ബാങ്കോക്ക്: ഇന്ത്യന്‍ താരം പി.വി സിന്ധു തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍. ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം അകാനെ യമാഗുച്ചിയെ തകര്‍ത്താണ് സെമിയില്‍ പ്രവേശിച്ചത്. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-15, 20-22, 21-13. ശനിയാഴ്ചയാണ് സെമിഫൈനല്‍. ചൈനയുടെ ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ യു ഫെയെയാകും  സിന്ധു നേരിടുക.

51 മിനിറ്റുകള്‍ക്കുള്ളിലാണ് സിന്ധു അകാനെ യമാഗുച്ചിയെ മറികടന്നത്. ഇതോടെ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ യമാഗുച്ചിയോടേറ്റ പരാജയത്തിനും സിന്ധുവിന് പകരം വീട്ടാനായി.