‍ഷ് ദുബെ, വൈശാഖ് വിജയകുമാര്‍, നമാന്‍ ദിര് എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നമാന്‍ ദിര് വൈഭവ് സൂര്യവന്‍ശിയുമായി ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ട് നീക്കി. വ്യക്തിഗത സ്കോര്‍ 12 ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന വൈഭവ് പുറത്തായി. ഇന്ത്യക്കായി നേഹല്‍ വധേര 24 പന്തില്‍ 23 റണ്‍സ് നേടി.
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
ശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
എമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ