X

ജെ.എസ് ഖേഹാര്‍ പുതിയ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ജസ്റ്റീസ് ജെ.എസ് ഖേഹാറിനെ സുപ്രിംകോടതിയുടെ പുതിയ ചീഫ് ജസ്റ്റീസ് ആയി നിയമിച്ചു. നിയമനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. 64കാരനായ ഖേഹാര്‍ സിഖ് മതത്തില്‍ നിന്നും ചീഫ് ജസ്റ്റീസ് സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ്. അടുത്ത മാസം നാലിന് ഖേഹാര്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേല്‍ക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ടി. എസ് ഠാക്കൂര്‍ വിരമിക്കുന്ന ഒഴിവിലാണ് ഖേഹാറിന്റെ നിയമനം. ഇന്ത്യയുടെ 44-ാമത് ചീഫ് ജസ്റ്റിസായാണ് ജെ.എസ് ഖേഹാര്‍ ചുമതലയേല്‍ക്കുക. കഴിഞ്ഞ മാസം നവംബറില്‍, നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ജെ.എസ് ഖേഹാറെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു.

chandrika: