Connect with us

News

ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 350 റണ്‍സ് വിജയലക്ഷ്യം

120 പന്തില്‍ 11 ഫോറും 7 സിക്‌സുമുള്‍പ്പടെ 135 റണ്‍സാണ് വിരാട് നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ 52ാം സെഞ്ച്വറിയാണിത്. 51 പന്തില്‍ 5 ഫോറും 3 സിക്‌സുമടക്കം 57 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.

Published

on

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് 350 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. ഇന്ത്യക്കായി വിരാട് കൊഹ്‌ലി സെഞ്ച്വറിയും, കെ.എല്‍ രാഹുലും രോഹിത്തും അര്‍ധസെഞ്ച്വറിയും നേടി. 120 പന്തില്‍ 11 ഫോറും 7 സിക്‌സുമുള്‍പ്പടെ 135 റണ്‍സാണ് വിരാട് നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ 52ാം സെഞ്ച്വറിയാണിത്. 51 പന്തില്‍ 5 ഫോറും 3 സിക്‌സുമടക്കം 57 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.

നേരത്തെ നാലാം ഓവറില്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ട്ടമായ ഇന്ത്യ രോഹിത് വിരാട് കൂട്ടുകെട്ടിന്റെ ബലത്തിലാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 136 കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. കെ.എല്‍ രാഹുലും 60 (56) അര്‍ധ സെഞ്ച്വറി കുറിച്ചു.

ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ യാന്‍സന്‍, നാന്‍ഡ്രെ ബര്‍ഗര്‍, കോര്‍ബിന്‍ ബോഷ്, ഓട്ട്‌നീല്‍ ബാര്‍ട്ടമാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

india

ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ

ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.

Published

on

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.

35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്‍. ഷണ്‍മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

സ്‌കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്‌കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്‌നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു

സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.

Published

on

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.

ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്‌പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.

വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Continue Reading

Trending