എക്സ്പ്രസ് ട്രെയിനിലെ മൊബൈല്‍ ചാര്‍ജിംഗിനായി മാത്രം അനുവദിച്ച പ്ലഗില്‍ നിന്ന് അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ചതാണ് റെയില്‍വേയെ പ്രകോപിപ്പിച്ചത്.
മുംബൈ: ട്രെയിനിന്റെ എ.സി കോച്ചില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് നൂഡില്‍സ് പാചകം ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയ സ്ത്രീക്കെതിരെ റെയില്‍വേ നടപടി സ്വീകരിക്കുന്നു. എക്സ്പ്രസ് ട്രെയിനിലെ മൊബൈല്‍ ചാര്‍ജിംഗിനായി മാത്രം അനുവദിച്ച പ്ലഗില്‍ നിന്ന് അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ചതാണ് റെയില്‍വേയെ പ്രകോപിപ്പിച്ചത്.
”എവിടെയും അടുക്കളയാക്കാം” എന്ന അവകാശവാദത്തോടെയാണ് യാത്രക്കാരിയായ സ്ത്രീ കെറ്റിലില്‍ വെള്ളം തിളപ്പിച്ച് യാത്രക്കാരര്‍ക്കായി നൂഡില്‍സ് തയ്യാറാക്കിയത്. ഇതോടൊപ്പം ഏകദേശം 15 പേര്‍ക്കായി ചായയും ഉണ്ടാക്കിയതായി വീഡിയോയില്‍ കാണാം.
വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ലൈവായി പ്രചരിച്ചതോടെ സംഭവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ഇതുവഴിയാണ് റെയില്‍വേ അധികൃതരുടെ ശ്രദ്ധയിലും സംഭവം എത്തിയത്.
റെയില്‍വേയുടെ അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ച് റെയില്‍വേ ഉപകരണങ്ങള്‍ തെറ്റായി ഉപയോഗിച്ചതിന് കേസെടുക്കാവുന്ന റെയില്‍വേ നിയമത്തിലെ 147(1) വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് സെന്‍ട്രല്‍ റെയില്‍വേ വ്യക്തമാക്കി.
സരിത ലിംഗായത്ത് എന്ന സ്ത്രീയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. യാത്രാരേഖകളും വിലാസവും പരിശോധിച്ച് നിയമനടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നവംബര്‍ 20നാണ് സംഭവം നടന്നതെന്നും വീഡിയോയില്‍ റെയില്‍വേയെ പരിഹസിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ഉള്ളതായും സൂചനയുണ്ട്.
തീപിടുത്തത്തെ തുടര്‍ന്ന് ഹാര്‍ബര്‍ റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വെസ്റ്റേണ്‍ റെയില്‍വേ കണ്ട്രോള് റൂം അറിയിച്ചു.
മുംബൈ: മാഹിം റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള ധാരാവി പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 12.29ഓടെ വന്‍ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് ഹാര്‍ബര്‍ റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വെസ്റ്റേണ്‍ റെയില്‍വേ കണ്ട്രോള് റൂം അറിയിച്ചു. മാഹിംബാന്ദ്ര റൂട്ടിലെ ഹാര്‍ബര്‍ ലൈനിന് ചേര്‍ന്നുള്ള കുടിലുകളാണ് തീയില്‍ പൂര്‍ണമായും കത്തി നശിച്ചത്.
സംഭവത്തില്‍ ആരും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
വിവരം ലഭിച്ചതോടെ മുംബൈ ഫയര്‍ ബ്രിഗേഡ്, ആംബുലന്‍സ്, ബി.എം.സി വാര്‍ഡ് ജീവനക്കാര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീപിടുത്തത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരവധി ഗ്യാസ് സിലിണ്ടര്‍ സ്ഫോടനങ്ങളാണ് തീ പടര്‍ന്നതിനു കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ഓവര്‍ഹെഡ് ഉപകരണങ്ങളിലേക്കുള്ള വൈദ്യുതി വിതരണവും താല്‍ക്കാലികമായി വിച്ഛേദിച്ചതായി വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. മാഹിംബാന്ദ്ര സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിനുകള്‍ നിയന്ത്രിച്ചിട്ടുണ്ടെന്നും യാത്രക്കാരനും ട്രെയിനുകള്‍ക്കും അപകട ഭീഷണി ഇല്ലെന്നാണ് റെയില്‍വേ വകുപ്പിന്റെ വിശദീകരണം.
നാട്ടില്‍ മഴ പെയ്താലും ഇല്ലെങ്കിലും വരേ മുസ്ലിം സമുദായമാണ് എല്ലാത്തിനും കാരണം എന്ന് കണ്ടെത്തുന്ന ഒരു വിദ്വേഷ സംസ്ക്കാരം വളര്‍ന്നു വലുതായിക്കഴിഞ്ഞു. കോവിഡും നിപ്പയും പോലുള്ള പകര്‍ച്ച വ്യാധികള്‍ വരേ മുസ്ലിംകള്ക്കെതിരായ വെറുപ്പുല്‍പാദനത്തിനുള്ള ഉപായങ്ങളായി വികസിപ്പിച്ചെടുത്തവരാണ് രാജ്യം ഭരിക്കുന്നത്. രോഗം വന്നോ അപകടം വന്നോ മരണപ്പെടുന്നവര് മുസ്ലിംകളായാല്‍ അതില്‍ ആഹ്ലാദിച്ചും അവഹേളിച്ചും സംസാരിക്കുന്ന മാനസിക രോഗികളെ നവസാമൂഹിക മാധ്യമങ്ങളില്‍ എത്ര വേണമെങ്കിലും കാണാം. ക്ഷേത്രച്ചുമരുകളില്‍ ‘ഐ ലൗ മുഹമ്മദ്’ എന്നെഴുതി മുസ്ലിംകളുടെ തലയില്‍ വെച്ചുകെട്ടി കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ച തീവ്ര വാദികള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നല്ല. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ അവരുപയോഗിച്ച കാറില്‍ മാഷാ അള്ളാ എന്ന സ്റ്റിക്കര്‍ ഒട്ടിച്ചത് മുസ്ലിംകളാണ് പ്രതികള്‍ എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു. രാജ്യത്ത് എവിടെയും വിജയിപ്പിച്ചെടുക്കാവുന്ന ഒരു ഫോര്‍മുല പോലെ മുസ്ലിംകളെ പ്രതിയാക്കലും അപരവല്‍ക്കരിക്കലും സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നു. മാനവികതയുടെ ശവമഞ്ചം പേറുന്ന മൃഗതുല്യരായ സോമ്പികളുടെ രാജ്യമായി നമ്മുടെ നാട് മാറിയത് എത്ര വേഗത്തിലാണ്.
ഇയ്യിടെ വായിച്ച ഒരു വാര്‍ത്ത 1996ലെ ഗാസിയാബാദ് സ്ഫോടനക്കേസില്‍ തുറുങ്കിലടച്ച ഒരാളെ ഇരുപത്തിയൊമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം വെറുതെ വിട്ടുവെന്നാണ്. പ്രസ്തുത കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പഞ്ചാബ് സ്വദേശി മുഹമ്മദ് ഇല്ല്യാസിനെയാണ് അലഹബാദ് ഹൈകോടതി വെറുതെ വിട്ടത്. പതിനാറു യാത്രക്കാര്‍ മരിക്കുകയും അമ്പതോളം പേര്‍ക്കു പരിക്കേള്‍ക്കുകയും ചെയ്ത രാജ്യത്തെ നടുക്കിയ കേസായിരുന്നു അത്. പ്രതി പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തി എന്നുപോലും രേഖപ്പെടുത്തിയ കേസാണ്. ഇപ്പോള്‍ പ്രതിയല്ല എന്ന് കണ്ടെത്തി ജസ്റ്റിസ് സിദ്ധാര്‍ത്ഥയും ജസ്റ്റിസ് റാം മനോഹര്‍ നാരായന് മിഷ്രയും മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടിരിക്കുന്നു. ഡല്‍ഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ നല്കുന്ന വിവരങ്ങള്‍ വായിച്ചും വിശകലനം ചെയതും രാജ്യത്തെ മാധ്യമങ്ങള്‍ കുളം കലക്കിക്കൊണ്ടിരിക്കുമ്പോഴാണ് മുന്‍ പറഞ്ഞ വാര്‍ത്തയും നമ്മള് വായിക്കുന്നത്. ഒരു കോലാഹലവും ഇല്ലാതെ ആ വാര്‍ത്ത വന്ന വഴിക്കു തന്നെ അപ്രത്യക്ഷമായി. ഡല്‍ഹി സ്ഫോടനത്തിനു പിന്നില്‍ കശ്മീരില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ എന്ന നിഗമനത്തിലേക്ക് പോലീസ് എത്തേണ്ട താമസം, മുസ്ലിംകളായ ഡോക്ടര്‍മാരെ മുഴുവന്‍ ഭീകരന്മാരാകാന് സാധ്യതയുള്ളവരായി കരുതണമെന്ന വാദവുമായി ഒരു മലയാളം ടി.വി ചാനല്‍ രംഗത്തെത്തിയതിനു നമ്മള് സാക്ഷിയായി.
ഗാസിയബാദ് സ്ഫോടാനേക്കസു പോലെ വര്‍ഷങ്ങള്‍ക്കു ശേഷം ആവിയായി പോയ എത്രയോ കേസുകള്‍ നമ്മുടെ മുമ്പാകെയുണ്ട്. കൊല്ലിച്ചവര്‍ അവര്‍ക്ക് വേണ്ട ഫലം കൊയ്യുകയും കൊല്ലപ്പെട്ടവര്‍ എന്തിനെന്നറിയാതെ മരിച്ചു വീഴുകയും ചെയ്ത, എത്രയോ കുടുംബങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ കണ്ണീരുണങ്ങാതെ വേദനിക്കുന്ന ദുരന്തങ്ങള്‍. ഈ പാതകങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ തിരിശീലക്ക് പിന്നിലാക്കി മുസ്ലിം സമുദായത്തെ ഭീകരസംഘമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരതയാണിത്. ഭീകരതക്ക് വളമിട്ടുകൊണ്ട് അതുവഴി നേട്ടം കൊഴിയുന്ന ദുഷ്ടശക്തികളുടെ കയ്യിലെ കളിപ്പാവയായി മാറുകയാണ് അങ്ങനെ നമ്മുടെ രാജ്യത്തിന്റെ ക്രമസമാധാന സംവിധാനങ്ങളെല്ലാം..
രാജ്യത്ത് എന്ത് സംഭവിച്ചാലും ഉടനടി ഒരു സമൂഹത്തെ ലക്ഷ്യമിട്ടു വിരല്‍ ചൂണ്ടുന്ന മുന്‍കൂറായി നിര്‍ണയിക്കപ്പെട്ട ഒരു രീതി സാര്‍വത്രികമായിരിക്കുന്നു. വിശദീകരണങ്ങളും കണക്കുകളും വസ്തുതകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ആരും ഉന്നയിക്കുന്നുമില്ല. ഒരു സ്ഫോടനം നടന്നാല്‍ അതിന്റെ തൊട്ടു പിന്നാലെ അതിന്റെ ശബ്ദത്തേക്കാള്‍ വലുപ്പത്തില്‍ ഉയരുന്ന ശബ്ദം ഏതു മതക്കാരാണതിനു പിന്നിലെന്നതാണ്. മാധ്യമങ്ങള്‍ കൂട്ടത്തോടെ സംശയാസ്പദമായ വിവരണങ്ങള്‍ മനല്‍കി അതിനെ കൊഴുപ്പിക്കുകയും ചെയ്യുന്നു. മുസ്ലിം സമൂഹത്തെ എല്ലാ ദൗര്‍ഭാഗ്യത്തിന്റെയും ദുരന്തത്തിന്റെയും കാരണക്കാരാക്കി ചിത്രീകരിക്കുന്ന ഒരു രാഷ്ട്രീയ-മാധ്യമ-പ്രചരണ കിംവദന്തിക്കൂട്ടം അതിനായി എപ്പോഴും പണിയെടുക്കുന്നു.
ഉദാഹരണങ്ങള്‍ അനവധിയാണ്. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇവ ഒരു വലിയ പദ്ധതിയുടെ സ്ഥിരമായി ആവര്‍ത്തിക്കപ്പെടുന്ന രീതിശാസ്ത്രമാണ്. ഒരു സമൂഹത്തെ രാജ്യത്തിന്റെയും ജനതയുടെയും ശത്രുവാക്കുന്ന ദാരുണവും എന്നാല്‍ മനശ്ശാസ്ത്രപരവുമായ രാഷ്ട്രീയ പരിശീലനത്തിന്റെ ഭാഗം കൂടിയാണിത്. ഇരുപത്തിയൊമ്പതു വര്‍ഷം കുറ്റക്കാരനായി ഒരു നിരപരാധി ജയിലില്‍ കിടന്നാല്‍ അതിന് ഉത്തരവാദി ആരാണ്? മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിക്കാന്‍ വേണ്ടിയുള്ള വീഴ്ചകള്‍ ആവര്‍ത്തിക്കുമ്പോള്‍, നിരപരാധികളായ പൗരന്മാരുടെ ജീവനെടുക്കുന്ന ഈ സ്ഫോടനങ്ങള്‍ ആരാണ് തീര്‍ക്കുന്നത്? ഡല്‍ഹി സ്ഫോടനവും ഇതേ വഴിയിലേയ്ക്കോ എന്ന സംശയം ജനിപ്പിക്കുന്ന തരത്തിലാണ് വാര്‍ത്തകള്‍. ക്സറ്റഡിയിലെടുത്ത പ്രതികളുടെ പേരും രൂപവും വെളിപ്പെടുത്തിയുള്ള വാര്‍ത്താ വിക്ഷേപണവും ചര്‍വ്വിത ചര്‍വ്വണവും ഒരു ഘട്ടമെത്തുമ്പോള്‍ അവര്‍ വിട്ടയക്കപ്പെടുന്നു. അവരല്ല പ്രതികളെന്ന വാര്‍ത്ത വരുന്നു. അപ്പോഴേക്കും ദേശീയ മാധ്യമങ്ങളുടെ മുന്‍കൂര്‍ നിശ്ചിതമായ കോപം മുസ്ലിംകള്ക്കെതിരെ അണപൊട്ടി ഒഴുകിക്കഴിഞ്ഞിരിക്കും.
ഇത് പൗരസമൂഹം ചേര്‍ന്നുനിന്ന് ചോദിക്കേണ്ട വലിയ ഒരു ചോദ്യമാണ്: എന്തുകൊണ്ട് ചില സംഭവങ്ങള്‍ക്ക് ”മത ഇടയാളം” ഇട്ടുകൊടുക്കാന്‍ മാധ്യമങ്ങള്‍ അത്രമേല്‍ മല്‍സരിക്കുന്നു. എന്തുകൊണ്ട് ചില സംഭവങ്ങളില്‍ അവര്‍ അത്രതന്നെ മിണ്ടാതെയാവുന്നു? കാരണം ലളിതമാണ്. തങ്ങളുണ്ടാക്കിയ നിഗമനത്തെ പിന്തുണയ്ക്കുന്ന കഥകള്‍ ലഭിക്കാത്തപ്പോള്‍ അവര്‍ വാര്‍ത്ത മുക്കിക്കളയുന്നു. സോഷ്യല്‍ മീഡിയയുടെ അല്‍ഗൊരിതങ്ങള്‍, വാട്സ്ആപ്പ് യുണിവേഴ്സ്, പ്രോപ്പഗണ്ട ചാനലുകള്‍ എല്ലാം ചേര്‍ന്ന് ഒരു വലിയ യന്ത്രം ഇന്ത്യയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. ഒരു സമൂഹത്തോട് വിരോധം പുലര്‍ത്തണം എന്ന ദുഷ്ട ആശയത്തെ സാധാരണമാക്കുന്ന ഒരു യന്ത്രം. ഈ യന്ത്രം ഇരയെയും കുറ്റവാളിയെയും മാറ്റിമറിക്കുന്നു. അത് മനുഷ്യരെ മനശ്ശാസ്ത്രപരമായി അടിമകളാക്കുന്നു. കാരുണ്യം ഇല്ലാത്ത, ചോദ്യശേഷി ഇല്ലാത്ത, സംശയിക്കാത്ത ജനങ്ങള്‍.
സത്യം വ്യക്തമായി പുറത്തു വന്നാല്‍ പല മതിലുകളും ഇടിഞ്ഞു വീഴും. മിഥ്യകള്‍ പൊളിഞ്ഞു പോകും. പഴയ പ്രചാരണങ്ങള്‍ക്ക് പിന്നിലെ തന്ത്രങ്ങള്‍ പുറത്താകുമെന്നത് എപ്പോഴും ഭരണകൂടം ഭയക്കുന്നു. ഒരു സമൂഹത്തെയൊന്നാകെ ആവര്‍ത്തിച്ച് കുറ്റവാളികളാക്കി ചിത്രീകരിക്കുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്നു. അന്വേഷണങ്ങള്‍ വഴിതെറ്റുന്നു. നിരപരാധികള്‍ക്ക് ശിക്ഷ. കുടുംബങ്ങള്‍ക്ക് തകര്‍ച്ച. ഫലമോ രാജ്യത്ത് ഭയം, വെറുപ്പ്, ഒറ്റപ്പെടുത്തല്‍. മറ്റൊരു വലിയ പിവത്തു കൂടി ഇതിനുണ്ട്. ഒരു സമൂഹത്തെ ഭീകരവാദികളായി ചിത്രീകരിക്കുന്നത് ആ സമൂഹത്തിലെ യുവാക്കളെ തന്നെ നിരാശയുടെയും ക്രോധത്തിന്റെയും ഇടയിലേക്ക് തള്ളുന്നു. ഇതാണ് യഥാര്‍ത്ഥ അപകടം. ഇപ്പോള്‍ ഉറക്കെ ചോദിക്കേണ്ട ചോദ്യമിതാണ്. ഭരണകൂടം ഭീകരവാദത്തെ ഇല്ലാതാക്കാനാണോ ശ്രമിക്കുന്നത്? അല്ലെങ്കില്‍ ഒരു സമൂഹത്തെ അതിലേക്ക് തള്ളി വിടാനാണോ ശ്രമിക്കുന്നത്?
ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
പാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
കേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
തൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി