gulf
സൗദിയില്‍ കനത്ത ചൂട്; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുത്
പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും

സൗദിയിൽ ചൂട് കനക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ ജോലി ചെയ്യരുതെന്ന നിർദേശവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും. മൂന്ന് മാസത്തേക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ നിയന്ത്രണം നടപ്പാക്കുന്നത്.
ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ജോലികൾ ചെയ്യുന്നത് നിയന്ത്രിക്കുന്നതിലൂടെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായാണ് മന്ത്രാലയം ഇങ്ങനെയൊരു സംവിധാനം കൊണ്ടുവരുന്നതെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുക, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക, അന്താരാഷ്ട്ര തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുക എന്നിവയാണ് ഇത്തരത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
തീരുമാനത്തിന് അനുസൃതമായി ജോലി സമയം ക്രമീകരിക്കാനും അതിൻ്റെ നിർദേശങ്ങൾ പൂർണമായും പാലിക്കാനും മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി. ശരിയായ രീതിയിൽ പദ്ധതി നടപ്പിലാക്കിയാൽ എക്സ്പോഷർ ചൂട് മൂലമുണ്ടാകുന്ന പരിക്കുകളും രോഗങ്ങളും കുറയ്ക്കാൻ സഹായിക്കും, അതുവഴി ജോലിസ്ഥല സുരക്ഷ വർദ്ധിപ്പിക്കുകയും ഉൽപ്പാദനക്ഷമത നിലനിർത്തുകയും ചെയ്യുമെന്നും നിർദേശത്തിൽ പറയുന്നു.
സൂര്യപ്രകാശം ഏൽക്കുന്നതിൻ്റെ പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള നടപടികൾ വിശദീകരിക്കുന്ന നടപടിക്രമങ്ങൾ ഗൈഡ് മന്ത്രാലയം അതിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദേശത്തിൽ എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്തൃ സേവന ഹോട്ട്‌ലൈൻ (19911) വഴിയോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
gulf
അഹമ്മദാബാദിലെ വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി മസ്‌കത്ത് കെ.എം.സി.സി

മസ്‌കത്ത്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ ദാരുന്ന സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി മസ്‌കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് പറഞ്ഞു. ഒമാനിലെ സലാലയിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരു മലയാളിയും അപകടത്തിൽ മരണപ്പെട്ടത് ഒമാനിലെ പ്രവാസി സമൂഹത്തെയാകെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട തിരുവല്ല സ്വദേശി രഞ്ജിത ഗോപകുമാറിന്റെ മരണം അവരുടെ കുടുംബത്തെ സംബന്ധിച്ചു മാത്രമല്ല മലയാളി സമൂഹത്തിനാകെ തീരാ വേദനയാണ്. മരണ പെട്ടവരുടെ കുടുംബത്തിന്റെയും പ്രിയപെട്ടവരുടെയും ദുഃഖത്തിൽ മസ്‌കത്ത് കെ.എം.സി.സി യും പങ്കാളികളാകുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മസ്കത്ത കെ.എം.സി.സി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് വാർത്തകുറിപ്പിലൂടെ അറിയിച്ചു.
gulf
ഹജ്ജ് 2025; പുണ്യ മൈതാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി തീര്‍ത്ഥാടക
ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ അറഫാ മൈതാനില്‍ ടോഗോ സ്വദേശിനിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.
മാതാവിന്റെ ആത്മാര്‍ത്ഥമായ തീവ്രവിശ്വാസത്തിന്റെയും അനുഭവത്തിന്റെയും ഭാഗമായി കുഞ്ഞിന് അറഫാത്ത് എന്ന പേരാണ് നല്‍കിയത്. ഈ വിശുദ്ധ മണ്ണില്‍ ജനിച്ച കുഞ്ഞിന് അര്‍ഹമായ പേരാണെന്നും, അറഫാത്തിന്റെ സ്മരണയായും ഈ നാമകരണമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
സൗദി ഭരണകൂടത്തിന്റെ സമയോജിതമായ ഇടപെടല്‍ മൂലമാണ് പ്രസവം വിജയകരമായി നടക്കാനായത്. അമ്മയും കുഞ്ഞും പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്ന് അധികൃതര്‍ അറിയിച്ചു.
gulf
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്.

ജിദ്ദ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്. ജിദ്ദയിലെ ഷറഫിയ ഷാറ തൗബയിലുള്ള താമസസ്ഥലത്തായിരുന്നു മരണം. ഇരുപത് വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി നേതാക്കളായ മജീദ് കോട്ടീരി, റഷീദ് പി കെ, സഹോദരന്‍ സുബൈര്‍, സഹോദരി ഭര്‍ത്താവ് ഫഹദ് കല്ലായി എന്നിവരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
ഭാര്യ: ആബിദ സി പി, മക്കള്‍: അസിം മുഹമ്മദ്, ഇവാന്‍ ഹാദി, പിതാവ് പോത്തന്നൂരന്‍ മുഹമ്മദ് മാതാവ്: പാത്തുമ്മ, സഹോദരി: റാഷിദ, സഹോദരന്‍: സുബൈര്‍ (ജിദ്ദ).
-
Celebrity3 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
എംഎസ്സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്
-
kerala3 days ago
മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം, ഞായറാഴ്ച വരെ തീവ്ര മഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്സോ കേസ്
-
kerala3 days ago
നിലമ്പൂരില്‍ ഇടത് സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ
-
More3 days ago
‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ