Food
ഇൻഡിഗോ വിമാനത്തിൽ വിതരണം ചെയ്ത സാൻഡ്‍വിച്ചിൽ പുഴു; മാപ്പു പറഞ്ഞ് കമ്പനി
മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരി ദുരനുഭവം നേരിട്ടത്.

വിമാനയാത്രക്കിടെ വിതരണം ചെയ്ത സാൻഡ്‍വിച്ചിൽ പുഴു. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരി ദുരനുഭവം നേരിട്ടത്. തുടർന്ന് ഇതിന്റെ ചിത്രങ്ങൾ കുശ്ബു ഗുപ്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇമെയിൽ മുഖേന ഇൻഡിഗോ അധികൃതർക്ക് ഉടൻ പരാതി നൽകുമെന്നും യുവതി വ്യക്തമാക്കി.
ഒരു പബ്ലിക് ഹെൽത്ത് പ്രഫഷണൽ എന്ന നിലയിൽ സാൻഡ്‍വിച്ചിന്റെ ഗുണനിലവാരം നല്ലതല്ലെന്ന് അറിയിച്ചിട്ടും ഫ്ലൈറ്റ് അറ്റന്റന്റ് മറ്റ് യാത്രക്കാർക്ക് സാൻഡ്‍വിച്ച് നൽകുന്നത് തുടരുകയായിരുന്നു.
യാത്രക്കാരിൽ കുട്ടികളും പ്രായമായവരുമുണ്ട്. ആർക്കെങ്കിലും അണുബാധയുണ്ടായാലോ…”-എന്നുപറഞ്ഞാണ് യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്. തനിക്ക് നഷ്ടപരിഹാരമോ റീഫണ്ടോ ഒന്നും വേണ്ടെന്നും പകരം, യാത്രക്കാരുടെ ആരോഗ്യവും സുരക്ഷിതത്വവും ആണ് മുൻഗണനയെന്ന് കമ്പനി ഉറപ്പുവരുത്തിയാൽ മാത്രം മതിയെന്നും അവർ കൂട്ടിച്ചേർത്തു.
അതിനു പിന്നാലെ യുവതിക്ക് നേരിട്ട ദുരനുഭവത്തിൽ മാപ്പു പറഞ്ഞ് ഇൻഡിഗോ അധികൃതർ എത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും വ്യക്തമാക്കി. ‘ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന 6ഇ 6107 വിമാനത്തിൽ നേരിട്ട ആശങ്ക യാത്രക്കാരിലൊരാൾ പങ്കുവെച്ചു.
”ഈയവസരത്തിൽ, വിമാനത്തിൽ ഭക്ഷണ-പാനീയ സേവനത്തിന്റെ ഉയർന്ന നിലവാരം നിലനിർത്താനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഊന്നിപ്പറയാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. അന്വേഷണത്തിന് ശേഷം ഞങ്ങളുടെ ജീവനക്കാർ സംശയാസ്പദമായ പ്രത്യേക സാൻഡ്‌വിച്ചിന്റെ സേവനം ഉടൻ നിർത്തി.
അതേകുറിച്ച് അന്വേഷിക്കുകയാണ്. ഉചിതമായ നടപടികൾ കൈക്കൊള്ളുന്നുവെന്ന് ഉറപ്പുതരുന്നു. യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യമുണ്ടായതിൽ ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.”-എന്നായിരുന്നു ഇൻഡിഗോ അധികൃതരുടെ പ്രതികരണം.
Food
ഷവര്‍മ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; യുവതി മരിച്ചു
പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.

ചെന്നൈയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ചു. തിരുവീഥി അമ്മന്‍ സ്ട്രീറ്റിലെ താമസക്കാരിയായ ശ്വേത(22) ആണ് മരിച്ചത്. പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.
ഒരാഴ്ച മുമ്പ് ശ്വേത ഷവര്‍മ്മ കഴിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ മീന്‍ കറിയും കഴിച്ചു. ഇതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന പറയുന്നു. ഛര്‍ദ്ദിച്ച് അവശയായ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില ഗുരുതരമായതോടെ സ്റ്റാന്‍ലി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഈ മാസം 18നാണ് ശ്വേത മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയുകയൊള്ളു എന്ന് പൊലീസ് അറിയിച്ചു.
Food
മുസ്‍ലിംകൾ ഭക്ഷണത്തിൽ തുപ്പുന്നു; ഹൈദരാബാദിലും ഹോട്ടലുടമകൾ പേര് പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി എം.എൽ.എ
തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.

മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി തെലങ്കാനയിലെ വിവാദ ബി.ജെ.പി എം.എൽ.എ രാജ സിങ്. മുസ്‍ലിംകൾ തുപ്പൽ ജിഹാദാണ് നടത്തുകയാണെന്ന് രാജ സിങ് പറഞ്ഞു. മുസ്‍ലിംകൾ ഹോട്ടലുകളിൽ വിൽക്കുന്ന ഭക്ഷണത്തിൽ തുപ്പുകയാണെന്ന് ചെയ്യുന്നതെന്ന് രാജ സിങ് ആരോപിച്ചു.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സർക്കാറുകൾക്ക് സമാനമായി ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ തെലങ്കാന സർക്കാറും ആവശ്യപ്പെടണം. യു.പിയിൽ കാവടി യാത്രക്കിടെ ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. മുസ്‍ലിംകൾ ഭക്ഷണത്തിലും വെള്ളത്തിലും തുപ്പിയാണ് ആളുകൾക്ക് നൽകുന്നത്. തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.
ഹോട്ടലുകൾക്ക് ഹിന്ദു പേരുകളിട്ട് ആളുകളെ കബളിപ്പിക്കാനുള്ള ശ്രമം ഇവർ നടത്തുന്നുണ്ട്. ഇതിനെതിരെ ഹിന്ദു സഹോദരങ്ങൾ ജാഗ്രത പാലിക്കണമെന്നും രാജ സിങ് പറഞ്ഞു. അതേസമയം, കാവടി യാത്ര വഴിയിലെ ഹോട്ടലുകളുടെ ഉടമകൾ പേര് പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്റെ ഉത്തരവിനെതിരായ സുപ്രീംകോടതി സ്റ്റേ തുടരുകയാണ്.
കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് ഉത്തർ പ്രദേശ് സർക്കാർ പുറപ്പെടുവിച്ചത്. കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റസ്റ്റാറന്‍റുകൾ, ഹോട്ടലുകൾ, പഴക്കടകൾ തുടങ്ങിയവയുടെ ഉടമകളുടെ പേരുകൾ കടക്കുമുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തിൽ മുസഫർനഗർ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സർക്കാർ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.
Food
മഹാരാഷ്ട്രയിൽ കുട്ടികൾക്ക് കൊടുത്ത ഭക്ഷണപ്പായ്ക്കറ്റിൽ ചത്ത പാമ്പ്; അന്വേഷണം
ഭക്ഷണപ്പൊതികൾ കരാറുകാരൻ നേരിട്ട് എത്തിക്കുന്നതാണെന്ന് അധികൃതർ

അങ്കണവാടിയിൽ വിതരണം ചെയ്ത ഭക്ഷണപ്പായ്ക്കറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി. മഹാരാഷ്ട്രയിലെ സാംഗ്‌ലി ജില്ലയിലാണ് സംഭവം. പലൂസ് സ്വദേശികളായ ദമ്പതികളാണ് തങ്ങളുടെ കുട്ടിക്ക് ലഭിച്ച ഭക്ഷണപ്പായ്ക്കറ്റിൽ പാമ്പിനെ കണ്ടെത്തിയതായി പരാതിപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട അങ്കണവാടി വർക്കേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് ആനന്ദി ഭോസലെ അറിയിച്ചു.
ആറുമാസം മുതൽ മൂന്ന് വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് അങ്കണവാടികളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നത്. ഇതുപ്രകാരം പാലൂസിലെ അങ്കണവാടിയിലും ഭക്ഷണപ്പായ്ക്കറ്റ് വിതരണം ചെയ്തിരുന്നു. ഇവിടെ തിങ്കളാഴ്ച വിതരണം ചെയ്ത ഭക്ഷണപ്പായ്ക്കറ്റിലാണ് പാമ്പിനെ കണ്ടെത്തിയത്. പായ്ക്കറ്റിൽ പാമ്പിനെ കണ്ടയുടൻ ദമ്പതികൾ ഫോട്ടോ എടുത്ത് അങ്കണവാടി ജീവനക്കാരിക്ക് അയച്ചു. തുടർന്നാണ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഭക്ഷണപ്പൊതികൾ കരാറുകാരൻ നേരിട്ട് എത്തിക്കുന്നതാണ് എന്നത് കൊണ്ടു തന്നെ വീഴ്ച പറ്റിയത് ഇയാളുടെ ഭാഗത്ത് നിന്നാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. കരാറുകാരനെ കുറിച്ച് നേരത്തേ പരാതികൾ ലഭിച്ചിട്ടുള്ളതായി സാംഗ്‌ലി പരിഷത്ത് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സന്ദീപ് യാദവ് വ്യക്തമാക്കുന്നുമുണ്ട്.
ദമ്പതികളല്ലാതെ മറ്റാരും പാമ്പിനെ കണ്ടിട്ടില്ല എന്നതിനാൽ ദമ്പതികൾ അയച്ച ഫോട്ടോ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പായ്ക്കറ്റിലെ ഭക്ഷണത്തിന്റെ സാംപിളുകൾ ഫൂഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) ശേഖരിക്കുകയും ചെയ്തു.
വിഷയം നിയമസഭയിൽ ഉന്നയിച്ച പാലൂസ് എംഎൽഎ വിശ്വജീത് കദം ഗുരുതര വീഴ്ച എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. വീഴ്ച വരുത്തിയവർക്കെതിരെ ഗുരുതര നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
india2 days ago
ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി നിയമനം; പട്ടിക രാജ്ഭവന് കൈമാറി