Connect with us

Culture

ഒ വി വിജയന്‍ സ്മൃതിദിന പരിപാടികള്‍ മാര്‍ച്ച് 30 ന് തസ്രാക്കില്‍ നടക്കും

എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡണ്ടുമായ ഖദീജ മുംതാസ് ഉത്ഘാടനം ചെയ്യും

Published

on

സാഹിത്യകാരൻ ഒ ,വി,വിജയൻറെ സ്മൃതിദിന പരിപാടികള്‍ മാര്‍ച്ച് 30 ന് പാലക്കാട്ടെ തസ്രാക്ക് ഒ.വി.വിജയൻ സ്മാരകത്തിൽ നടക്കും. ‘ചിതലിയിലെ ആകാശം’ എന്ന പേരിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡണ്ടുമായ ഖദീജ മുംതാസ് ഉത്ഘാടനം ചെയ്യും.വിവിധ സെഷനുകളില്‍ അശോകന്‍ ചരുവില്‍, കെ എം അനില്‍, എം എം നാരായണന്‍, സുജ സൂസന്‍ ജോര്‍ജ്, സി അശോകന്‍, സി പി ചിത്രഭാനു, കെ ഇ എന്‍ തുടങ്ങിയവർ സംസാരിക്കും. ഭാരതത്തിന്‍റെ സാംസ്കാരിക വര്‍ത്തമാനം എന്ന സംവാദമുണ്ടാകും.

ഖസാക്കിന്‍റെ തമിഴ് വിവര്‍ത്തനം നടത്തിയ യുമ വാസുകി പങ്കെടുക്കും. ഖസാക്കിന്‍റെ ഇതിഹാസം – നൂറ് കവര്‍ചിത്രങ്ങളുടെ പ്രദര്‍ശനവും, ഹ്രസ്വനാടകങ്ങളും ഉണ്ടാകും. പാലക്കാടന്‍ പുതുതലമുറയിലെ കലാ, സാഹിത്യപ്രതിഭകളെ അനുമോദിക്കുന്ന സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്.

Film

ഓണത്തിന് ഒരു ദുൽഖർ സൽമാൻ ചിത്രം കൂടി; നിർമാതാവിന്റെ വേഷത്തിൽ; ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ റിലീസ് തിയതി

Published

on

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ഓണം റിലീസായിലെത്തും. ചിത്രം കേരളത്തിന് പുറത്ത് വിതരണം ചെയ്യുന്നത് വമ്പൻ വിതരണ കമ്പനികളും. ഓണം റിലീസായി ഓഗസ്റ്റ് 28 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം തമിഴ്നാട്ടിൽ വിതരണം ചെയ്യുന്നത് എ.ജി.എസ്. സിനിമാസാണ്. ചിത്രം കർണാടകയിൽ എത്തിക്കുന്നത് കന്നഡ താരം രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ എന്ന ബാനറും. തെലുങ്കിലെ വമ്പൻ സിനിമാ നിർമ്മാണ – വിതരണ കമ്പനിയായ സിതാര എന്റെർറ്റൈന്മെന്റ്സ് ചിത്രം ആന്ധ്ര/തെലങ്കാന സംസ്ഥാനങ്ങളിൽ എത്തിക്കുമ്പോൾ, നോർത്ത് ഇന്ത്യയിൽ ‘ലോക’ വിതരണം ചെയ്യുന്നത് പെൻ മരുധാർ ടീം ആണ്.
റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ വമ്പൻ റിലീസ് ലക്ഷ്യമിടുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിനെത്തും. ഓരോ മാർക്കറ്റിലെയും ഏറ്റവും മികച്ച വിതരണക്കാരാണ് ‘ലോക’ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വമ്പൻ റസ്റ്റ് ഓഫ് ഇന്ത്യ റിലീസ് ലക്ഷ്യമിടുന്ന ചിത്രം അതിനൊപ്പം തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും പ്രദർശനത്തിനെത്തും.
കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ‘ലോക’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രോമോ ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘തനി ലോക മുറക്കാരി’ എന്ന പേരിൽ റിലീസ് ചെയ്ത ഗാനത്തിന് ജേക്സ് ബിജോയ് ആണ് ഈണം പകർന്നത്. നേരത്തെ റിലീസ് ചെയ്ത ‘ലോക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന സംഗീതവുമായെത്തിയ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് ചർച്ചയായി മാറിയത്. സൂപ്പർഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ‘സണ്ണി’ എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും വേഷമിട്ടിരിക്കുന്നു. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകളും നൽകിയത്.
ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ- ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ലാൻ , കലാസംവിധായകൻ- ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- മെൽവി ജെ., അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ. സുരേഷ്, അമൽ കെ. സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്- സുജിത്ത് സുരേഷ്, പി.ആർ.ഒ.- ശബരി.
Continue Reading

Film

എ.എം.എം.എ അല്ല, അമ്മ എന്ന് വിളിക്കണം’ ശ്വേത മേനോന്‍

സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റായി നടി ശ്വേത മേനോന്‍ തെരഞ്ഞെടുത്തു.

Published

on

ലൈംഗിക പീഡനാരോപണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയില്‍ പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റായി നടി ശ്വേത മേനോന്‍ തെരഞ്ഞെടുത്തു.

വളരെ ആലോചിച്ചതിനുശേഷമാണ് അമ്മയുടെ പ്രസിഡന്റാവാന്‍ തീരുമാനിച്ചത്. അവസാന നിമിഷത്തിലാണ് ഞാന്‍ നാമനിര്‍ദ്ദേശം സമര്‍പ്പിച്ചത്. അതുവരെ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് നിരവധി സംഭവങ്ങള്‍ നടന്നു. അത് വളരെ ബുദ്ധിമുട്ടുകളോടെയായിരുന്നു. തെരഞ്ഞെടുപ്പ് വഴി പലരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ കഴിഞ്ഞു. എന്ന് അവര്‍ പറഞ്ഞു.

സ്ത്രീയും പുരുഷനും ഒരേ തലത്തിലായിരിക്കണം എന്ന വിശ്വാസമാണ് എനിക്ക് എന്നും ഉണ്ടായിരുന്നത്. ലിംഗസമത്വം എന്നത് വെറും സ്ത്രീപുരുഷ താരതമ്യമല്ല, മറിച്ച് പരസ്പരം ബഹുമാനിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന നിലപാടാണെന്നും സംഘടനയെ എ.എം.എം.എ എന്നു വിളിക്കാതെ ‘അമ്മ’ എന്ന് തന്നെ വിളിക്കണമെന്നും ശ്വേത അഭ്യര്‍ത്ഥിച്ചു.

കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ആരെയും ശിക്ഷിക്കരുതെന്നും സംഘടനയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പൊതുജനത്തോട് പറയാനുള്ളതെന്ന് അവര്‍ വ്യക്തമാക്കി.

ഹേമ കമ്മിറ്റി അമ്മയെ വിമര്‍ശിച്ചുവെന്ന ധാരണ തെറ്റാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നമ്മുടെ കാഴ്ചപ്പാട് മാറ്റണമെന്നു മാത്രമാണ് കമ്മിറ്റി പറഞ്ഞത്. അതിനോട് താന്‍ പൂര്‍ണമായും യോജിക്കുന്നവെന്നും എല്ലാവരും ഒന്നിച്ചുനിന്നാല്‍ മാത്രമേ ഈ വ്യവസ്ഥിതി മാറ്റാന്‍ സാധിക്കുക.

ഡബ്ല്യു.സി.സിയും അമ്മയും തമ്മിലുള്ള ഒരു യുദ്ധത്തിലേക്ക് പ്രശ്‌നങ്ങളെ മാറ്റരുതെന്നും അവര്‍ തെറ്റാണെന്നും അമ്മ ശരിയാണെന്നും കരുതുന്നില്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു

Continue Reading

Film

ഐ.ഡി.എസ്.എഫ്.എഫ്.കെ നാളെ മുതല്‍; 52 രാജ്യങ്ങളില്‍നിന്നുള്ള 331 സിനിമകള്‍

ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

Published

on

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ 331 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 9.15 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. കൈരളി തിയേറ്ററില്‍ വൈകിട്ട് ആറു മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങിനുശേഷം ഉദ്ഘാടനചിത്രമായ ‘ഫ്രം ഗ്രൗണ്ട് സീറോ’ പ്രദര്‍ശിപ്പിക്കും.

ഡെലിഗേറ്റ് പാസിന്റെ വിതരണം വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ ആരംഭിക്കും. മല്‍സര വിഭാഗത്തിലെ ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോംഗ് ഡോക്യുമെന്ററി, ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍, ഇന്റര്‍നാഷണല്‍ ഫിലിംസ്, ഫെസ്റ്റിവല്‍ വിന്നേഴ്‌സ്, ജൂറി ഫിലിംസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകള്‍ക്ക് സംവദിക്കാനുള്ള മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് രാകേഷ് ശര്‍മ്മയ്ക്ക് സമ്മാനിക്കും. രാകേഷ് ശര്‍മ്മയുടെ നാല് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.സമീപകാലത്ത് അന്തരിച്ച ശ്യാംബെനഗല്‍, ഷാജി എന്‍. കരുണ്‍, സുലൈമാന്‍ സിസെ, തപന്‍കുമാര്‍ ബോസ്, തരുണ്‍ ഭാര്‍ട്ടിയ, പി.ജയചന്ദ്രന്‍, ആര്‍.എസ് പ്രദീപ് എന്നിവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയില്‍ ഉണ്ടായിരിക്കും.
27ന് വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ മല്‍സരവിഭാഗത്തിലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. പൊതുവിഭാഗത്തിന് 590 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീ. ൃലഴശേെൃമശേീി.ശളളസ.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയും കൈരളി തിയേറ്റര്‍ കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്‍ വഴി നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

Continue Reading

Trending