X

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആര്‍ബിഐക്കു മുന്നില്‍ സത്യഗ്രഹം

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ആര്‍ബിഐക്കു മുന്നില്‍ സമരം. രാവിലെ പത്തു മുതല്‍ അഞ്ചുവരെയാണ് സമരം നടത്തുന്നത്. മന്ത്രിമാരും സമരത്തില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും നോട്ടുകള്‍ മാറ്റി നല്‍കുന്നത് ഉള്‍പ്പെടെയുള്ളല സേവനങ്ങള്‍ നിഷേധിച്ചതോടെ പ്രതിഷേധം വ്യാപകമായതോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തിനിറങ്ങുന്നത്. വിഷയം ചര്‍ച്ച ചെയ്യുന്നതിന് ശനിയാഴ്ച മൂന്നു മണിക്ക് സര്‍വകക്ഷി യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ബിജെപിയെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സഹകരണമേഖലയെ തകര്‍ക്കാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ തയാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സഹകരണ പ്രശ്‌നത്തില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രക്ഷോഭത്തിന് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

chandrika: