Connect with us

business

ലാഭത്തില്‍ കോഴിക്കോട് എയര്‍പോര്‍ട്ട് മൂന്നാമത്; തിരുവനന്തപുരവും, കണ്ണൂരും പിന്നില്‍

95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം.

Published

on

മലപ്പുറം: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില്‍ ലാഭത്തില്‍ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം. കൊല്‍ക്കത്ത 482.30 കോടി, ചെന്നൈ 169.56 കോടി എന്നിവയാണ് മുന്നിലുള്ളത്. ലോക്‌സഭയില്‍ എസ്.ആര്‍. പാര്‍ഥിപന്‍ എം.പി.യുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നല്‍കിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ നഷ്ടക്കണക്ക് വിശദമാക്കിയത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 17 വിമാനത്താവളങ്ങള്‍ മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. 15 എണ്ണത്തില്‍ ലാഭവും നഷ്ടവുമില്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കൊവിഡ് പ്രതിസന്ധിമൂലം രണ്ടു വര്‍ഷം മാത്രമാണ് കോഴിക്കോട് വിമാനത്താവളം നഷ്ടത്തിലായത്. അഞ്ചുവര്‍ഷത്തിനിടെ മിക്ക വിമാനത്താവളങ്ങളും നഷ്ടത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ 201819 വര്‍ഷം 73.11 കോടി, 1920ല്‍ 69.14 കോടി എന്നിങ്ങനെയാണ് ലാഭം. കൊവിഡ് പ്രതിസന്ധി ബാധിച്ച 202021ല്‍ 59.57 കോടിയും 2122ല്‍ 22.63 കോടിയും നഷ്ടമുണ്ടായി. പുണെ 74.94 കോടി, ഗോവ 48.39 കോടി, തിരുച്ചിറപ്പള്ളി 31.51 കോടി എന്നിവയാണ് കാര്യമായി ലാഭമുണ്ടാക്കിയ മറ്റു വിമാനത്താവളങ്ങള്‍. 115.61 കോടി നഷ്ടം രേഖപ്പെടുത്തിയ അഗര്‍ത്തലയാണ് നഷ്ടക്കണക്കില്‍ മുന്നിലുള്ളത്.

ലാഭകരമായ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചതോടെയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ളവയുടെ നഷ്ടക്കണക്ക് കൂടിയത്. തിരുവനന്തപുരം വിമാനത്താവളം 110.15 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. സ്വകാര്യ പൊതു പങ്കാളിത്തത്തിലുള്ള കൊച്ചി 267.17 കോടി രൂപ ലാഭം നേടിയപ്പോള്‍ കണ്ണൂര്‍ 131.98 കോടി രൂപ നഷ്ടത്തിലാണ്. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ (എന്‍.എം.പി.) പ്രകാരം കോഴിക്കോട് അടക്കം 25 വിമാനത്താവളങ്ങള്‍ 2025 വരെ പാട്ടത്തിനു െവച്ചിരിക്കുകയാണെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

business

ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി ഇലോണ്‍ മസ്‌ക്; ഇനി ‘എക്‌സ്’

Published

on

സാന്‍ഫ്രാന്‍സിസ്‌കോന്മ സമൂഹമാധ്യമമായ ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഇനി ‘എക്‌സ്’ എന്ന് അറിയപ്പെടും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ട്വിറ്ററിന്റെ ലോഗോയും മാറി. നിലവിലെ ലോഗോയായ ‘നീലക്കുരുവി’ ഇനി ഉണ്ടാകില്ല. ഇതിനുപുറമേ, ബാങ്കിങ് ഉള്‍പ്പെടെ മറ്റു സേവനങ്ങളും ലഭ്യമാകും.

ടിറ്ററിന്റെ ലോഗോ മാറ്റി പകരം ‘എക്‌സ്’ എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ഒരു എക്‌സ് ലോഗോയുടെ ചിത്രം മസ്‌ക് ട്വീറ്റ് ചെയ്‌തെങ്കിലും പിന്‍വലിച്ചു.

 

Continue Reading

business

തമിഴ്നാട്ടില്‍ നിന്ന് കല്ല് കൊണ്ടുവരുന്നതില്‍ നിയന്ത്രണം; വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പ്രതിസന്ധി

Published

on

വിഴിഞ്ഞം തുറമുഖ നിര്‍മാണം പ്രതിസന്ധിയിലെന്ന് അദാനി ഗ്രൂപ്പ്. കല്ല് കൊണ്ടു വരുന്ന വാഹനങ്ങള്‍ക്ക് തമിഴ്നാട് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. അടുത്ത ബുധനാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

മണ്‍സൂണ്‍ കഴിയുമ്പോള്‍ ആവശ്യമായി വരുന്ന കല്ല് പരമാവധി ശേഖരിക്കുകയാണ് അദാനി ഗ്രൂപ്പ് ചെയ്തിരിക്കുന്നത്. ഇത് തമിഴ്നാട്ടില്‍ നിന്നാണ് കൊണ്ടുവരുന്നത്. എന്നാല്‍ ഇങ്ങനെ വരുന്ന വാഹനങ്ങള്‍ക്കും സഞ്ചരിക്കുന്ന പാതകള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് വെല്ലുവിളിയായിരിക്കുന്നത്.

ഇത് നിര്‍മാണ വേഗത കുറക്കുമെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ തല ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിമാസ അവലോകന യോഗത്തില്‍ വിഷയം ഉന്നയിക്കുകയും അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെടും. തുറമുഖ വകുപ്പ് പരിഹരിക്കാനുള്ള നീക്കം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 

Continue Reading

business

ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇലോണ്‍ മസ്‌ക് വീണ്ടും  ഒന്നാമതെത്തി 

Published

on

ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്.
ബെര്‍നാഡ് അര്‍നോള്‍ട്ടിനെയാണ് മസ്‌ക് മറികടന്നത്. വെള്ളിയാഴ്ച അര്‍നോള്‍ട്ടിന്റെ കമ്പനിയുടെ ഓഹരിവില 2.6 ശതമാനം ഇടിഞ്ഞിരുന്നു. ബ്‌ലുംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരമാണ് മസ്‌ക് ഒന്നാമതെത്തിയത്. ലോകത്തെ അഞ്ഞൂറ് അതിസമ്പന്നരുടെ പട്ടികയാണ് ബ്ലുംബെര്‍ഗ് പ്രസിദ്ധീകരിക്കുന്നത്. അര്‍നോള്‍ട്ടും മസ്‌കും തമ്മില്‍ കടുത്ത മത്സരമാണ് കഴിഞ്ഞ കുറേ മാസങ്ങളായി നിലനിന്നിരുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അര്‍നോള്‍ട്ട് മസ്‌കിനെ മറികടന്നിരുന്നു. ടെക് വ്യവസായത്തിന് തിരിച്ചടിയുണ്ടായതോടെയാണ് മസ്‌കിന് അതിസമ്പന്നരുടെ പട്ടികയിലെ ഒന്നാം സ്ഥാനം കൈവിടേണ്ടി വന്നത്. എന്നാല്‍ അര്‍നോള്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള എല്‍.വി.എം.എച്ച് കമ്പനിയുടെ ഓഹരി വില ഇടിഞ്ഞതോടെ മസ്‌ക് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി.

ഏപ്രിലിന് ശേഷം എല്‍.വി.എം.എച്ചിന്റെ ഓഹരി വില പത്ത് ശതമാനം ഇടിഞ്ഞിരുന്നു. ഒരു ദിവസം തന്നെ 11 ബില്യണ്‍ ഡോളറിന്റെ നഷ്ടവും അര്‍നോള്‍ട്ടിനുണ്ടായി. 92.3 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. അര്‍നോള്‍ട്ടിന് 186.6 ബില്യണ്‍ ഡോളറും.

Continue Reading

Trending