Connect with us

india

ആസ്ട്രലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി; ഗ്രാന്റ്സ്ലാം പോരാട്ടം അവസാനിപ്പിച്ച് സാനിയ

ബ്രസീലില്‍ നിന്നുള്ള ലൂസിയ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് ടീമിനോട് 7-6, 6-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്

Published

on

ആസ്ട്രലിന്‍ ഓപ്പണ്‍ ടെന്നിസ് മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. കലാശപ്പൊരാട്ടത്തില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യമാണ് പുറത്തായത്. ബ്രസീലില്‍ നിന്നുള്ള ലൂസിയ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് ടീമിനോട് 7-6, 6-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്. സാനിയയുടെ കരിയറിലെ അവസാന ഗ്രാന്റ്സ്ലാം മത്സരമായിരുന്നു ഇത്. മൂന്ന് വീതം ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ വനിതാ താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഇത് തന്റെ അവസാന ഗ്രാന്റ്സ്ലാം ആയിരിക്കുമെന്ന് സാനിയ നേരത്തെ അറിയിച്ചിരുന്നു.

india

കൂട്ടിയിടിയുടെ വക്കില്‍ എയര്‍ ഇന്ത്യയും നേപ്പാള്‍ എയര്‍ലൈന്‍സും; വീഴ്ച വരുത്തിയ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മാര്‍ച്ച് 24ന് നേപ്പാളില്‍ വെച്ചാണ് സംഭവം

Published

on

എയര്‍ ഇന്ത്യ വിമാനവും നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനവും പറക്കലിനിടെ കൂട്ടിയിടി അപകടത്തില്‍ നിന്ന് ഒഴിവായത് തലനാരിഴക്ക്. ഇരു വിമാനങ്ങളും അപകടം ഉണ്ടാക്കും വിധം അടുത്തെത്തിയെങ്കിലും പൈലറ്റുമാരുടെ സമയോചിത ഇടപെടല്‍ മൂലം വലിയ ദുരന്തം ഒഴിവായി.

മാര്‍ച്ച് 24ന് നേപ്പാളില്‍ വെച്ചാണ് സംഭവം. എയര്‍ ഇന്ത്യ വിമാനവും നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനവും പറക്കലിനിടെ പരസ്പരം അടുത്തതുകയായിരുന്നു. വിമാനം പരസ്പരം അടുത്തെത്തി എന്ന് മനസ്സിലാക്കിയ നേപ്പാള്‍ എയര്‍ലൈന്‍സിന്റെ പൈലറ്റ് വിമാനം താഴേക്ക് താഴ്ത്തി പറത്തുകയായിരുന്നു.

സംഭവത്തില്‍ മൂന്ന് എയര്‍ ട്രാഫിക് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിക്കാന്‍ നേപ്പാള്‍ ഏവിയേഷന്‍ അതോറിറ്റി മൂന്നംഗ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്.

Continue Reading

india

കായല്‍ സംരക്ഷിച്ചില്ല; കേരളത്തിന് ഗ്രീന്‍ ട്രിബ്യൂണല്‍ 10 കോടി പിഴ

Published

on

കായല്‍ സംരക്ഷണത്തില്‍ഡ വീഴ്ച വരുത്തിയ കേരളത്തിന് 10 കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണല്‍. പരിസ്ഥതി പ്രവര്‍ത്തകനായ കെവി ഹരിദാസ് നല്‍കിയ പരാതിയില്‍ ട്രിബ്യൂണല്‍ ചെയര്‍മാന്‍ ആദര്‍ശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

വേമ്പനാട്, അഷ്ടമുടി കായലുകളുടെ മലീനികരണം തടയുന്നതിനായി നടപടി എടുക്കതിരുന്നതിനാണ് നടപടി.

 

Continue Reading

india

അയോഗ്യനാക്കപ്പെട്ട എം.പി ; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി

Published

on

തനിക്കെതിരെയുള്ള ലോക്‌സഭാ നടപടികൾക്ക് പിന്നാലെ രാഹുല്‍ഗാന്ധി ട്വിറ്റര്‍ ബയോയില്‍  മാറ്റം വരുത്തി.അയോഗ്യനാക്കപ്പെട്ട എം പി എന്നാണ് ഇപ്പോൾ ബയോയിലുള്ളത്. മാനനഷ്ട കേസിൽ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കി വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു.ഇതിനെ തുടർന്നാണ് രാഹുൽ ഗാന്ധി ലോക്‌സഭ എംപി എന്ന ബയോ, അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റിയിരിക്കുന്നത്

Continue Reading

Trending