Connect with us

GULF

യുഎഇ ഇന്ത്യ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴിതുറന്ന് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം

അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം സംഘടിപ്പിച്ചത്.

Published

on

മുംബൈ: യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വിപുലമാക്കുന്നതിന്റെ ഭാഗമായി അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം മുംബൈയില്‍ നടന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസും അബുദാബി സാമ്പത്തിക വികസന വകുപ്പും ചേര്‍ന്ന് മുംബൈയില്‍ സംഘടിപ്പിച്ച അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിരവധി മുന്‍നിര സ്ഥാപനങ്ങള്‍ പങ്കാളികളായി.

അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം സംഘടിപ്പിച്ചത്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ അബുദാബിയില്‍ വന്‍ നിക്ഷേപങ്ങള്‍ക്കുള്ള തങ്ങളുടെ സന്നദ്ധത അറിയിച്ചു.

ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ. അബ്ദുള്‍നാസര്‍ അല്‍ഷാലി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സെക്കന്‍ഡ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാമിസ് ഖല്‍ഫാന്‍ അല്‍ ദഹേരി, അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ അഹമദ് ജാസിം അല്‍ സാബി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, യുഎഇയിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഫോറത്തില്‍ പങ്കെടുത്തു. അബുദാബി ഫാമിലി ബിസിനസ് കൗണ്‍സില്‍ , അബുദാബി ചേംബര്‍ പ്രതിനിധികള്‍ ഉള്‍പ്പടെ ഉന്നതതല സാമ്പത്തിക പ്രതിനിധി സംഘം ഫോറത്തില്‍ സംബന്ധിച്ചു.

ഗ്ലോബല്‍ ബിസിനസ് ഹബ്ബായി അബുദാബി മാറുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിലെ സമാപന പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ഇന്ത്യയും യുഎഇയും തമ്മില്‍ മികച്ച സാമ്പത്തിക സഹകരണമാണ് ഉള്ളത്. ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ക്ക് കൂടുതല്‍ വിപണി സാധ്യതയാണുള്ളത്. മികച്ച നിക്ഷേപ പിന്തുണയാണ് ഭരണനേതൃത്വങ്ങള്‍ നല്‍കി വരുന്നതെന്നും കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇരുരാജ്യങ്ങളും തമ്മില്‍ നിക്ഷേപ പദ്ധതികള്‍ വിപുലമാക്കുന്നതിന് വേഗത പകരുന്ന കരാറുകളില്‍ ഇന്ത്യയിലെയും യുഎഇയിലെയും മുന്‍നിര കമ്പനികള്‍ ഒപ്പുവച്ചു. ഭക്ഷ്യസംസ്‌കരണം, ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിര്‍മ്മാണ മേഖല, ഊര്‍ജ്ജം, ക്ലീന്‍ എനര്‍ജി, ബയോടെക്‌നോളജി തുടങ്ങി വിവിധരംഗങ്ങളില്‍ മികച്ച നിക്ഷേപങ്ങള്‍ക്ക് ധാരണയായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം

Published

on

ദുബൈ: ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് വിമാനം തകര്‍ന്നുവീണു. ഇന്ത്യയുടെ ജെറ്റ് വിമാനമാണ് യുഎഇ സമയം ഉച്ചയ്ക്ക് രണ്ടേകാലോടെ തകര്‍ന്നുവീണത്.  തകര്‍ന്നുവീണയുടനെ വിമാനം കത്തിച്ചാമ്പലാകുകയായിരുന്നു.

ഈ മാസം 15ന് ആരംഭിച്ച ദുബൈ എയര്‍ഷോ ഇന്ന് അവസാനിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് അപകടമുണ്ടായത്. ഇന്ത്യന്‍ വ്യോമസേനയുടെ ‘ഇന്ത്യന്‍ ഹാല്‍ തേജസ്’ ആണ് തകര്‍ന്നുവീണത്.

Continue Reading

GULF

‘ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലനം; അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹം ഇ​സ്രായേലിനുമേൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം’: ഒ​മാ​ൻ

ഫ​ല​സ്തീ​ൻ രാ​ജ്യ​ത്തെ അ​ധീ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന ഇ​സ്രാ​യേ​ലി​ന്റെ സൈ​നി​ക​ന​ട​പ​ടി​ക​ൾ പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ​ക്ക് അ​പ​ക​ട​ക​ര​മാ​യ വെ​ല്ലു​വി​ളി​യാ​ണ്

Published

on

മ​സ്‌​ക​ത്ത്: ഫ​ല​സ്തീ​നി​ലെ വെ​ടി​നി​ർ​ത്ത​ൽ പാ​ലി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്‌​ട്ര​സ​മൂ​ഹം ഇ​സ്രാ​യേ​ലി​നു​മേ​ൽ ഫ​ല​പ്ര​ദ​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും ഫ​ല​സ്തീ​നി​ലെ പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ വെ​ടി​നി​ർ​ത്ത​ൽ അ​നി​വാ​ര്യ​മ​ണെ​ന്നും ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു. ഒ​മാ​നി​ലെ അം​ബാ​സ​ഡ​ർ​മാ​രും ന​യ​ത​ന്ത്ര​പ്ര​തി​നി​ധി മി​ഷ​നു​ക​ളു​ടെ​യും അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​ട​ന​ക​ളു​ടെ​യും മേ​ധാ​വി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഡി​പ്ലോ​മാ​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ആ​റാം വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫ​ല​സ്തീ​ൻ​പ്ര​ദേ​ശ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഗ​സ്സ​യി​ലെ ദു​ര​വ​സ്ഥ​യും യോ​ഗം ച​ർ​ച്ച ചെ​യ്തു.

ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​നു​ണ്ടാ​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നാ​യു​ള്ള മ​ധ്യ​സ്ഥ​ത​യി​ൽ അ​മേ​രി​ക്ക, ഖ​ത്ത​ർ, ഈ​ജി​പ്ത്, തു​ർ​ക്കി​യ, ഫ​ല​സ്തീ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ പ​ങ്കി​നെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. എ​ന്നാ​ൽ ഇ​സ്രാ​യേ​ൽ ഈ ​വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ആ​വ​ർ​ത്തി​ച്ച് ലം​ഘി​ച്ചു. ഇ​തു​മൂ​ലം നൂ​റു​ക​ണ​ക്കി​ന് ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. വെ​ടി​നി​ർ​ത്ത​ൽ പാ​ലി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്‌​ട്ര​സ​മൂ​ഹം ഇ​സ്രാ​യേ​ലി​ന്മേ​ൽ ഫ​ല​പ്ര​ദ​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം.

പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം. ഭാ​വി​യി​ലു​ള്ള ഏ​ത് രാ​ഷ്ട്രീ​യ​പ്ര​ക്രി​യ​യി​ലും പാ​ല​സ്തീ​ൻ ജ​ന​ത​യു​ടെ യ​ഥാ​ർ​ഥ പ്രാ​തി​നി​ധി​ത്യം ഉ​റ​പ്പാ​ക്ക​ണം. ഗ​സ്സ​യു​ടെ ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് ക്ര​മീ​ക​ര​ണ​വും പു​റ​ത്തു​നി​ന്ന് നി​യ​ന്ത്രി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും ഏ​തെ​ങ്കി​ലും ഫ​ല​സ്തീ​നി​യ​ൻ വി​ഭാ​ഗ​ത്തെ ഒ​ഴി​വാ​ക്കി​യും ആ​വ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫ​ല​സ്തീ​ൻ രാ​ജ്യ​ത്തെ അ​ധീ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന ഇ​സ്രാ​യേ​ലി​ന്റെ സൈ​നി​ക​ന​ട​പ​ടി​ക​ൾ പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ​ക്ക് അ​പ​ക​ട​ക​ര​മാ​യ വെ​ല്ലു​വി​ളി​യാ​ണ്. ഫ​ല​സ്തീ​നെ പൂ​ർ​ണ ന​യ​ത​ന്ത്ര അം​ഗീ​കാ​ര​മു​ള്ള രാ​ജ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച രാ​ജ്യ​ങ്ങ​ൾ​ക്ക് ഒ​മാ​ന്റെ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം, ഇ​ത് ഫ​ല​സ്തീ​നി​ക​ളു​ടെ സ്വ​യം നി​ർ​ണ​യാ​വ​കാ​ശ​ത്തെ​യും സ്വ​ത​ന്ത്ര രാ​ഷ്ട്ര​സ്ഥാ​പ​നം എ​ന്ന ല​ക്ഷ്യ​ത്തെ​യും പി​ന്തു​ണ​ക്കു​ന്ന ആ​ഗോ​ള ഭൂ​രി​പ​ക്ഷ​ത്തി​ന്റെ നി​ല​പാ​ട് ശ​ക്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സി​വി​ൽ, രാ​ഷ്ട്രീ​യ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്താ​രാ​ഷ്‌​ട്ര ഉ​ട​മ്പ​ടി​യെ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് അം​ഗീ​ക​രി​ച്ച തീ​രു​മാ​ന​ത്തെ മ​നു​ഷ്യാ​വ​കാ​ശ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി ഒ​മാ​ൻ ചേ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലേ​ക്കു​ള്ള പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി മ​ന്ത്രി വി​ല​യി​രു​ത്തി.

മേ​ഖ​ല​യി​ലെ സ​മ​കാ​ലീ​ന വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ദേ​ശീ​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ടും ഒ​മാ​ൻ മി​ഷ​ൻ 2040 പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ന്റെ ല​ക്ഷ്യം.രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് അം​ബാ​സ​ഡ​ർ​മാ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ അ​ർ​മേ​നി​യ, അ​സ​ർ​ബൈ​ജാ​ൻ, യു​ക്രെ​യ്ൻ എം​ബ​സി​ക​ളും ലോ​ക​ബാ​ങ്ക് ഓ​ഫി​സും ഒ​മാ​നി​ൽ തു​റ​ന്ന​ത് അ​ദ്ദേ​ഹം സ്വാ​ഗ​തം ചെ​യ്തു.

അ​ന്ത​ർ​ദേ​ശീ​യ വ്യാ​പാ​രം, നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം, സം​യു​ക്ത പ​ദ്ധ​തി​ക​ൾ, സാ​ങ്കേ​തി​ക പു​രോ​ഗ​തി, ഗ്രീ​ൻ ട്രാ​ൻ​സി​ഷ​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഒ​മാ​ൻ മി​ഷ​ൻ 2040 ന്റെ ​സ​മീ​പ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ജീ​വി​ക്കാ​നും തൊ​ഴി​ൽ ചെ​യ്യാ​നും നി​ക്ഷേ​പി​ക്കാ​നും ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ മേ​ഖ​ല​ക​ളി​ലൊ​ന്നാ​കാ​ൻ ഒ​മാ​ൻ നി​ര​ന്ത​രം പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

GULF

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്നാണ് ലഭിക്കുന്ന വിവരം. സംഘത്തിലെ ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന മാര്‍ഗത്തിലെ മുഫറഹാത്ത് പ്രദേശത്തുവച്ചുമാണ് അപകടം ഉണ്ടായത്. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു.

 

Continue Reading

Trending