X
    Categories: indiaNews

ഭൂമിയെ ചൊല്ലി കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം; ഉത്തര്‍പ്രദേശില്‍ ആറുപേരെ വെടിവച്ചുകൊന്നു

ഉത്തര്‍പ്രദേശിലെ ദേവര്യാ ജില്ലയില്‍ ആറുപേരെ വെടിവെച്ചുകൊന്നു. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു.

ഫത്തേപൂരിനടുത്തുള്ള രുദ്രപൂര്‍ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. ദീര്‍ഘകാലമായി ഈ കുടുംബാംഗങ്ങള്‍ തമ്മില്‍ ഭൂമി തര്‍ക്കം തുടരുകയാണ്. ഇന്ന് രാവിലെ 7 മണിയോടെ ഇരുകുടുംബങ്ങള്‍ തമ്മില്‍ വീണ്ടും തര്‍ക്കം ആരംഭിക്കുകയായിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ വെടിവെപ്പിലേക്ക് നീങ്ങുകയും ആറുപേര്‍ മരിക്കുകയും ചെയ്തു. സ്ഥലത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

webdesk11: