X

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ പുതുക്കാനാവുന്നില്ല

 
കണ്ണൂര്‍: ന്യൂനപക്ഷവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ പുതുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വെബ്‌സൈറ്റ് പണിമുടക്കുന്നത് പതിവാകുന്നു. വെട്ടിലായത് മുന്‍വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവരും.
വെബ്‌സൈറ്റില്‍ മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ ലോഗിന്‍ തുറക്കാനാകാത്തതാണ് പ്രയാസം സൃഷ്ടിക്കുന്നത്. സാങ്കേതിക പ്രശ്‌നം കാരണം അക്ഷയകേന്ദ്രം ജീവനക്കാരും കയ്യൊഴിയുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം ആവിഷ്‌കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. പുതുക്കാനുള്ള അവസാന തീയതി ഈമാസം 31 ആണ്. സ്വന്തമായി ഓണ്‍ലൈനിലൂടെ അപേക്ഷ പുതുക്കാമെങ്കിലും രക്ഷിതാക്കളില്‍ ഭൂരിഭാഗവും അക്ഷയകേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ അപേക്ഷ പുതുതായി സമര്‍പ്പിക്കണം. ആഗസ്റ്റ് 31വരെ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം.

chandrika: