Connect with us

Art

മഹാകവി കനയ്യലാല്‍ സേത്തിയ കവിതാ പുരസ്‌കാരം സച്ചിദാനന്ദന്

ഈ വര്‍ഷത്തെ മഹാകവി കനയ്യലാല്‍ സേത്തിയ കവിതാ പുരസ്‌കാരം കെ.സച്ചിദാന്ദന്

Published

on

ഈ വര്‍ഷത്തെ മഹാകവി കനയ്യലാല്‍ സേത്തിയ കവിതാ പുരസ്‌കാരം കെ.സച്ചിദാന്ദന്. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി അദ്ദേഹം ഒരുപാട് കൃതികള്‍ രചിച്ചിട്ടുള്ള അദ്ദേഹം നിലിവിലിപ്പോള്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ആണ്. ഇതിന് മുന്‍പ് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

award

എനിക്ക് ഇട്ട വില വെറും 2400, ഇനി ബുദ്ധിമുട്ടിക്കരുത്; അക്കാദമിക്കെതിരെ ബാലചന്ദ്രന്‍ ചുള്ളിക്കാട്

കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്‌സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

Published

on

കേരള സാഹിത്യ അക്കാദമിക്കെതിരെ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്‌സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കിൽ എഴുതിയത്. അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്.

ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി ക്ഷണിച്ചു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു.

50 വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞതെന്നും പ്രതിഫലമായി എനിക്കു നൽകിയത് രണ്ടായിരത്തിനാനൂറു രൂപയാണെന്നും പോസ്റ്റിൽ പറയുന്നു.

എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്റെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം 35,00 രൂപ ചെലവായി. 1100 രൂപ ഞാൻ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽനിന്നാണ്. സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല.

ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുതെന്നും കുറിപ്പിൽ പറയുന്നു.

 

Continue Reading

Art

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റാഷിദ് ഖാൻ അന്തരിച്ചു

ഇന്ന് ഉച്ച കഴിഞ്ഞ് 3.45 ഓടെയായിരുന്നു അന്ത്യം

Published

on

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ (55)അന്തരിച്ചു. പ്രോസ്റ്റേറ്റ് കാൻസറിനെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് 3.45 ഓടെയായിരുന്നു അന്ത്യം.

ആഓഗെ ജബ് തും, ആജ് കോയി ജോഗീ ആവേ, ഇഷ്ക് കാ രംഗ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഗാനങ്ങളാണ്. വിദേശരാജ്യങ്ങളിലടക്കം നിരവധി മേളകളിൽ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തെ ജനപ്രിയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച അദ്ദേഹത്തെ രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

റഷീദ് ഖാന്റെ മരണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചനം രേഖപ്പെടുത്തു. റഷീദ് ഖാന്റെ വിയോഗം സംഗീത ലോകത്തിനും രാജ്യത്തിനും വലിയ നഷ്ടമാണെന്ന് മമതാ ബാനർജി അനുശോചിച്ചു. അദ്ദേഹം ഇനിയില്ലെന്ന കാര്യം വിശ്വസിക്കാൻ തനിക്ക് ആകുന്നില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കുറിച്ചു.

ബുധനാഴ്ച്ചയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്ന് മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രബീന്ദ്ര സദനിൽ എത്തിക്കും. ഇവിടെ പൊതുദർശനം നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുകയെന്നും മമതാ ബാനർജി അറിയിച്ചു.

Continue Reading

Art

സ്‌കൂള്‍ കലോത്സവം: കണ്ണൂര്‍ മുന്നില്‍, കോഴിക്കോട് തൊട്ടുപിന്നില്‍

743 പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ മുന്നിലുള്ളത്. 738 പോയിന്റുമായി നിലവിലെ ജേതാക്കളായ കോഴിക്കോടാണ് രണ്ടാമത്.

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാംദിനം മത്സരങ്ങള്‍ പുരോഗമിക്കവേ പോയിന്റ് പട്ടികയില്‍ കണ്ണൂര്‍ ജില്ല മുന്നില്‍. 743 പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ മുന്നിലുള്ളത്. 738 പോയിന്റുമായി നിലവിലെ ജേതാക്കളായ കോഴിക്കോടാണ് രണ്ടാമത്. 734 പോയിന്റുമായി പാലക്കാട് മൂന്നാമതുണ്ട്.

തൃശൂര്‍ 713, കൊല്ലം 705, മലപ്പുറം 704, എറണാകുളം 692, തിരുവനന്തപുരം 667, ആലപ്പുഴ 654, കോട്ടയം 646, കാസര്‍കോട് 646, വയനാട് 615, പത്തനംതിട്ട 580, ഇടുക്കി 558 എന്നിങ്ങനെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 വരെയുള്ള മത്സരഫലങ്ങള്‍ പ്രകാരമുള്ള പോയിന്റ് നില.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 361 പോയിന്റുമായും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 382 പോയിന്റുമായും കണ്ണൂര്‍ ജില്ല തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്.

അഞ്ച് ദിവസത്തെ കലാമേളക്ക് തിങ്കളാഴ്ചയാണ് സമാപനം. 24 വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ‘ഒ.എന്‍.വി സ്മൃതി’യാണ് പ്രധാനവേദി. എച്ച്.എസ്, എച്ച്.എസ്.എസ് ജനറല്‍, എച്ച്.എസ് സംസ്‌കൃതം, അറബിക് വിഭാഗങ്ങളില്‍ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 10,000ലേറെ വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.

Continue Reading

Trending