Connect with us

Sports

സയ്യിദ് മുഷ്താഖ് അലി ട്രോഫി 2025: കേരള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ നായകന്‍

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിന് നേതൃത്വം നല്‍കും. യുവതാരം അഹമ്മദ് ഇമ്രാന്‍ ഉപനായകനായി തിരഞ്ഞെടുക്കപ്പെട്ടു.

Published

on

തിരുവനന്തപുരം: 2025ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിന് നേതൃത്വം നല്‍കും. യുവതാരം അഹമ്മദ് ഇമ്രാന്‍ ഉപനായകനായി തിരഞ്ഞെടുക്കപ്പെട്ടു.

നവംബര്‍ 26 മുതല്‍ ഡിസംബര്‍ 8 വരെ ലക്‌നൗവിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. മുഖ്യപരിശീലകന്‍ അമയ് ഖുറാസിയയുടെ നേതൃത്വത്തിലായിരിക്കും ടീം മത്സരിക്കുന്നത്. ടീം ഈ മാസം 22-ന് ലക്‌നൗവിലേക്ക് യാത്രതിരിക്കും.

കേരള ടീം സഞ്ജു സാംസണ്‍ (നായകന്‍), അഹമ്മദ് ഇമ്രാന്‍ (ഉപനായകന്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ധീന്‍, വിഷ്ണു വിനോദ്, നിധീഷ് എം.ഡി, ആസിഫ് കെ.എം, അഖില്‍ സ്‌കറിയ, ബിജു നാരായണന്‍, അങ്കിത് ശര്‍മ, കൃഷ്ണ ദേവന്‍, അബ്ദുല്‍ ബാസിത്, ശറഫുദ്ധീന്‍ എന്‍.എം, സിബിന്‍ ഗിരീഷ്, കൃഷ്ണ പ്രസാദ്, സാലി സാംസണ്‍, വിഘ്നേശ് പുത്തൂര്‍, സല്‍മാന്‍ നിസാര്‍. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് കെ. സി. എ പ്രതീക്ഷിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

20,000 റണ്‍സ് നേട്ടത്തിന് ഇനി 98 മാത്രം; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിലൂടെ തിരിച്ചെത്തുന്ന രോഹിത് ശര്‍മ

നിലവില്‍ ഏകദിന ക്രിക്കറ്റിലാണ് രോഹിത്തും വിരാട് കോഹ്ലിയും ഇന്ത്യക്കുവേണ്ടി സജീവം

Published

on

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലൂടെ ഇന്ത്യന്‍ വെറ്ററന്‍ താരം രോഹിത് ശര്‍മ വീണ്ടും നീല ജഴ്‌സിയണിയാന്‍ ഒരുങ്ങുന്നു. നിലവില്‍ ഏകദിന ക്രിക്കറ്റിലാണ് രോഹിത്തും വിരാട് കോഹ്ലിയും ഇന്ത്യക്കുവേണ്ടി സജീവം.

98 റണ്‍സ് കൂടി നേടിയാല്‍ രോഹിത്തിന് കരിയറിലെ അപൂര്‍വ നേട്ടം സ്വന്തമാക്കാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ 502 മത്സരങ്ങളില്‍ നിന്ന് രോഹിത് 19,902 റണ്‍സാണ് നേടിയിട്ടുള്ളത്. 98 റണ്‍സ് കൂടി ചേര്‍ത്താല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ 20,000 റണ്‍സ് ക്ലബ്ബില്‍ അദ്ദേഹം പ്രവേശിക്കും.

ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇതുവരെ ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍. സച്ചിന്‍ 34,357 റണ്‍സുമായി ലോക ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍സമ്ബാദകനാണ്. 29,000 റണ്‍സ് കടന്ന മറ്റൊരു താരവും ലോകത്ത് ഇല്ല. കുമാര്‍ സംഗക്കാര 28,016 റണ്‍സുമായി രണ്ടാം സ്ഥാനത്തും, 27,673 റണ്‍സുമായി കോഹ്ലി മൂന്നാം സ്ഥാനത്തുമാണ്. ദ്രാവിഡിന്റെ അക്കൗണ്ടില്‍ 24,208 റണ്‍സ്.

67 ടെസ്റ്റുകളില്‍ നിന്ന് 4,301 റണ്‍സ്, ട്വന്റി20യില്‍ 4,231 റണ്‍സ്, ഏകദിനത്തില്‍ 11,370 റണ്‍സ്ഇവയാണ് രോഹിത്തിന്റെ നിലവിലെ കണക്കുകള്‍. ഏകദിനത്തില്‍ 33 സെഞ്ച്വറിയും 59 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിനുണ്ട്.

2024 ട്വന്റി20 ലോകകപ്പ് കിരീടത്തിന് ശേഷം രോഹിത് ട്വന്റി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. മേയില്‍ ടെസ്റ്റിനോടും വിട പറഞ്ഞ താരം, 2027 ഏകദിന ലോകകപ്പുവരെ ഇന്ത്യക്കായി കളിക്കണമെന്ന ആഗ്രഹം വ്യക്തമാക്കിയിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനവും അഞ്ച് ട്വന്റി20 മത്സരങ്ങളും കളിക്കും. കഴുത്തിന് പരിക്കേറ്റ ശുഭ്മന്‍ ഗില്‍ ഏകദിന പരമ്പരയില്‍ കളിക്കുമോ എന്നത് ഇപ്പോഴും അനിശ്ചിതമാണ്. അങ്ങനെയെങ്കില്‍ നായകസ്ഥാനത്തേക്ക് കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് പരിഗണനയില്‍.

 

Continue Reading

Sports

മൂന്നാംദിന ടിക്കറ്റ് എടുത്ത ആരാധകരോട് ട്രാവിസ് ഹെഡിന്റെ ക്ഷമാപണം

വെറും രണ്ട് ദിവസത്തിനുള്ളില്‍ മത്സരം തീര്‍ന്നു എന്നത് ആഷസ് ചരിത്രത്തിലെ തന്നെ അപൂര്‍വ സംഭവമായി.

Published

on

പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന്റെ ഭേദപ്പെട്ട വിജയം കരസ്ഥമാക്കി. വെറും രണ്ട് ദിവസത്തിനുള്ളില്‍ മത്സരം തീര്‍ന്നു എന്നത് ആഷസ് ചരിത്രത്തിലെ തന്നെ അപൂര്‍വ സംഭവമായി.

ഓസീസിന്റെ വേഗ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ്. 83 പന്തില്‍ 123 റണ്‍സ് നേടി ഹെഡ് ഇംഗ്ലീഷ് ബൗളര്‍മാരെ തകര്‍ത്തു; 16 ഫോറുകളും നാല് സിക്സറുകളും ഉള്‍പ്പെടെ.

മത്സരശേഷം ഹെഡ് രസകരമായ ശൈലിയില്‍ മൂന്നാം ദിനത്തേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത 60,000 ക്രിക്കറ്റ് ആരാധകരോട് ക്ഷമ ചോദിച്ചു.

‘ഇംഗ്ലണ്ട് ഇന്നലെ നന്നായി പന്തെറിഞ്ഞു; ഞങ്ങളെ ഒന്ന് പ്രതിരോധത്തിലാക്കി. പക്ഷേ മത്സരം വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. എല്ലാം വളരെ വേഗത്തില്‍ നടന്നു. ഇങ്ങനെ രണ്ട് ദിവസത്തിനുള്ളില്‍ ജയിക്കാനായത് വലിയ കാര്യം തന്നെയാണ്. നാളത്തേക്ക് ടിക്കറ്റ് എടുത്ത 60,000 ആരാധകരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു,” ട്രാവിസ് ഹെഡ് പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ബാറ്റിങും ബൗളിങും രണ്ടുദിവസത്തിനുള്ളില്‍ തകര്‍ന്നടിഞ്ഞതോടെ ഓസ്‌ട്രേലിയ പരമ്പരയില്‍ തുടക്കം മുതല്‍ തന്നെ ശക്തമായ മുന്നേറ്റം നേടി.

 

Continue Reading

Sports

രണ്ട് ദിവസംകൊണ്ട് നിര്‍ണയം; 104 വര്‍ഷത്തെ റെക്കോര്‍ഡ് പുതുക്കി ഓസ്‌ട്രേലിയ

വെറും രണ്ട് ദിവസത്തിനുള്ളില്‍ മത്സരം അവസാനിച്ചതോടെ 104 വര്‍ഷത്തിനുശേഷം ഏറ്റവും വേഗത്തില്‍ ഫലം കണ്ട ആഷസ് ടെസ്റ്റ് എന്ന റെക്കോര്‍ഡും പുതുക്കി

Published

on

പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ചരിത്രജയം നേടി. വെറും രണ്ട് ദിവസത്തിനുള്ളില്‍ മത്സരം അവസാനിച്ചതോടെ 104 വര്‍ഷത്തിനുശേഷം ഏറ്റവും വേഗത്തില്‍ ഫലം കണ്ട ആഷസ് ടെസ്റ്റ് എന്ന റെക്കോര്‍ഡും പുതുക്കി. 1921-ല്‍ നോട്ടിംഗ്ഹാമില്‍ നടന്ന ആഷസ് ടെസ്റ്റാണ് അവസാനമായി രണ്ട് ദിവസത്തിനുള്ളില്‍ നിര്‍ണയമായിരുന്നത്. അന്നും ഓസ്‌ട്രേലിയ തന്നെയായിരുന്നു വിജയം നേടിയത്.

ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. 205 റണ്‍സ് വിജയലക്ഷ്യം വെറും 28.2 ഓവറില്‍ മറികടക്കുകയായിരുന്നു. ട്രാവിസ് ഹെഡ് സെഞ്ചുറിയും മാര്‍നസ് ലബുഷെയ്ന്‍ അര്‍ധസെഞ്ചുറിയും നേടി ഓസീസ് വിജയം അനായാസമാക്കി.

83 പന്തില്‍ 16 ഫോറുകളും നാല് സിക്സറുകളും അടങ്ങിയ 123 റണ്‍സിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് ട്രാവിസ് ഹെഡ് നടത്തിയത്. ലബുഷെയ്ന്‍ 49 പന്തില്‍ ഒരു സിക്സും നാല് ബൗണ്ടറിയും ഉള്‍പ്പെടുത്തി 51 റണ്‍സ് നേടി അണിചേര്‍ന്നു.

നേരത്തെ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്‌സില്‍ 164 റണ്‍സിന് ഓസ്‌ട്രേലിയ പവിഴിപ്പിച്ചിരുന്നു. 40 റണ്‍സിന്റെ ലീഡുമായി ഇറങ്ങിയ ഇംഗ്ലീഷ് ടീമിനെ ഓസീസ് പേസര്‍മാര്‍ തകര്‍ത്തു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ 172 റണ്‍സിനാണ് മറുപടി പറഞ്ഞ ഓസ്‌ട്രേലിയ 132 റണ്‍സില്‍ ഒറ്റുങ്ങിയത്.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഏഴ് വിക്കറ്റുകളുടെ തീപാറുന്ന ബൗളിംഗാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അതിന് മറുപടിയായി ഇംഗ്ലീഷ് നായകന്‍ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.

 

Continue Reading

Trending