Environment
ഡൽഹിയിലും കശ്മീരിലും ഭൂചലനം
ഉത്തരേന്ത്യയില്‍ ഭൂചലനം. കിഴക്കന്‍ ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുശേഷം ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനമുണ്ടായി.
ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമുണ്ടായ ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ ആഘാതത്തില്‍ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ ഇളകുന്നതിന്റെ വിഡിയോകള്‍ നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കഴിഞ്ഞ മാസവും ഡല്‍ഹിയില്‍ ഭൂചലനമുണ്ടായിരുന്നു.
Environment
ആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
ഈ നെബുളയുടെ വലുപ്പം നമ്മുടെ ക്ഷീരപഥത്തിന്റെ നാലിരട്ടിയാണെന്നാണ് പഠനനിഗമനം.
മലപ്പുറം: ഒരിക്കല്‍ വീട്ടുമുറ്റത്ത് നിന്ന് ആകാശത്തേക്ക് കൗതുകത്തോടെ നോക്കിനിന്നിരുന്ന ആ ബാലിക ഇന്ന് ലോകശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. പ്രപഞ്ചത്തിന്റെ അതീവ ദൂരെ ഒളിഞ്ഞിരുന്ന ഭീമന് വാതകമേഘത്തെ (നെബുല) കണ്ടെത്തി മലപ്പുറം ചുങ്കത്തറ സ്വദേശിയായ ഡോ. രഹന പയ്യശ്ശേരി ലോകശാസ്ത്രലോകത്തിന്റെ ശ്രദ്ധനേടി. സ്പെയിനിലെ CEFCA ഇന്‍സ്റ്റിറ്റ്യൂട്ടിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോയായ രഹനയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ‘ഇനോര്‍മസ് ലൈമാന്‍ ആല്‍ഫ നെബുല’ വിഭാഗത്തില്‍പ്പെടുന്ന അതീവ അപൂര്‍വമായ ഈ നെബുലയെ കണ്ടെത്തിയത്. കണ്ടെത്തലിനായി നല്‍കിയിരിക്കുന്ന പേര് ‘രാ-ജാവി’ (Rahana’s Javalambre) എന്നാണ്. രഹനയുടെ പേരിലെ ‘ര’യും പഠനം നടന്ന Javalambre Observatoryയുടെ ‘ജ’യും ചേര്‍ത്താണ് ഈ പേരാക്കിയത്. ഈ നെബുളയുടെ വലുപ്പം നമ്മുടെ ക്ഷീരപഥത്തിന്റെ നാലിരട്ടിയാണെന്നാണ് പഠനനിഗമനം. ഹൈഡ്രജന്‍, ഹീലിയം, കൂടാതെ ലോഹസമ്പുഷ്ഠമായ വാതകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് 1100 കോടി പ്രകാശവര്‍ഷം അകലെയുള്ള പ്രപഞ്ചത്തിന്റെ ഇന്നത്തെ പ്രായത്തിന്റെ വെറും 20 ശതമാനം മാത്രമായിരുന്ന കാലഘട്ടത്തിലെ ദൃശ്യമാണ്. ജവാലാംബ്ര ആസ്ട്രോഫിസിക്കല്‍ ഒബ്സര്‍വേറ്ററിയിലെ അത്യാധുനിക ടെലിസ്കോപ്പുകളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍ സാഫല്യം കണ്ടത്. സ്പെയിന്, ബ്രസില്‍, ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ഗവേഷകര്‍ രഹനയുടെ സംഘത്തിലുണ്ടായിരുന്നു. വിദ്യാഭ്യാസ – ഗവേഷണങ്ങളിലൂടെ ഉയരങ്ങള്‍ കീഴടക്കിയ രഹനയുടെ ജീവിതയാത്രയും ശ്രദ്ധേയമാണ്. ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം, കോട്ടയം എംജി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സില്‍ നിന്ന് പിഎച്ച്.ഡി നേടിയതിനു ശേഷം, ചൈനയിലെ ഷാങ്ഹായ് ആസ്ട്രോണമിക്കല്‍ ഒബ്സര്വേറ്ററിയില് ഗവേഷണം നടത്തി. പിന്നീട് സ്പെയിനിലേക്ക് മാറിയാണ് ഈ വലിയ നേട്ടത്തിലേക്ക് അവര്‍ എത്തിയത്. ചുങ്കത്തറ തച്ചംകോട് പയ്യശ്ശേരി തണ്ടുപാക്കല്‍ ഉസ്മാനും റംലത്തും ആണ് ഡോ. രഹനയുടെ മാതാപിതാക്കള്‍.
Environment
യുപിയില്‍ ദിനോസറിന്റെതെന്ന് കരുതപ്പെടുന്ന ഫോസില്‍ കണ്ടെത്തി
സഹറന്പൂര് ജില്ലയിലെ സഹന്‍സറ നദീതീരത്താണ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെടുത്തത്.
ഉത്തര്‍പ്രദേശില്‍ ട്രൈസെറാടോപ്പ്സ് വിഭാഗത്തിലെ ദിനോസറിന്റെതെന്ന് കരുതപ്പെടുന്ന ഫോസില്‍ ഭാഗങ്ങള്‍ കണ്ടെത്തി. സഹറന്പൂര് ജില്ലയിലെ സഹന്‍സറ നദീതീരത്താണ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെടുത്തത്.
മൂന്ന് കൊമ്പുകളുള്ള ദിനോസര്‍ വിഭാഗമായ ട്രൈസെറാടോപ്പ്സിന്റെ മൂക്കിന്റെ ഭാഗമാണ് കണ്ടെത്തിയതെന്ന് നാച്ചുറല്‍ ഹിസ്റ്ററി ആന്‍ഡ് കണ്‍സര്‍വേഷന്‍ സെന്ററിന്റെ സ്ഥാപകന്‍ മുഹമ്മദ് ഉമര്‍ സെയ്ഫ് പറഞ്ഞു.
100.5 ദശലക്ഷം വര്‍ഷങ്ങള്‍ക്കും 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കും ഇടയിലുള്ള അവസാന ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണ് െ്രെടസെറാടോപ്പ്സുകള്‍ ജീവിച്ചിരുന്നത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നിരവധി ഫോസിലുകള്‍ സമീപ വര്‍ഷങ്ങളില്‍ ഈ പ്രദേശത്ത് നിന്ന് ഖനനം ചെയ്തതെടുത്തിട്ടുണ്ട്.
Environment
വയനാട് ജില്ലയില്‍ നാളെയും അവധി
വയനാട് ജില്ലയില്‍ നാളെയും അവധി
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ് സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗന്‍വാടികള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ് സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. മോഡല്‍ റസിഡന്‍ഷ്യല്‍, നവോദയ സ്കൂളുകള്‍ക്ക് അവധി ബാധകമല്ലെന്നും കലക്ടര്‍ അറിയിച്ചു
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala22 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala23 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

