X

കൊറോണ വായുവിലൂടെ പകരുമോ?; ലോകാരോഗ്യ സംഘടന തെളിവുകള്‍ അംഗീകരിച്ചു

ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ പുറത്തു വരുന്നതായി ലോകാരോഗ്യ സംഘടന സമ്മതിച്ചു. ഡബ്ല്യു.എച്ച്.ഒ. കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന്റെ തെളിവുകളെ സംബന്ധിച്ച് 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞരുടെ ഒരു സംഘം ഡബ്ല്യു.എച്ച്.ഒക്ക് തുറന്ന കത്തെഴുതിയിരുന്നു. ഒരു ജേണലില്‍ തിങ്കളാഴ്ച കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പുതുതായി ഉയര്‍ന്നു വരുന്ന തെളിവുകളുടെ വെളിച്ചത്തില്‍ ആളുകള്‍ക്കിടയില്‍ ശ്വസനരോഗങ്ങള്‍ എങ്ങനെ കടന്നുപോകുന്നു എന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം അപ്‌ഡേറ്റ് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെയാണ് രോഗം വായുവിലൂടെ പകരുന്നതിനുള്ള തെളിവുകളുണ്ടെന്ന പഠനത്തെ ഡബ്ല്യു.എച്ച്.ഒ. അംഗീകരിക്കുന്നതായി അറിയിച്ചത്. കൊറോണ വൈറസ് വായുവിലൂടെ പകരില്ലെന്ന് നേരത്തെ ലോകാരോഗ്യ സംഘടന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

Test User: