X

ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭക്ഷ്യ ക്ഷാമം

ഹരാരെ: വരള്‍ച്ചയും എല്‍ നിനോ പ്രതിഭാസത്താലും ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുന്നു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നു രാജ്യം വരള്‍ച്ചയിലേക്കു നീങ്ങിയതാണ് ഭക്ഷ്യക്ഷാമത്തിനു വഴിതെളിച്ചത്. രണ്ട് വര്‍ഷം നീണ്ടു നിന്ന എല്‍നിനോ പ്രതിഭാസം ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പിന്‍വാങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്.

ആഗോള കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച എല്‍നിനോ അഫ്രിക്കന്‍ രാജ്യങ്ങളിലും ദുരിതം വിതക്കുകയായിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ എന്‍ നിനോയാണ് കഴിഞ്ഞ രണ്ട് വര്‍ഷം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സംഭവിച്ചത്. എന്‍ നിനോയെ തുടര്‍ന്നു രാജ്യത്ത് വരള്‍ച്ചയും ചൂടും കടുക്കുകയായിരുന്നു. ഇതോടെ കാര്‍ഷിക മേഖലകള്‍ തകര്‍ന്നു. ജലസേചന പദ്ധതികള്‍ക്ക് ഭീഷണി ഉയര്‍ന്നതോടെ കൃഷിയും നാശത്തിന്റെ വക്കിലെത്തി. ഇതോടെ രാജ്യങ്ങള്‍ ഭക്ഷ്യസുരക്ഷയില്‍ പ്രതിസന്ധിയിലാകുകായിരുന്നു.

കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ രാജ്യങ്ങള്‍ ഏറ്റവും വലിയ ഭക്ഷ്യധാന്യങ്ങളുടെ ഉദ്പാദനത്തിലും വിതരണത്തിലും പ്രതിസന്ധി നേരിട്ടു. ഐക്യരാഷ്ട സഭയുടെ കണക്കനുസരിച്ച് 14 മില്യണ്‍ ജനങ്ങളാണ് വരള്‍ച്ചയുടെ ദുരിതം പേറുന്നത്. ജലക്ഷാമം, ഭക്ഷ്യഉല്‍പ്പാദനത്തിലെ കുറവ്, ജീവിതനിലവാര തകര്‍ച്ച എന്നീ പ്രശ്‌നങ്ങള്‍ ഇന്നും ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിടുന്നു. 2014 മുതല്‍ 2016 വരെ രാജ്യത്ത് നിലനിന്ന എല്‍ നിനോ പ്രതിഭാസത്തിന്റെ പ്രതിസന്ധിയില്‍ നിന്നും മുക്തമാകാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എല്‍ നിനോയെ കൂടാതെ കാലാവസ്ഥാ വ്യതിയാനവും ബാധിച്ചു.

chandrika: