Connect with us

Local Sports

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിക്കെതിരെ കളത്തിലിറങ്ങും

കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം.

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിക്കെതിരെ കളത്തിലിറങ്ങും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. തുടര്‍ച്ചയായി രണ്ട് തോല്‍വി നേരിട്ട ബ്ലാസ്റ്റേഴ്സ് പോയിന്റ് നിലയില്‍ പിന്നിലാണ്.

മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തില്‍ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട് വിലക്ക് ക്വാമി പെപ്രെക്ക് കിട്ടിയിരുന്നു. താരം ഇന്ന് പോരാട്ട കളത്തില്‍ ഉണ്ടാകില്ല. അതേസമയം ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ കളിക്കാതിരുന്ന മൊറോക്കന്‍ താരം നോഹ സദൗയി പെപ്രെയ്ക്ക് പകരം കളിക്കാനിറങ്ങിയേക്കും.

ഏഴു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടു ജയം രണ്ടു സമനില മൂന്നു തോല്‍വി എന്നിങ്ങനെ എട്ടു പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. 10 -ാം സ്ഥാനത്താണ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സിുള്ളത്. ആറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹൈദരാബാദ് എഫ് സിക്കാകട്ടെ ഒരു ജയം ഒരു സമനില നാലു തോല്‍വി എന്നിങ്ങനെ നാലു പോയിന്റാണുള്ളത്. പോയിന്റ് ടേബിളില്‍ ബ്ലാസ്റ്റേഴ്സിന് തൊട്ടി പിറകെ 11 -ാം സ്ഥാനത്താണ് ഹൈദരാബാദ് എഫ് സിയുള്ളത്.

 

 

Local Sports

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.

മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.

Continue Reading

kerala

സ്‌കൂള്‍ കായികമേളയില്‍ കളരിപ്പയറ്റിന് അരങ്ങേറ്റം; സ്വര്‍ണത്തില്‍ തിളങ്ങി ഗോപികയും അതുലും

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ കളരിപ്പയറ്റ് മത്സരങ്ങള്‍ കുട്ടികളുടെയും പ്രേക്ഷകരുടെയും ആവേശം തീര്‍ത്തു.

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി കളരിപ്പയറ്റ് മത്സരങ്ങള്‍ അരങ്ങേറി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ജര്‍മന്‍ നിര്‍മ്മിത പന്തലിനുള്ളിലെ റബ്ബര്‍ മാറ്റിലാണ് മത്സരങ്ങള്‍ നടന്നത്. സ്പോര്‍ട്സ് കളരി അസോസിയേഷന്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ ചുവട്, മെയ്പയറ്റ്, വടിപയറ്റ് എന്നീ ഇനങ്ങളാണ് അരങ്ങേറിയത്. ബോക്സിങ്ങ്, കരാട്ടെ തുടങ്ങിയവ പോലെ എതിരാളിയെ തോല്‍പ്പിക്കേണ്ട മത്സരമല്ല കളരിപ്പയറ്റ്. ജിംനാസ്റ്റിക്സിനോട് സാമ്യമുള്ള വിധത്തില്‍ വ്യക്തിഗത പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാര്‍ വിലയിരുത്തലുകള്‍ നടത്തിയത്. മെയ്പയറ്റില്‍ രണ്ട് മിനിറ്റും ചുവടില്‍ ഒന്നര മിനിറ്റും, വടിപയറ്റില്‍ ഒരു മിനിറ്റുമായിരുന്നു സമയപരിധി. ആദ്യ ദിനം സീനിയര്‍ വിഭാഗം മത്സരങ്ങളായിരുന്നു.
പെണ്‍കുട്ടികളുടെ ചുവട് ഇനത്തില്‍ കരമന ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗോപിക എസ്. മോഹന്‍ സ്വര്‍ണ്ണം നേടി. അഞ്ചുതവണ ദേശീയ ചാമ്പ്യനായ ഗോപികയുടെ പ്രകടനം ആവേശം തീര്‍ത്തു. ആണ്‍കുട്ടികളുടെ മെയ്പയറ്റില്‍ പാലക്കാട് പി.എം.ജി.എച്ച്.എസ്.എസിലെ എന്‍. അതുല്‍ രാജ് സ്വര്‍ണ ജേതാവായി. നാല് വയസ്സ് മുതലാണ് കളരി അഭ്യസനം ആരംഭിച്ചത്. നാലുതവണ ദേശീയ ഗെയിംസ് സ്വര്‍ണ്ണം നേടിയ അതുലിന്റെ പിതാവ് ഡി. നടരാജന്‍ സ്വയം കളരി ഗുരുവാണ്. കൈരളി സംഘത്തിലെ ശരണ്‍ എസ്. വരുണ്‍ എസ് എന്നിവര്‍ ഗുരുക്കന്‍മാരാണ്. മലപ്പുറം പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസിലെ പി. മുഹമ്മദ് ഷാഹില്‍ ആണ്‍കുട്ടികളുടെ മെയ്പയറ്റില്‍ സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ മെയ്പയറ്റില്‍ കണ്ണൂരിന്റെ അബിന ബാബു ഒന്നാമതെത്തി. വടിപ്പയറ്റില്‍ ആണ്‍കുട്ടികളില്‍ കണ്ണൂര്‍ ഒന്നാമതും, തൃശൂര്‍ രണ്ടാമതും, കോഴിക്കോട് മൂന്നാമതും എത്തിയപ്പോള്‍ പെണ്‍കുട്ടികളില്‍ കണ്ണൂര്‍ ഒന്നാമതും,കോഴിക്കോട്, മലപ്പുറം ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ കളരിപ്പയറ്റ് മത്സരങ്ങള്‍ കുട്ടികളുടെയും പ്രേക്ഷകരുടെയും ആവേശം തീര്‍ത്തു. കേരളത്തിന്റെ പൈതൃകയുദ്ധകല കായിക വേദിയിലേക്കുള്ള വിജയം കുറിച്ചു.

Continue Reading

Local Sports

വോളിയില്‍ കലാശം

വൈകിട്ട് 6.30ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ മുംബൈ മിറ്റിയോഴ്‌സ് മുന്‍ റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും.

Published

on

ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം. വൈകിട്ട് 6.30ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ മുംബൈ മിറ്റിയോഴ്‌സ് മുന്‍ റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും. സോണി സ്‌പോര്‍ട്സ് നെറ്റ്വര്‍ക്കിലും പ്രൈം വോളിബോള്‍ യുട്യൂബ് ചാനലിലും മത്സരം തത്സമയം കാണാം. ഇരു ടീമുകള്‍ക്കും ഇതുവരെ കിരിടം നേടാനായിട്ടില്ല. 2023 ഫൈനലില്‍ ബെംഗളൂരു ടോര്‍പ്പി ഡോസ്, അഹമ്മദാബാദ് ഡി ഫന്‍ഡേഴ്‌സിനോട് തോറ്റിരുന്നു. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ഫൈവില്‍ കളിച്ചെങ്കിലും മുംബൈ മിറ്റിയോഴ്‌സിന്റെ ആദ്യ ഫൈനലാണിത്. ലീഗ് ഘട്ടത്തില്‍ അപ്രമാദിത്യം സ്ഥാപിച്ചാണ് ഇരുടിമുകളുടെയും വരവ്. ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ, ലീഗിലെ കന്നിക്കാരായ ഗോവ ഗാര്‍ഡിയന്‍സിനെ നേരിട്ടുള്ള സെറ്റു കള്‍ക്ക് തോല്‍പിച്ചാണ് ഫൈനല്‍ ടിക്കറ്റ് നേടിയത്. അതേസമയം മുന്‍ചാമ്പ്യന്‍മാരെ 3 -1ന് തോല്‍പ്പിച്ചാണ് ബെംഗളുരിന്റെ ഫൈനല്‍ പ്രവേശം.

Continue Reading

Trending