Art
നെഗറ്റീവുകളോട് നോ പറയാന്‍ ശീലിക്കണം: അങ്കുര്‍ വാരിക്കൂ
‘സംരംഭകത്വം സ്വയം കണ്ടെത്തലിന്റെ ഏറ്റവും കഠിനമായ രൂപം. സത്യസന്ധത വിജയത്തിലേക്കുള്ള വഴി’

ഷാര്‍ജ: നിത്യ ജീവിതത്തില്‍ ആസൂത്രണങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ആസൂത്രണമില്ലായ്മ ലക്ഷ്യം നേടാന്‍ സഹായിക്കില്ലെന്നും അത് പരാജയത്തിനുമിടയാക്കുമെന്നും സംരംഭകനും കോണ്ടന്റ് ക്രിയേറ്ററും ബെസ്റ്റ് സെല്ലിംഗ് ഓഥറുമായ അങ്കുര്‍ വാരിക്കൂ. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ഇന്റലക്ച്വല്‍ ഹാളില്‍ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ആസൂത്രണ വിജയങ്ങള്‍ നിങ്ങളെ ഉന്നതിയിലെത്തിക്കും. പ്‌ളാന്‍ എ, ബി, സി, ഡി…അങ്ങനെ കരുതലോടു കൂടി മുന്നേറുന്നവര്‍ക്ക് ലക്ഷ്യം നേടാനാകും. അതില്ലാത്തവര്‍ക്ക് വിജയം അകലെയായിരിക്കും. സമയത്തെ നാം നമുക്കൊത്ത് മാനേജ് ചെയ്യാന്‍ പഠിക്കണം. എന്റെ തന്നെ ജീവിത ക്രമം അതിനുദാഹരണമായി പറയാനാകും. ഇപ്പോള്‍ സമയം രാത്രി 9 കഴിഞ്ഞു. ഈ സമയത്ത് സാധാരണയായി ഞാന്‍ നാട്ടില്‍ ഉറങ്ങുന്ന സമയമാണ്. പക്ഷേ, ഇവിടെ നിങ്ങള്‍ക്ക് മുന്നില്‍ ഇരിക്കുന്നത് ഈ സംവാദത്തിലൂടെ നിങ്ങളില്‍ നിന്ന് അറിയാനും എന്റെ അറിവുകളെ നിങ്ങള്‍ക്ക് പങ്കു വെക്കാനും മാത്രമാണ്. വിഷയത്തിലേക്ക് വന്നാല്‍, ആസൂത്രണത്തെ നാം കയ്യിലൊതുക്കി മുന്നോട്ടു പോകണം. അതില്‍ സൂക്ഷ്മതയും കണിശതയും പാലിച്ച് പോവുക. വിജയം സുനിശ്ചിതമായിരിക്കും.
നെഗറ്റീവുകളോട് നോ പറയാന്‍ ശീലിക്കണം. അത്തരം ബന്ധങ്ങള്‍ നിലനില്‍ക്കുന്നുവെങ്കില്‍ മുറിച്ചു കളയണം. അനാവശ്യമായ ആശയ വിനിമയം, അത് ഏത് ഉപാധിയിലുള്ളതായാലും ഒഴിവാക്കുക. ഞാന്‍ എന്നെ തന്നെയാണ് അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്റെ വീട്ടില്‍ ടിവിയില്ല. ഞാന്‍ ന്യൂസ് കാണാറില്ല. എന്റെ ടാര്‍ഗറ്റുകള്‍ നേടുന്നതില്‍ ഞാന്‍ കരുതലോടെ മുന്നോട്ടു പോകുന്നു. ജീവിതം പ്‌ളാന്‍ ചെയ്യാനുള്ളതാണ്. പറ്റാത്ത സുഹൃദ് ബന്ധങ്ങള്‍ എനിക്കില്ല. ഞാന്‍ വളരെ വേഗത്തില്‍ സഞ്ചരിക്കാനിഷ്ടപ്പെടുന്നു. ഒച്ചിന്റെ വേഗമുള്ളവരെ ഞാന്‍ കൂടെ കൂട്ടാറില്ല.
‘ഡു എപിക് ഷിറ്റ്’ ആദ്യ പുസ്തകമായിരുന്നു. അതൊരു സീറോ സ്ട്രക്ചറുള്ള പുസ്തകമായിരുന്നു. അതില്‍ തുടക്കമോ ഒടുക്കമോ ഇല്ല. ഏത് പേജും തുറന്ന് വായിക്കാം. വായനയുടെ തുടര്‍ച്ചക്ക് ഒന്നും സംഭവിക്കില്ല. വായന പല രീതികളില്‍ ആസ്വദിക്കുന്നവര്‍ക്കത് ഏറെ ഉപകാരപ്പെട്ടുവെന്ന് കരുതുന്നു. സൗകര്യപ്രദമായ വായനയെ അത് പ്രോല്‍സാഹിപ്പിക്കുന്നു. ഇത് രണ്ടാമത്തെ പുസ്തകമാണ്. തലമുറകള്‍ പുസ്തക വായന നിര്‍ത്തിയിടത്തായിരുന്നു എന്റെ പുസ്തകം കൂടുതല്‍ വായിക്കാന്‍ അവര്‍ തയാറായത്. ഈ പുസ്തകവും (ഗെറ്റ് എപിക് ഷിറ്റ് ഡണ്‍) അല്‍ഭുകരമായ വായന പ്രദാനം ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. ഇതിനൊരു ദാര്‍ശനിക ഔന്നത്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സോക്രട്ടീസും പ്‌ളേറ്റോയും അഥവാ, ശിഷ്യനും ഫിലോസഫറും തമ്മിലുള്ള സംവാദം പോലെ ഇത് അനുഭവപ്പെടുമെന്നാണ് എനിക്ക് പറയാനുള്ളത്.
ആമുഖം ആവശ്യമില്ലാത്ത ടെക് പ്രഭാഷകന്‍ കൂടിയാണ് യൂ ട്യൂബില്‍ ലക്ഷങ്ങളുടെ ഫോളോവേഴ്‌സുള്ള അങ്കുര്‍ വരിക്കൂ. സംരംഭകനും ഗ്രന്ഥകാരനും കോണ്ടന്റ് ക്രിയേറ്ററും തുടങ്ങി ബഹുമുഖ മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വമാണ് അദേദഹം. പുത്തന്‍ ചിന്തകളും പാലിക്കാന്‍ പ്രായോഗികമായ ഫിലോസഫിയും അവതരിപ്പിച്ചു കൊണ്ട് പുതുകാലത്ത് ജനഹൃദയങ്ങളില്‍ സ്വാധീനം നേടിയിരിക്കുന്നു അദ്ദേഹം. സ്വയം കണ്ടെത്തലിന്റെ ഏറ്റവും കഠിനമായ രൂപമാണ് സംരംഭകത്വമെന്നും സത്യസന്ധതയാണ് വിജയത്തിലേക്കുള്ള വഴിയെന്നും അദ്ദേഹം വിശ്വസിക്കുന്നു. സംസ്‌കാരം, വിജയം, മികവ് നേടല്‍ അങ്ങനെ വ്യത്യസ്ത തലങ്ങളില്‍ അദ്ദേഹം മുന്നേറുകയാണ്. കേള്‍ക്കുന്നവരെ മുന്നേറാന്‍ പഠിപ്പിക്കുകയും.
പുതിയ പുസ്തകത്തിന്റെ സൈനിംഗ് സെഷനുമുണ്ടായിരുന്നു. സദസ്യര്‍ക്കൊപ്പമുള്ള ഗ്രൂപ് ഫോട്ടോക്കും അദ്ദേഹം അവസരം നല്‍ക
ഇനിയൊരു മീന്‍ കറി ആയാലോ
വെറുതെ ‘തള്ളു’കയല്ല ഷെഫ് കൃഷ് അശോക് ചെയ്തത്, വായില്‍ വെള്ളമൂറിച്ചു കൊണ്ട് ഒന്നാന്തരമൊരു മീന്‍ കറി പുസ്തക മേളയില്‍ ഉണ്ടാക്കി വിളമ്പി നല്‍കി മൂപ്പര്‍! ആരാണീ കൃഷ് അശോക് എന്നു തിരഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമില്‍ 650,000 സ്‌ട്രോംങ് സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സും യൂ ട്യൂബില്‍ മറ്റൊരു 40,000 ഫോളോവേഴ്‌സുമുള്ള ഷെഫ് എന്നു കാണാനാകും. എന്താണിദ്ദേഹത്തിന്റെ പ്രത്യേകതയൊന്നു ചോദിച്ചാല്‍, ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ പാചകം ചെയ്യുന്ന ടെക്കി ഷെഫ് എന്ന് പറയാം. 42-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയി(എസ്‌ഐബിഎഫ്)ല്‍ കുക്കറി കോര്‍ണറിലാണ് കുട്ടികളും വീട്ടമ്മമാരുമടങ്ങിയ ഒരുപറ്റം പ്രേക്ഷകരെ കൃഷ് അശോക് പിടിച്ചു നിര്‍ത്തിയത്. ഓരോ വിഷയങ്ങളും അദ്ദേഹം അവതരിപ്പിച്ചത് ചേരുവകളുടെ ചരിത്രവും ശാസ്ത്രവും പറഞ്ഞു കൊണ്ടായിരുന്നു. ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളായിരുന്നു ഡെമോയിലൂടെ കൃഷ് അവതരിപ്പിച്ചത്. പനീര്‍ പക്കോറ, സൗത്തിന്ത്യന്‍ ഫിഷ് കറി, പെരുങ്കായം എന്നിവയുടെ സവിശേഷ അവതരണം എടുത്തു പറയേണ്ടതായിരുന്നു.
ഏറ്റവും ടേസിറ്റിയായ ദക്ഷിണേന്ത്യന്‍ മീന്‍ കറിയും ബിരിയാണിയും ഏതാണെന്ന ചോദ്യം ഷെഫ് കൃഷ് സദസ്സിലേക്കെറിഞ്ഞു. രാവിലെ ഉണ്ടാക്കിയത്, ഉച്ചയ്ക്കുണ്ടാക്കിയത് തുടങ്ങിയ മറുപടികളില്‍ ഇടപെട്ട് കൃഷ് പറഞ്ഞു, ”നോ”. പാകം ചെയ്ത് 24 മണിക്കൂര്‍ കഴിഞ്ഞുള്ള മീന്‍ കറിയും ബിരിയാണിയും.
ദക്ഷിണേന്ത്യയില്‍ മീന്‍ കറിയിലും ഇറചിക്കറിയിലും പുളി ചേര്‍ക്കുന്നതിന്റെ കാരണം അതിന്റെ അസിഡിറ്റിയാണ്. ഉയര്‍ന്ന ടെംപറേച്ചറുള്ള ദക്ഷിണേന്ത്യന്‍ കാലാവസ്ഥയില്‍ പുളിയുടെ അസിഡിറ്റി ഷെല്‍ഫ് ലൈഫ് നല്‍കുന്നു.
ചുവന്നുള്ളിയോ വെളുത്തുള്ളിയോ കഴിക്കാത്തവര്‍ക്കായാണ് പെരുങ്കായം ഉപയോഗിക്കുന്നത്. മുളക് ഇന്ത്യക്കാരുടെ പൂര്‍വികര്‍ ഉപയോഗിച്ചിട്ടില്ലായിരുന്നു. പോര്‍ച്ചുഗീസുകാരാണ് മുളക് ഇന്ത്യയിലെത്തിച്ചത്. തേങ്ങാപ്പാല്‍ കറികളില്‍ അവസാനം ചേര്‍ത്താല്‍ മസാല ഗുണം നഷ്ടപ്പെടും. വെളുത്തുള്ളി അവസാനം ചേര്‍ത്താല്‍ നേരിയ ഗുണമേ ലഭിക്കൂ. ഉള്ളി അവസാന സമയത്ത് ചേര്‍ത്താല്‍ രൂക്ഷത കൂടും. പക്കോറ മാവ് തയാറാക്കുമ്പോള്‍ അരിപ്പൊടിയില്‍ ചേനപ്പൊടി (ബേസന്‍) യോജിപ്പിച്ചാല്‍ വറുക്കാന്‍ തുടങ്ങുമ്പോള്‍ ഓരോ പൊടികള്‍ക്കും വ്യത്യസ്ത നിരക്കില്‍ വെള്ളം നഷ്ടപ്പെടും. അത് പക്കോറയെ കൂടുതല്‍ ക്രിസ്പിയാക്കും…ഇങ്ങനെ കാര്യ കാരണ സഹിതമായിരുന്നു ഷെഫ് കൃഷ് ഡെമോ.
തന്റെ ബെസ്റ്റ് സെല്ലര്‍ പാചക പുസ്തകമായ ‘മസാല ലാബ്: ദി സയന്‍സ് ഓഫ് ഇന്ത്യന്‍ കുക്കിംഗ്’ സ്വന്തം മുത്തശ്ശിക്ക് സമര്‍പ്പിച്ച് കൊണ്ടായിരുന്നു കൃഷിന്റെ പാചക ക്‌ളാസ് ആരംഭിച്ചത്. വീട്ടിലെ അടുക്കളയില്‍ നടത്തിയ പ്രായോഗിക നിരീക്ഷണങ്ങളില്‍ നിന്നാണ് തന്റെ പാചക അറിവിന്റെ ഭൂരിഭാഗവും നേടിയെടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
അടുക്കളയാണ് കുട്ടികള്‍ക്ക് ജീവിതത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ഭൗതിക ശാസ്ത്രമോ രസതന്ത്രമോ ജീവശാസ്ത്രമോ ആയ ലാബ് എന്ന് മനസ്സിലാക്കിക്കൊടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.
മനോഹരമായ ഒരു പാന്‍ ഇന്ത്യന്‍ മെനുവിലൂടെ ഭക്ഷണ പ്രേമികളുടെ ഇഷ്ടം നേടിയെടുത്തു കൃഷ് ഷെഫ്.
ഫിറ്റ്‌നസിന്റെ പുതു പാഠങ്ങള്‍ പകര്‍ന്ന് യാസ്മിന്‍
നാല്‍പത്തി രണ്ടാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഫിറ്റ്‌നസ് മേഖലയിലെ രാജ്ഞി എന്നറിയപ്പെടുന്ന യാസ്മിന്‍ കറാച്ചിവാല കായിക ക്ഷമതയുടെ പുത്തന്‍ പാഠങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു. ഫിറ്റ്‌നസ് നേടാനുള്ള മാര്‍ഗങ്ങളും, സ്ഥിര വ്യായാമവും ഭക്ഷണ ക്രമവും പാലിക്കേണ്ടതിന്റെ ആവശ്യകതയും അടക്കമുള്ള കാര്യങ്ങളെ കുറിച്ചായിരുന്നു അവര്‍ സദസ്സുമായി സംവദിച്ചത്.
യാസ്മിന്റെ രണ്ടാമത്തെ പുസ്തകമായ ‘ദി പെര്‍ഫെക്റ്റ് 10’ മേളയിലെ ബുക് ഫോറത്തില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന്, പ്രമുഖ മാധ്യമ പ്രവര്‍ത്തക മഞ്ജു രമണന്‍ പുസ്തകത്തെ കുറിച്ച് സംസാരിച്ചു. സദസ് ആവേശപൂര്‍വമാണ് പരിപാടിയില്‍ പങ്കെടുത്തത്. അപ്രതീക്ഷിതമായി വര്‍ക്കൗട്ട് സെഷനുമുണ്ടായിരുന്നു.
പരിശീലന സെഷനില്‍ പങ്കെടുക്കുന്നവര്‍ തുടക്കക്കാരാണോ അല്ലയോ എന്നത് പ്രശ്‌നമല്ല. എല്ലാവര്‍ക്കും ബാധകമായ ചില ഫിറ്റ്‌നസ് നിയമങ്ങളുണ്ട്. അത് പാലിച്ചാല്‍ ആര്‍ക്കും ഫിറ്റ്‌നസ് നേടാവുന്നതേയുള്ളൂ -അവര്‍ പറഞ്ഞു.
സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയ്‌നര്‍ കൂടിയാണ് യാസ്മിന്‍ കറാച്ചിവാല.
കത്രീന കൈഫ്, ദീപിക പദുകോണ്‍, ആലിയ ഭട്ട് തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ ഫിറ്റ്‌നസ് പരിശീലകയാണ് യാസ്മിന്‍. കോവിഡ് 19 മഹാമാരി കാലയളവില്‍ യാസ്മിന്‍ ഒരു പുതിയ ഫിറ്റ്‌നസ് സമീപനം തന്നെ ആവിഷ്‌കരിച്ച് നടപ്പാക്കി ലോക ശ്രദ്ധ നേടി.
എല്ലാവരും വീടുകളില്‍ അടഞ്ഞിരുന്ന അക്കാലത്ത് ദിവസേന രാവിലെ ഒമ്പത് മുതല്‍ ഉച്ച ഒരു മണി വരെ ജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ക്‌ളാസ്സെടുത്തു അവര്‍. ഫിറ്റ്‌നസോടെയിരിക്കാന്‍ നിത്യവും 10 മിനിറ്റ് മാത്രം ചലിച്ചു നോക്കൂവെന്ന ഏറ്റവും ലളിതമായ ഉപദേശം നല്‍കി. കുഞ്ഞു കാര്യങ്ങളിലൂടെ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഫിറ്റ്‌നസ് ടിപ്‌സ് നല്‍കി യാസ്മിന്‍ സര്‍വരുടെയും പ്രിയം പിടിച്ചുപറ്റി. താന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് വമ്പിച്ച ഫലമുണ്ടായെന്നും അല്‍ഭുതപ്പെടുത്തിയ കാര്യമായിരുന്നു അതെന്നും യാസ്മിന്‍ ഓര്‍ത്തെടുത്തു.
യാസ്മിന്റെ ‘ദി പെര്‍ഫെക്റ്റ് 10’ ഇതിനകം വന്‍ ജനപ്രീതി നേടിക്കഴിഞ്ഞിരിക്കുന്നു. വ്യക്തികളുടെ ഫിറ്റ്‌നസ് യാത്ര എളുപ്പമാക്കുന്നതാണ് പുസ്തകത്തിലെ പ്രമേയം. ആരോഗ്യം വേണോ, എങ്കില്‍ ഫിറ്റ്‌നസ് നേടി അതിലേക്കെത്തൂ, അതില്‍ ഒഴികഴിവില്ലെന്ന് ശക്തമായി പറയുന്നു ഈ പുസ്തകം.
പുസ്തകത്തിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ 10 മിനിറ്റ് വര്‍ക്കൗട്ട് വീഡിയോ ലഭിക്കും. ഓരോ വ്യായാമവും എങ്ങനെ ചെയ്യണമെന്ന് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഒരു മാറ്റ് ഉണ്ടെങ്കില്‍ എവിടെയും എക്‌സര്‍സൈസ് ചെയ്യാന്‍ കഴിയും. ‘സ്റ്റാക്ക്‌സ് റ്റു സക്‌സസ്സ്’ എന്നാണ് യാസ്മിന്‍ അതിനെ വിളിക്കുന്നത്. 10 മിനിറ്റ് കൈവശമുണ്ടെങ്കില്‍ ഒരു സ്റ്റാക്ക് ചെയ്യൂ. 20 മിനിറ്റ് ഉണ്ടെങ്കില്‍ രണ്ട് സ്റ്റാക്കുകള്‍ ചെയ്യുക. അപ്പര്‍ ബോഡി, ലോവര്‍ ബോഡി, ഫുള്‍ ബോഡി, അബ്‌ഡോമിനല്‍, കാര്‍ഡിയോ എന്നിങ്ങനെ യാസ്മിന്‍ അവയെ വീണ്ടും വിഭജിച്ചാണ് പരിശീലനത്തിന് ഒരുക്കുന്നത്.
യാസ്മിന്‍ കറാച്ചിവാലയുടെ ഫിറ്റ്‌നസ് യാത്ര ആരംഭിച്ചത് ഏറ്റവുമടുത്ത സുഹൃത്തില്‍ നിന്നായിരുന്നു. 18 വയസില്‍ അന്ന് മാറ്റിമറിച്ച ആ ജീവിതത്തിന് ഇന്ന് പ്രായം 53. ”നീ എന്റെ ഉറ്റ സുഹൃത്താണെങ്കില്‍ എന്നോടൊപ്പം വര്‍ക്കൗട്ട് ചെയ്യൂ”വെന്നായിരുന്നു ആ ക്ഷണം. സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് അന്നൊരു ഹെല്‍ത് ക്‌ളബ്ബില്‍ ചേര്‍ന്നു.
എന്നിരുന്നാലും, ആദ്യമൊക്കെ കഠിന പ്രയാസമായി തോന്നിയിരുന്നു. പേശിയോ കൈകളോ അനക്കാന്‍ ആവശ്യമായ എന്തും ചെയ്യുന്നത് യാസ്മിന്‍ വെറുത്തു. സ്‌കൂളില്‍ പോലും ഒരിക്കലും അത്‌ലറ്റിക് പരിശീലനത്തിന് പോയില്ല. ഷോട്ട്പുട്ടോ, ജാവലിനോ ഒക്കെയാണ് തെരഞ്ഞെടുത്തിരുന്നത്. കാരണം അതിന് ചലിക്കേണ്ടതില്ല, ശക്തി മാത്രം പ്രയോഗിച്ചാല്‍ മതിയല്ലോ. പിന്നെ, ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ പോയി. എന്നാല്‍, അവിടെ യഥാര്‍ത്ഥത്തില്‍ എയ്‌റോബിക്‌സ് ക്‌ളാസായിരുന്നു നടന്നിരുന്നത്. അതേസമയം, പൂര്‍ണമായ ഒരു നിലപാടും തീരുമാനവും അത് നടപ്പാക്കലും തനിക്കാവശ്യമാണെന്ന് അധികം വൈകാതെ തിരിച്ചറിഞ്ഞു. അതേത്തുടര്‍ന്ന്, ക്‌ളാസില്‍ പോയിത്തുടങ്ങി. ബലഹീനതകളെ നേരിടാനുറച്ചു. ക്‌ളാസ് തീര്‍ന്നപ്പോള്‍ താനൊരു പടു വിഡ്ഢിയാണെന്നും ഒന്നിനും കൊള്ളാത്തയാളാന്നെും തോന്നി. എങ്കിലും, തുടരുക തന്നെയെന്ന് തീരുമാനിച്ചു. സ്ഥിരോത്സാഹം ആവേശമായി മാറി. അതിന് നല്ല ഫലമുണ്ടായി. പതുക്കെ മെച്ചപ്പെടുത്തി ഉല്‍സാഹപൂര്‍വം മുന്നേറി. ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം കൂടിവന്നു. അങ്ങനെ, ഒരിക്കല്‍ അപരിചിതവും ഭയപ്പെടുത്തുന്നതുമായ ഡാന്‍സ് സ്റ്റുഡിയോ പിന്നീട് തന്റെ വ്യക്തിഗത വളര്‍ച്ചയുടെയും ശാക്തീകരണത്തിന്റെയും ഇടമായി മാറിയെന്നവര്‍ ഈയിടെ അനുസ്മരിച്ചത് ഈ രംഗത്ത് നിലകൊള്ളുന്നവര്‍ക്ക് മാതൃകയാണ്.
പുസ്തക മേളയില്‍ യാസ്മിന്‍ കറാച്ചിവാലയുടെ ‘ദി പെര്‍ഫെക്റ്റ് 10’ സൈനിംഗ് സെഷനുമുണ്ടായിരുന്നു.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Art
നൃത്തകലകളില്‍ തിളങ്ങി കലോത്സവത്തിന്റെ ഒന്നാം ദിനം
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്.

63 -ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാം ദിനത്തില്‍ കാണികളെ ആവേശഭരിതരാക്കി വിവിധ നൃത്തമത്സരങ്ങള്‍. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്.
ആദ്യമത്സരമായ മോഹിനിയാട്ടം പ്രധാന വേദിയായ എം ടി നിളയില്‍ (സെന്‍ട്രല്‍ സ്റ്റേഡിയം) രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു. 14 ജില്ലകളില്‍ നിന്നും അപ്പീല്‍ ഉള്‍പ്പടെ 23 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. നിറഞ്ഞ സദസിനു മുന്നിലാണ് മോഹിനികള്‍ ആടിത്തിമിര്‍ത്തത്.
വഴുതക്കാട് ഗവ. വിമണ്‍സ് കോളേജിലെ പെരിയാര്‍ വേദിയിലെ എച്ച് എസ് എസ് വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരത്തില്‍ 5 ക്ലസ്റ്ററിലായി 11 അപ്പീലുകള്‍ ഉള്‍പ്പടെ 25 വിദ്യാര്‍ത്ഥിനികളാണ് അരങ്ങിലെത്തിയത്. അഭിനേത്രിയും നര്‍ത്തകിയുമായ ശ്രുതി ജയന്‍, നര്‍ത്തകിമാരായ സാബവി ജഗദീഷ് , രേഷ്മ ജി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. നിറഞ്ഞ സദസ്സിലെ വാശിയേറിയ മത്സരത്തില്‍ ഓരോ മത്സരാര്‍ത്ഥികളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.
കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കല്ലടയാര്‍ വേദിയില്‍ ഹയര്‍ സെക്കന്ററി വിഭാഗം കഥകളി (ഗ്രൂപ്പ്) മത്സരം അരങ്ങേറി.10 ഗ്രൂപ്പുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. നിറഞ്ഞ സദസിന് മുന്നില്‍ ഓരോ ഗ്രൂപ്പുകളും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചു. കഥകളി വേഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകരുടെ പ്രോത്സാഹനം മത്സരാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു. പച്ച,മിനുക്ക് എന്നീ കഥകളി വേഷങ്ങളില്‍ പ്രതിഭ തെളിയിച്ച കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ചിനോഷ് ബാലന്‍, കലാമണ്ഡലം വൈശാഖ് എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
ടാഗോര്‍ തിയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈ സ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരം കാണികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. വിവിധ ക്ലസ്റ്ററുകളിലായി 23 വിദ്യാര്‍ത്ഥിനികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഓരോ മത്സരാര്‍ത്ഥികളും ഗംഭീരമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. പ്രശസ്ത കുച്ചിപ്പുടി കലാകാരി മധുരിമ നാര്‍ള, രേഖ സതീഷ്, രേഷ്മ യു രാജു എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
വ്യത്യസ്തവും വാശിയേറിയതുമായ സംഘനൃത്ത വിഭാഗം കാണികള്‍ക്ക് കൗതുകമേകി. എം.ടി നിള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സംഘ നൃത്തത്തില്‍ 4 ക്ലസ്റ്ററുകളിലായി 24 ടീമുകള്‍ പങ്കെടുത്തു. ചടുലവും വ്യത്യസ്തവുമായ അവതരണത്തിലൂടെ എല്ലാ ടീമുകളും ശ്രദ്ധ പിടിച്ചുപറ്റി. ഓരോ ടീമുകളും വിവിധ കഥകളെയയും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളേയുമാണ് നൃത്തത്തിലൂടെ അവതരിപ്പിച്ചത്. വൈശാലി കല്ലിങ്ങല്‍, കലാമണ്ഡലം ഗിരിജ രാമദാസ്, കലാമണ്ഡലം ബിന്ദു മോഹനന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
ടാഗോര്‍ തീയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ മാര്‍ഗംകളി മത്സരം മത്സരാര്‍ത്ഥികളിലും കാണികളിലും ആവേശമുണര്‍ത്തി. 15 ടീമുകളെ നാല് ക്ലസ്റ്ററുകളായി തിരിച്ച് നടത്തിയ മത്സരത്തില്‍ പ്രശസ്ത കലാകാരന്‍മായ ഫ്രാന്‍സിസ് വടക്കന്‍, സ്റ്റീന രാജ്, പ്രൊഫസര്‍ വി. ലിസി മാത്യു എന്നിവര്‍ വിധികര്‍ത്താക്കളായി.
രണ്ടാം വേദിയായ ‘പെരിയാറില്‍ ‘ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പന മത്സരത്തില്‍ 4 ക്ലസ്റ്ററുകളിലായി 22 ഗ്രൂപ്പുകള്‍ മത്സരത്തില്‍ പങ്കെടുത്തു. റഹ്‌മാന്‍ വാഴക്കാട് , ഒ.എം. കരുവാരകുണ്ട്, മുനീറ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
Art
അവതരണത്തിൽ തനിമ നിലനിര്‍ത്തി മല്‍സരാര്‍ഥികള്‍; അറബിക് കലോത്സവത്തിന് തുടക്കമായി
അറബിക് കലോത്സവത്തിന്റെ പൊലിമയില്‍ 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനം

തിരുവനന്തപുരം തൈക്കാട് മോഡല്‍ സ്‌കൂളിലെ കടലുണ്ടിപ്പുഴ വേദിയില്‍ ഖുറാന്‍ പാരായണം, മുഷര എന്നീ ഇനങ്ങളാണ് അരങ്ങേറിയത്. 14 ജില്ലകളില്‍ നിന്ന് 14 കുട്ടികളാണ് ഖുറാന്‍ പാരായണ മത്സരത്തില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളെ 4 ക്ലസ്റ്ററുകളായി തിരിച്ചാണ് മത്സരം. ഖുറാന്‍ പാരായണ വിദഗ്ദ്ധരായ അല്‍ ഹാഫിസ് മുഹമ്മദ് ഉനൈസ് അബ്രറി, ഡോ. മുഹമ്മദ് ഇസ്മായില്‍, ഷിബഹുദ്ദീന്‍ മൗലവി എന്നിവരാണ് മത്സരത്തിന്റെ വിധികര്‍ത്താക്കളായത്. മത്സരാര്‍ത്ഥികള്‍ക്ക് മികച്ച പ്രോല്‍സാഹനമാണ് പ്രേക്ഷകര്‍ നല്‍കിയത്.
വേദി പതിനാറായ ചാലിയാറില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും അറബിക് ഗാനമത്സരം അരങ്ങേറി. അറബിക് ശീലുകളുമായി മല്‍സരാര്‍ഥികള്‍ ഏറ്റുമുട്ടിയപ്പോള്‍ കാണികളുടെ പ്രോത്സാഹനവും പിന്തുണയും അവര്‍ക്ക് പ്രചോദനമേകി. ശിശുക്ഷേമ സമിതി ഹാളില്‍ ഉച്ചയ്ക്ക് 1:45 ന് തുടങ്ങിയ അറബിക്ക് ഗാനമത്സരം മൂന്ന് ക്ലസ്റ്ററുകള്‍ പിന്നിട്ട് 4 മണിയോടെയാണ് സമാപിച്ചത്. വിധിനിര്‍ണയത്തിന്ന് എത്തിയത് പ്രൊഫസര്‍ ഡോ. അബ്ദു പദിയില്‍ ,റഹ്‌മാന്‍ വാഴക്കാട്,അബ്ദുല്ലാഹ് കരുവാരക്കുണ്ട് എന്നിവരാണ് .
തൈക്കാട് മോഡല്‍ എച്ച് എസ് എസിലെ കടലുണ്ടിപുഴ വേദിയില്‍ മുഷര മത്സരം നടന്നു.13 കുട്ടികളാണ് മത്സരിച്ചത്. ഖുറാനിലെ അക്ഷരശ്ലോകങ്ങളെല്ലാം മത്സരാര്‍ത്ഥികള്‍ വളരെ അക്ഷരസ്ഫുടതയോടെ ചൊല്ലി അവതരിപ്പിച്ചു. ഖുറാന്‍ വിദഗ്ദ്ധരായ അല്‍ ഹഫീസ് മുഹമ്മദ് ഉനൈസ് അബ്രറി, പി എ അഷറഫ് മണ്ണാന്‍ചേരി, ഡോ കെ ഷേഖ് മുഹമ്മദ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
വേദി പതിനാറായ ചാലിയാറില്‍ കാണികളെ വിസ്മയിപ്പിച്ച അറബിക് മോണോ ആക്ട് പ്രകടനങ്ങള്‍ അരങ്ങേറി. 14 ജില്ലകളെയും പ്രതിനിധീകരിച്ച് വന്ന കലാകാരന്മാര്‍ അവരുടെ കലാമികവ് വേദിയില്‍ പ്രകടിപ്പിച്ചപ്പോള്‍ കാണികളില്‍ നിന്നും മികച്ച പ്രോത്സാഹനമാണ് ലഭിച്ചത്. നാല് ക്ലസ്റ്ററുകളിലായി നടത്തപ്പെട്ട അറബിക്ക് മോണോ ആക്ട് മത്സരം വൈകുന്നേരം 4 മണിക്ക് ആരംഭിക്കുകയും ആറുമണിയോടുകൂടി സമാപിക്കുകയും ചെയ്തു. ഡോക്ടര്‍ ജെ ബദറുദ്ദീന്‍ ആശാന്റെയ്യത്ത്, ഫൈസല്‍ കെ, ഡോക്ടര്‍ അബ്ദുല്‍ മജീദ് അടങ്ങിയ മൂന്ന അംഗ വിധി നിര്‍ണയ പാനലാണ് വിജയികളെ പ്രഖ്യാപിച്ചത്. സമകാലിക വിഷയങ്ങള്‍ പ്രമേയമാക്കിയാണ് കലാകാരന്മാര്‍ മോണോ ആക്ടുകള്‍ ചിട്ടപ്പെടുത്തിയത്.
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
kerala2 days ago
48 മണിക്കൂറിനകം എണ്ണച്ചോര്‍ച്ച നീക്കണം; എംഎസ്എസി കപ്പല്‍ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
-
kerala2 days ago
സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം; പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ ശുദ്ധികലശം നടത്തിയതായി പരാതി
-
india2 days ago
കുംഭമേളയിലെ മരണസംഖ്യ യുപി സര്‍ക്കാര്‍ വെട്ടിക്കുറച്ചു; ബിബിസി റിപ്പോര്‍ട്ട് ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി
-
india2 days ago
കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി
-
GULF2 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്