Connect with us

News

എ.ഐ ആയുധമാക്കി ചൈനീസ് ഹാക്കര്‍മാര്‍; ലോകത്തെ ഞെട്ടിച്ച സൈബര്‍ ഭീഷണി

ഹാക്കിങ് ഉള്‍പ്പെടെയുള്ള സൈബര്‍ ചാരവൃത്തികള്‍ക്ക് ഐഎയെ ആയുധമാക്കി ചൈനീസ് ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ആന്ത്രോപിക്

Published

on

വാഷിങ്ടണ്‍: ഹാക്കിങ് ഉള്‍പ്പെടെയുള്ള സൈബര്‍ ചാരവൃത്തികള്‍ക്ക് ഐഎയെ ആയുധമാക്കി ചൈനീസ് ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് അമേരിക്കന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ആന്ത്രോപിക് വലിയ വെളിപ്പെടുത്തല്‍ നടത്തി. അവരുടെ തന്നെയുള്ള ക്ലോഡ് ഐഎ ഉപയോഗിച്ചാണ് ഈ ആക്രമണം നടന്നതെന്ന വിവരമാണ് ടെക് ലോകത്തെ ഞെട്ടിക്കുന്നത്. ഇത്രയും വലിയ തോതില്‍ ഐഎ ഉപയോഗിച്ച് സൈബര്‍ ആക്രമണം നടക്കുന്നതും അത് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നതും ഇതാദ്യമായാണ്. ടെക്കമ്പനികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കെമിക്കല്‍ നിര്‍മ്മാതാക്കള്‍ എന്നിവ ഉള്‍പ്പെടെ 30ല്‍ അധികം സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടതായാണ് ആന്ത്രോപിക് പറയുന്നത്. ഹാക്കര്‍മാര്‍ കമ്പനികളുടെ ഡാറ്റാബേസുകളില്‍ നിന്ന് ഉപയോക്താക്കളുടെ പാസ്വേഡുകളും വ്യക്തിവിവരങ്ങളും ശേഖരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമം വലിയ വിജയമായില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. മനുഷ്യരുടെ ഇടപെടല്‍ ഇല്ലാത്ത ‘ഓട്ടോമേറ്റഡ്’ ഐഎ ആക്രമണത്തിന്റെ ആദ്യ വലിയ ഉദാഹരണം കൂടിയാണിതെന്ന് ആന്ത്രോപിക് ചൂണ്ടിക്കാട്ടുന്നു. ആന്ത്രോപിക് കണ്ടെത്തലുകള്‍ സിബിഎസ് ന്യൂസിനോട് പങ്കുവെച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കമ്പനി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്്. സെപ്റ്റംബര്‍ പകുതിയോടെയാണ് സംശയാസ്പദമായ പ്രവര്‍ത്തനം കണ്ടെത്താനായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് ഹാക്കര്‍മാരുടെ പങ്ക് വെളിവായത്. പരമ്പരാഗത ഹാക്കിംഗില്‍ നിന്ന് വ്യത്യസ്തമായി, ഇത്തരം ഐഎ ആക്രമണങ്ങള്‍ക്ക് വളരെ കുറഞ്ഞ മനുഷ്യ ഇടപെടലാണ് ആവശ്യമായതെന്നും നുഴഞ്ഞുകയറ്റം കണ്ടെത്തുക പോലും ദുഷ്‌കരം ആണെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. ഐഎ സൈബര്‍ ആക്രമണങ്ങള്‍ ഇനി വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് ആന്ത്രോപിക് നല്‍കുന്ന ഗൗരവമായ മുന്നറിയിപ്പ്. ”പ്രൊഫഷണല്‍ ഹാക്കര്‍മാരേക്കാള്‍ വിലകുറവില്‍ വളരെ വേഗം പ്രവര്‍ത്തിക്കുന്ന ഐഎ ഏജന്റുമാര്‍ സൈബര്‍ കുറ്റവാളികളെ ആകര്‍ഷിക്കുന്നു’ എന്ന് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (MIT) ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു

സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി

Published

on

കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പുലര്‍ച്ചെയോടെയാണ് പൊട്ടി്. ഇതോടെ സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി. റോഡിന്റെ നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

റോഡില്‍ വലിയ തോതില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമായിട്ടുണ്ട്. പൈപ്പ് പൊട്ടുന്നത് സ്ഥിരം പ്രശ്‌നമായി മാറിയിരികയാണെന്നും ഇതുമൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു, അതിനുശേഷവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

 

Continue Reading

kerala

ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു

തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

Published

on

കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.

Continue Reading

kerala

കാസര്‍കോട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Published

on

കാസര്‍കോട് കാറും താര്‍ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിര്‍സാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

Continue Reading

Trending