X

അരുണാചലില്‍ വീണ്ടും കൂട്ട കളംമാറ്റം; മുഖ്യമന്ത്രിയുള്‍പ്പെടെ ബിജെപിയില്‍

ന്യൂഡല്‍ഹി: അരുണാചല്‍ രാഷ്ട്രീയത്തില്‍ വീണ്ടും കൂട്ട കളംമാറ്റം. മുഖ്യമന്ത്രി ഉള്‍പ്പെടെ 33 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ സംസ്ഥാനത്തിന്റെ ഭരണം ബി.ജെ.പിയുടെ കൈപിടിയില്‍ ഒതുങ്ങി. ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍(പി.പി.എ) കേവലം പത്ത് അംഗങ്ങള്‍ മാത്രമായി ചുരുങ്ങുകയും ചെയ്തു.

മുഖ്യമന്ത്രി പെമാ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗനാ മീനും ഉള്‍പ്പെടെ ഏഴ് എം.എല്‍.എമാരെ പി.പി.എയില്‍ നിന്ന് താല്‍ക്കാലികമായി സസ്‌പെന്റു ചെയ്തതോടെയാണ് അരുണാചലില്‍ ചെറിയ ഇടവേളക്കു ശേഷം രാഷ്ട്രീയ അനിശ്ചിതത്വം തിരികെയെത്തിയത്. പെമാ ഖണ്ഡു രാജി സന്നദ്ധത അറിയിക്കുകയും തകാം പരിയോയെ മുഖ്യമന്ത്രിയാക്കാന്‍ പി.പി.എ നിയമസഭാ കക്ഷി യോഗം തീരുമാനിക്കുകയും ചെയ്‌തെങ്കിലും മണിക്കൂറുകള്‍ക്കകം എം.എല്‍.എമാര്‍ നിലപാടു മാറ്റി.

ഇന്നലെ കാലത്ത് പെമാ ഖണ്ഡുവിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ബി.ജെ.പിയില്‍ ചേക്കാറാന്‍ തീരുമാനിക്കുകയായിരുന്നു. തൊട്ടു പിന്നാലെ എം.എല്‍.എമാരേയും കൂട്ടി പെമാ ഖണ്ഡു സ്പീക്കര്‍ തന്‍സിങ് നോര്‍ബു തോങ്‌ദോക്കിനെ കണ്ട് പാര്‍ട്ടി മാറിയ വിവരം കാണിച്ച് കത്തു നല്‍കി. ഇതോടെ അരുണാചലില്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു

chandrika: